ജീവിതം അസാധാരണ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ പ്രേക്ഷകരുടെ ചലച്ചിത്രാസ്വാദന രീതി പതിവുപോലെയാകുമോ? കലാമൂല്യ മുള്ള സിനിമകള്‍ക്കും വാണിജ്യസിനിമകള്‍ക്കും മുമ്പുള്ളതുപോലെ ഒരു കുതിപ്പ് ഇനി സാധ്യമാകുമോ?
ലോകത്തെ മുഴുവന്‍ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നു കൊവിഡ്. സര്‍വ മേഖലയിലും അതിന്റെ ആഘാതം കാണാം. സിനിമയില്‍ എന്ത് മാറ്റമാകും ഇതുണ്ടാക്കുക. തിയറ്ററുകളിലേക്ക് എന്നാണ് ഇനി സിനിമ തിരിച്ചെത്തുക. അത് സാധ്യമായാലും സാമൂഹിക അകലം പാലിച്ച് തിയറ്ററുകകളുടെ പ്രവര്‍ത്തനം സാധ്യമാകുമോ.
ജീവിതം അസാധാരണ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ പ്രേക്ഷകരുടെ ചലച്ചിത്രാസ്വാദന രീതി പതിവുപോലെയാകുമോ? കലാമൂല്യ മുള്ള സിനിമകള്‍ക്കും വാണിജ്യസിനിമകള്‍ക്കും മുമ്പുള്ളതുപോലെ ഒരു കുതിപ്പ് ഇനി സാധ്യമാകുമോ? സിനിമയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ അതിജീവനം ഇനി എങ്ങനൈയാകും. തിയേറ്ററുകളില്‍നിന്ന് ഒടിടി പ്ലാറ്റ് ഫോമിലേക്ക് സിനിമകള്‍ മാറുമ്പോള്‍ തിരക്കഥാ കൃത്തുക്കളുടെയും സംവിധായകരുടെയും ചിന്തകള്‍ ഏത് രീതിയില്‍ മാറേണ്ടിവരും. പാതിവഴിയില്‍ നിലച്ചുപോയ സിനിമകളുടെ സ്ക്രിപ്റ്റുകള്‍ തന്നെ മാറ്റേണ്ടിവരുന്നതിനെ കുറിച്ച് സംവിധായകര്‍ തന്നെ പറയുന്നു.
ഏഷ്യവില്‍ മലയാളം ഈ ഒരു ചര്‍ച്ചയ്ക്ക് തുടക്കമിടുകയാണ്. 'ടേക്ക് 2- കൊറോണാനന്തര സിനിമ.'. മലയാളത്തില്‍ മാത്രമല്ല ലോക സിനമയില്‍ തന്നെ നടക്കുന്ന മാറ്റങ്ങള്‍ ടേക്ക് 2 ചര്‍ച്ച ചെയ്യും. മലയാളത്തിലെ എറ്റവും മകിച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ജോണ്‍ പോള്‍ സംവാദത്തിന് തുടക്കമിട്ടു.
Read: ജോണ്‍ പോള്‍: 30 കോടി ഇനി ആര്ഭാടമാകും; സിനിമ സ്വഭാവം മാറ്റേണ്ടിവരും

ഒരു വലിയ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് എത്ര ചിത്രങ്ങള്‍ക്കിനി തുടരാന്‍ പറ്റുമെന്നുള്ള കാര്യം നോക്കികാണേണ്ടതുണ്ട്. കാരണം 700ഉം 800ഉം ആളുകള്‍ ഒരുമിച്ചിരുന്ന് ആഹ്ലാദരവങ്ങളുടെ ആമോദത്തിനടിയില് നിന്നുകൊണ്ട് ഒരു ചിത്രത്തെ, ആര്‍പ്പ് വിളികളോടെ വരവേല്‍ക്കാന്‍, ആരാധനമൂത്ത ഘോഷവിളികള് കൊണ്ട് അതിനെ മുഖരിതമാക്കാനും കഴിയുന്ന വിധത്തിലുള്ള ഈ പ്രദര്‍ശന ഉത്സവങ്ങള്‍ക്ക് അനുകൂലമാണോ ഇനി വരാനിരിക്കുന്ന നാളുകളിലുള്ള ചലച്ചിത്രവ്യവസ്ഥിതി.
Read: ജോയ് മാത്യു: കൊറോണാനന്തരം തീയേറ്ററിൽ ആളുകൾ വരില്ലെന്നോ?

