தமிழ்
മലയാളം
हिंदी
Live
Coronavirus
Explore
Video
Podcast
Voice
Your Take
About
Login
    
   
Complete the story
Rittu J2 years ago

ആരോപിതരായ പാർട്ടി ഇതിനെ പ്രതിരോധിക്കുന്നത് അവർ ചെയ്തത് ഓപ്പൺ വോട്ടാണ് എന്നു പറഞ്ഞാണ്. അങ്ങനെ എങ്കിൽ ഓപ്പൺ വോട്ടിന്റെ സുതാര്യത ഉറപ്പു വരുത്തേണ്ടത് ഇലക്ഷൻ കമ്മീഷൻ തന്നെയാണ്. അഥവാ ഇത് കള്ളവോട്ടാണ് എന്ന് തെളിഞ്ഞാൽ അതിന് തക്കതായ ശിക്ഷാനടപടികൾ ഇലക്ഷൻ കമ്മീഷൻ എടുക്കേണ്ടതാണ്. വീണ്ടും വോട്ടിംഗ് വേണമെങ്കിൽ അങ്ങനെയും. ജനാധിപത്യത്തിൽ ഏറ്റവും മുകളിൽ നിൽക്കുന്ന ഒരു പൊതുതിരഞ്ഞെടുപ്പ് ഏറ്റവും ഫലവത്തായി നടക്കേണ്ടത് ഒരു പൗരന്റെ അവകാശമാണ്. ഇങ്ങനെ വരുന്ന ആരോപണങ്ങൾ ഭാവിയിൽ എങ്ങനെ ഒഴിവാക്കാൻ പറ്റുമെന്ന് ഇലക്ഷന് കമ്മീഷൻ ശ്രദ്ധിക്കണം. രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ അനുയായികൾ കള്ള വോട്ടിനു കൂട്ടു നിൽക്കില്ലെന്നും ഉറപ്പുവരുത്തണം.

Reply
Rahimeen2 years ago

കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ എല്ലാവിധ സാങ്കേതിക സംവിധാനങ്ങൾ ഉണ്ടായിട്ടും ഇത്തരത്തിൽ കള്ളവോട്ടുകൾ ഉണ്ടാകുന്നത് തീർത്തും ദൗർഭാഗ്യകരമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംവിധാനങ്ങളിലെ പാളിച്ചയായി ഇതിനെ കാണാം അതുപോലെ തന്നെ പ്രദേശിക തലത്തിൽ രാഷ്ട്രീയക്കാർ പോളിങ് ബൂത്തുകളിൽ നടത്തുന്ന ഇടപെടലുകൾ ആണോ ഇതിന് കാരണം എന്നും കണ്ടത്തെണ്ടതുണ്ട്. പോളിങ് ഓഫിസർമാർ കണ്ണടയ്ക്കുന്നു എന്നുള്ള ആരോപണങ്ങൾ ഉയർന്നാൽ അതും തള്ളിക്കളയാൻ സാധിക്കുകയില്ല. കുറച്ച് കൂടി മെച്ചപ്പെട്ട തരത്തിലുള്ള സങ്കേതികത തെരഞ്ഞെടുപ്പ് കമ്മീഷന് കൊണ്ടുവരാൻ സാധിച്ചാൽ പിലാത്തറയിൽ സംഭവിച്ച പോലുള്ള വിഷയങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്തി കള്ളവോട്ട് ചെയ്യ്തവർക്കെതിരെയും അനാസ്ഥ വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും എത്രയും വേഗം ശക്തമായ നടപടി സ്വീകരിക്കേണ്ടതാണ്. അങ്ങനെയെങ്കിൽ ഭാവിയിൽ ഇത് ഉദ്യോഗസ്ഥരെ കൂടുതൽ ജാഗരൂകരാക്കുകയും ജനങ്ങൾക്കുള്ള വിശ്വാസീയത വർദ്ധിപ്പിക്കും.

Reply
Harikrishnan2 years ago

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അപാകത തന്നെയാണ് കള്ള വോട്ടിനുള്ള പ്രധാന കാരണം. കാസർകോട് മണ്ഡലത്തിൽ ഒരു സ്ത്രീ രണ്ട് തവണ വോട്ട് രേഖപ്പെടുത്തിയെങ്കിൽ അവിടെയുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അത് കാണിക്കുന്നത്. പിഴവ് എന്നത് ഇലക്ഷൻ കമ്മീഷന്റെ ഭാഗത്ത് നിന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നാണ്. രാഷ്ട്രീയ പാർട്ടികൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ചതിന്റെയും ഫലമാകാം ഈ കളള വോട്ട്. ഉത്തരവാദിത്വ ബോധമുള്ള നല്ല ഉദ്യോഗസ്ഥരെ നിയമിക്കേണ്ടത് ഇലക്ഷൻ കമ്മീഷന്റെ ചുമതലയാണ്. ഇത്തരം പ്രവൃത്തികൾ തിരഞ്ഞെടുപ്പെന്ന ജനാധിപത്യപ്രക്രിയയോടുളള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കും.

Reply