ഉത്സവാഘോഷങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കുന്നത് പ്രത്യേക സമിതി രൂപീകരിക്കാന്‍ വ്യവസ്ഥയുണ്ട്. എന്നിട്ടും ആനകളോടുള്ള ക്രൂരതകള്‍ക്ക് മാറ്റമില്ല. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു?
കേരളത്തില്‍ ഉത്സവകാലം നാട്ടാനകൾക്ക് പീഡനകാലം കൂടിയാണ്. സംസ്കാരവും ഭക്തിയും ഇടകലര്‍ന്ന അതിവൈകാരികതയില്‍ ആനകള്ക്കുനേരെയുള്ള പീഡനങ്ങള്‍ എപ്പോഴും അവഗണിക്കപ്പെടും. നാട്ടാന പരിപാലനത്തിന് കര്‍ശന നിയമങ്ങള്‍ സംസ്ഥാനത്തുണ്ട്. അതൊന്നും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നതാണ് അനുഭവം.
ഓരോ ഉത്സവകേന്ദ്രങ്ങില്നിന്നും മറ്റൊരിടത്തേക്ക് വിശ്രമമില്ലാത്ത യാത്രകളാണ് ആനകള്‍ക്ക്. ഉത്സവകാലം ചൂടുകാലം കൂടിയാണ്. വിയര്പ്പുഗ്രന്ഥിയില്ലാത്ത ആനകള്‍ക്ക് കൊടും ചൂട് സഹിക്കാനുള്ള മറ്റ് മാര്‍ഗങ്ങളുമില്ല. പ്രകൃതിയിലെ മാറ്റങ്ങളും ഉത്സവ പറമ്പിലെ ശബ്ദകോലാഹലങ്ങളും സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ ആനകള്‍ക്ക് അസഹനീയമാകും. ഇടയുന്നതിലേക്കും വലിയ ദുരന്തങ്ങളിലേക്കും അത് നയിച്ച സന്ദര്‍ഭങ്ങളേറെയാണ്.
നാട്ടാന പരിപാലന പരിപാലനത്തിനായി 2003ലും 2012ലും കേരളത്തില്‍ പ്രത്യേക നിയമങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്. അതനുസരിച്ച് ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് എന്തെന്ന് വ്യക്തമായി നിര്‍വചിച്ചിരിക്കുന്നു. മെഡിക്കല്‍ സര്‍ട്ടഫിക്കറ്റ് നല്കുമ്പോള് കൃത്യത ഉറപ്പുവരുത്താന്‍ പരിശോധിക്കേണ്ട രേഖകള്‍ എന്തെന്ന് ചട്ടം 4.17 ല്‍ വ്യക്തമാക്കിയിട്ടുണ്ട്. ആനയുടെ ജോലി രീതികളില്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ ചട്ടം 7.9ല്‍ പറയുന്നു. വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിന് വ്യവസ്ഥകളുണ്ട്.
ഉത്സവാഘോഷങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കുന്നത് പ്രത്യേക സമിതി രൂപീകരിക്കാനും വ്യവസ്ഥയുണ്ട്. എന്നിട്ടും ആനകളോടുള്ള ക്രൂരതകള്‍ക്ക് മാറ്റമില്ല. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? ആനകള്‍ എങ്ങനെയെല്ലാം പീഡിപ്പിക്കപ്പെടുന്നു? ഇതിന് പിന്നിലെ വാണിജ്യ താല്പര്യമെന്ത്? ആനകള്‍ക്ക് നേരെയുള്ള പീഡനങ്ങളെ കുറിച്ച് നിങ്ങള്‍ക്കുള്ള വിവരങ്ങള്‍ ഏഷ്യാവില്ലിലൂടെ അറിയിക്കുക.