നമ്മൾക്കൊന്നും പ്രവചിക്കാൻ പറ്റില്ല. തീയേറ്റർ അനുഭവമൊക്കെ കൂടുകയേ ഉള്ളൂ. ഇപ്പോൾ ലോക് ഡൗണായിട്ടും ആളുകളൊക്കെ റോഡിലല്ലേ ഉള്ളത്? അപ്പോൾ ബാഹുബലി പോലുള്ള ഒരു പടം വന്നുകഴിഞ്ഞാൽ ആളുകൾ തീയേറ്ററിലേക്ക് ഒഴുകിയെത്തും. വലിയ കാൻവാസിലുള്ള പടം ആളുകൾ തീയേറ്ററിൽ പോയിട്ടേ കാണുകയുള്ളൂ. ഒന്നു രണ്ടു മാസം കൊണ്ട് ഈ കൊറോണയ്ക്കും മരുന്ന് കണ്ടുപിടിക്കുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ഞാനിരിക്കുന്നത്.
Read: ഡോ.ബിജു: ഒടിടി പ്ലാറ്റ്ഫോമുകള് ഏകാധിപത്യത്തിലേക്ക് വന്നു തുടങ്ങി

ഒടിടി പ്ലാറ്റഫോമിനെ മുന്നിൽ കണ്ടുകൊണ്ട് സിനിമ ഒരുക്കുകയാണെങ്കിൽ എല്ലാ കാര്യങ്ങളിലും ബജറ്റ് കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഒരു നിർമാതാവിനെ സംബന്ധിച്ചിടത്തോളം അത് ലാഭകരമായേക്കാം. പക്ഷെ ഒരു ഫിലിംമേക്കറെ സംബന്ധിച്ചിടത്തോളം തീയറ്ററിൽ കാണേണ്ട സിനിമ അത്തരമൊരു എക്സ്പീരിയൻസ് ലഭിക്കേണ്ട സിനിമ അവിടെ തന്നെ കാണിക്കേണ്ടതാണ്. അങ്ങനെ സ്പേസ് ഉള്ള സിനിമയാണെങ്കിൽ, ഉദാഹരണത്തിന് അതിന്റെ സൗണ്ടിനും വിഷ്വലിനും പ്രാധാന്യമുള്ള സിനിമയാണെങ്കിൽ തീയറ്ററിൽ മാത്രമേ നമുക്ക് അത് ആസ്വദിക്കാൻ സാധിക്കുകയുള്ളു.
Read: സി എസ് വെങ്കിടേശ്വരൻ: സിനിമ സ്വയം റീഡിസ്കവർ ചെയ്യുന്ന കാലം

സിനിമ തീയറ്ററുകളിലെ കാഴ്ച എന്ന് പറയുന്നത് ആൾക്കൂട്ടത്തിന്റെ ഇടയിലിരുന്ന് തിരശീലയിൽ വലിയൊരു ഇമേജിൽ സിനിമ കാണുക എന്ന മാജിക്കാണ്. ഇന്നും മറ്റൊരു വിനോദ മാധ്യമത്തിനും ആ മാജിക്കിന് പകരം വെക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ സിനിമയൊരിക്കലും മരിക്കാൻ പോവുന്നില്ല.ഒടിടി പ്ലാറ്റ്ഫോമുകൾ സജീവമായാലും ഒരിക്കലും തീയറ്ററിൽ പോയി സിനിമ കാണാത്ത ആളുകളാവും അതിന്റെ കാണികളായി വരുക അങ്ങനെ ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമയ്ക്ക് പ്രേക്ഷകരെ ഉണ്ടാക്കാൻ സഹായിക്കും. സിനിമ സ്വയം റീഡിസ്കവർ ചെയ്യുന്നൊരു നിമിഷമായിട്ടാണ് ഞാൻ ഇതിനെ നോക്കികാണുന്നത്.
Read: വിധു വിൻസെന്റ്: തിരക്കഥകളുടെ സ്വഭാവം മാറും

കഥകളുടെ സ്വഭാവത്തിന് തന്നെ മാറ്റമുണ്ടാവുമെന്നാണ് തോന്നുന്നത്. ഉദാഹരണത്തിന് ഫാന്റസി കഥകൾ. കൊറോണക്ക് ശേഷം വളരെ പെട്ടെന്ന് മനുഷ്യൻ ഫാന്റസി സിനിമകൾ കാണാൻ സാധ്യതയില്ല. നമ്മളുടെയൊക്കെ ജീവിതം ഒരുപാട് സംഘർഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. നാളത്തേക്ക് നമുക്ക് ആഹാരത്തിനു വക ഉണ്ടാവുമോ? ജോലി ഉണ്ടാവുമോ? ഇതൊന്നും നമുക്ക് അറിയില്ല. അതുകൊണ്ട് തന്നെ പണ്ട് നമ്മളെ രസിപ്പിച്ച കഥകൾ ആവണമെന്നില്ല ഇനിയും നമ്മളെ രസിപ്പിക്കാൻ പോവുന്നത്. ഇപ്പോൾ ചില സിനിമകൾ കാണുമ്പോൾ ആൾക്കൂട്ടം കാണുന്നത് പോലും എന്തോ പേടിപ്പെടുത്തുന്നു. ഇനിയുള്ള ആസ്വാദന രീതിയിൽ തന്നെ വ്യത്യാസം വന്നേക്കാം
Read: മുന്നിലേക്കുള്ള യാത്രയ്ക്ക് ഇടര്‍ച്ച ഉണ്ടാവും: ഭദ്രൻ

