വിജയരാഘവന്റെ സ്ത്രീവിരുദ്ധ പരാമർശം വോട്ടിനെ സ്വാധീനിക്കുമോ?
By Political Desk • 03/04/2019 at 12:16PM
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് നടത്തിയ അധിക്ഷേപ പരാമര്‍ശം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടതുമുന്നണിക്ക് തിരിച്ചടിയാകുമോ?.
പ്രതിഷേധങ്ങള്‍ വിവിധ തലങ്ങളില്‍ ഉയര്‍ന്നപ്പോള്‍ വിജയരാഘവനും സിപിഐഎം നേതൃത്വവും വിശദീകരണവുമായി മുന്നോട്ടുവന്നു. അതാകട്ടെ ഖേദപ്രകടനമല്ല, പകരം പരാമര്‍ശം വളച്ചൊടിച്ച് വ്യാഖ്യാനിച്ചു എന്ന തലത്തിലാണ്. രമ്യ ഹരിദാസും യുഡിഎഫ് നേതാക്കളും തിരഞ്ഞെടുപ്പ് കമ്മിഷന് ഇതേക്കുറിച്ച് പരാതി നല്കി. പൊലീസിനും ഈ വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്.
വിജയരാഘവന്റെ പരാമര്‍ശവും അതിലുള്ള വിശദീകരണവും ഈ തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കും. നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയുക.
Complete the story