ഒരു സിനിമയുടെ പൂർണ ആസ്വാദനം സിനിമയ്ക്ക് തിയറ്ററിൽ നിന്നും മാത്രമേ ലഭിക്കുകയുള്ളു. സിനിമയൊരു സ്പെക്ട്രമാണ്. ഒരു മഴവില്ല് ആകാശത്ത് കാണുന്നതും മുറിക്കുള്ളിൽ നിന്നും കാണുന്നതും തമ്മിൽ വ്യത്യാസമില്ലേ. നെറ്റ്ഫ്ലിക്സും ആമസോണും പോലെ ചെറിയൊരു സ്പേസിലേക്ക് സിനിമ പോയി കഴിഞ്ഞാൽ അതിന്റെ സൗന്ദര്യം എത്രത്തോളം ഉണ്ടാവുമെന്നുള്ളത് സംശയമാണ്. സിനിമയുടെ ദൃശ്യങ്ങളുടെ ഭംഗിയും സൗണ്ടിന്റെ മികവും തീയറ്ററിൽ തന്നെയാണ് ആസ്വദിക്കാൻ സാധിക്കുക.
Read: സജീവ് പാഴൂര്‍: സിനിമ അഡ്രസ് ചെയ്യുന്ന വികാരങ്ങൾ മാറാം

സിനിമയിൽ പ്രൊഡക്ഷനിൽ ഇനി മാറ്റങ്ങൾ വരാൻ ഇടയുണ്ട്. ഒന്ന്, മൂന്ന് മാസത്തോളം എല്ലാം അടച്ച് പൂട്ടി നിർത്താൻ നിർബന്ധിരാക്കപ്പെട്ട മനുഷ്യരാണ്. അപ്പോൾ അങ്ങനെയൊരു ഘട്ടത്തിൽ ഒരു എന്റർടെയിൻമെന്റ് എന്ന സാധ്യതയായി മൊബൈലും ടിവിയും സൈബർ പ്ലാറ്റ് ഫോമുകളുമായിരുന്നു നമുക്ക് മുന്നിലുണ്ടായിരുന്നത്. അതിനെയാണ് ഡിപെൻഡ് ചെയ്തത്. അതിൽ തന്നെ ത്രില്ലർ, സസ്പെൻസ് ഓറിയന്റഡ് സിനിമകളാണ് കൂടുതലും പ്രേക്ഷകർ സ്വീകരിച്ചത്. അത് തന്നെ ഒരു പ്രത്യേക സാച്ചുറേഷൻ ലെവലിൽ നമ്മളെ എത്തിച്ചിട്ടുണ്ട്.
Read:രംഗനാഥ് രവി:സിനിമ തിയറ്ററുകളിൽ നിന്നും ഒരിക്കലും വിട്ടുപോകില്ല

പോസ്റ്റ് പ്രൊഡക്ഷന്‍ വേണ്ടി ഇന്നും അമിതമായി പൈസയൊന്നും ചിലവാക്കുന്നില്ല. എന്റെ ഒരു അറിവിൽ 99.9% സിനിമകളും പ്ലാൻഡ് ഡേറ്റിനുള്ളിൽ തീരാത്ത സിനിമകളാണ്. മഴ പെയ്താലോ ഏതേലും ടെക്നീഷ്യൻസിനൊരു അസുഖം വന്നല്ലോ നമുക്ക് ഉദ്ദേശിച്ച ദിവസത്തിനുള്ളിൽ ഷൂട്ട് തീർക്കാൻ സാധിക്കില്ല. പക്ഷെ അതല്ലാതെ വേണ്ട രീതിയിൽ പ്ലാൻ ചെയ്യാത്തതുകൊണ്ട് ഇന്ത്യയിൽ ബജറ്റ് കൂടുന്ന സിനിമകളാണ് മിക്കതും. സ്റ്റുഡിയോയിൽ ജോലി ചെയ്യുന്നവർക്ക് മാസശമ്പളമാണ് ഉള്ളത്.
Read:ലാഭം ലക്ഷ്യമിട്ട് സിനിമ എടുക്കുന്നവർ റിസ്ക് എടുക്കാനും തയ്യാറാകണം:സംഗീത് ശിവൻ

കേരളത്തിലെ കാര്യം നോക്കുകയാണെങ്കിൽ ഒരു ആഴ്ച മൂന്നോ നാലോ സിനിമകൾ വെച്ച് റിലീസ് ചെയ്യാവുന്ന സാഹചര്യമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇത്തരം സാഹചര്യത്തിൽ തിയറ്ററുകളിൽ എത്തുന്ന നൂറ് സിനിമകളിൽ 20 സിനിമകളാവും വിജയിക്കുന്നത്. തിയറ്ററുകൾ നല്ല രീതിയിൽ മുന്നോട്ട് പൊയ്ക്കോണ്ടിരിക്കുന്നത് അവിടെ പ്രദർശിപ്പിക്കാൻ ഒരുപാട് സിനിമകൾ എല്ലാ ആഴ്ചയും റിലീസ് ചെയ്യുന്നു എന്നുള്ളത് കൊണ്ടാണ്. ഒരു സിനിമ വേണ്ടെന്ന് തോന്നി കഴിഞ്ഞാൽ അവർക്ക് അതിനു പകരം പ്രദർശിപ്പിക്കാൻ മറ്റൊരു സിനിമ ലഭിക്കുന്ന സാഹചര്യം ഉണ്ട് ഇവിടെ.

നമ്മൾ കൂടുതൽ കൂടുതൽ ഫ്യൂഡലിസ്റ്റിക്കായിട്ടുള്ള മെയിൽ ഷോവനിസം ഇനിയും കാണേണ്ടി വരും. സ്ത്രീ എന്നുള്ള നിലയിൽ മാറ്റത്തിന്റെയൊരു പ്രതീക്ഷ പോലും എനിക്കില്ല. കൊവിഡ് നമുക്ക് ഒരു തരത്തിലും തിരിച്ചറിവുകൾ ഉണ്ടാക്കി തന്നിട്ടില്ല.അതുകൊണ്ട് തന്നെ മലയാളിക്ക് സിനിമയോടുള്ള കാഴ്ചപ്പാടിന് വ്യത്യാസമോ,അവരുടെ ഉള്ളിൽ എന്തെങ്കിലും മാറ്റം വന്നതായോ എനിക്ക് തോന്നുന്നില്ല. കൊറോണയ്ക്ക് ശേഷവും സിനിമാ രംഗത്തെ കാസ്റ്റിങ് കൗച്ച് പോലെയുള്ള ചൂഷണങ്ങൾ മുന്നോട്ടും തുടർന്ന് കൊണ്ടേയിരിക്കും. ഈ കാണുന്ന ജീർണതകൾ എല്ലാം അതേ പോലെ തുടരുക തന്നെ ചെയ്യും.
Read:പ്രതിസന്ധി കാലത്ത് എല്ലാവരും മാറാൻ തയ്യാറാവണം'; കൊറോണാന്തര സിനിമയെ കുറിച്ച് ജോബി ജോർജ്

റിലീസിനെ ചൊല്ലിയുള്ള പ്രതിസന്ധികളിൽ തിയറ്ററിന്റെയും പ്രൊഡ്യൂസറിന്റെയും ഭാഗത്ത് ന്യായമുണ്ട്. എന്നാൽ നിലവിലുള്ള സാഹചര്യങ്ങൾ മുന്നോട്ട് അനന്തമായി നീണ്ടുപോവുകയാ ണെങ്കിൽ സർവൈവൽ മാത്രമേ ആളുകൾ ചിന്തിക്കുകയുള്ളു.ഒരു അനിശ്ചിതത്വം നിലനിൽക്കെ മുടക്കിയ പണം തിരികെ ലഭിക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപകരിക്കുമെങ്കിൽ തീർച്ചയായും അത് ഉപയോഗിക്ക പെടേണ്ടതാണ്. നിലവിൽ ചലച്ചിത്ര മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുന്നതിനാൽ അടുത്ത വർഷം നിർമിക്കുന്ന സിനിമകളുടെ എണ്ണം കുറയും. താരങ്ങൾക്ക് ലഭിക്കേണ്ട പ്രതിഫല തുക കുറയും . ഈ പ്രതിസന്ധി തരണം ചെയ്യണമെങ്കിൽ ചെലവ് ചുരുക്കൽ തന്നെയാണ് ഏറ്റവും ഉചിതമായ വഴി.
സിനിമാ മേഖലയിലെ വ്യത്യസ്ത തലത്തിലുള്ളവര്‍ ഈ ചര്‍ച്ചയുടെ ഭാഗമാകുന്നു. വായനക്കാര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാം. സിനിമയുമായി ബന്ധപ്പെട്ട് നിങ്ങളുടെ നിരീക്ഷണങ്ങള്‍, ചുറ്റും സംഭവിക്കുന്ന കാര്യങ്ങള്‍ ചുവടെ Complete The Story യില്‍ ക്ലിക്ക്
എഴുതാം. പറയാം