ഗർത്തങ്ങളും കുഴികളും; അമ്പലപ്പുഴ- ആലപ്പുഴ ദേശീയ പാതയിലെ അപകട യാത്ര
ആലപ്പുഴയിൽ നിന്ന് വരുമ്പോൾ വലിയ ചുടുകാട് ജംക്ഷനിലെയും എസ്ഡി കോളെജിന് മുന്നിലെയും ഹൈവേയിലെ പൊങ്ങിയും താന്നുമുളള പ്രതല വ്യത്യാസവും ടു വീലർ യാത്രികരുടെ അപകടത്തിന് കാരണമാകുന്നുണ്ട്. വണ്ടാനം മെഡിക്കൽ കോളെജ്, നീർക്കുന്നം എസ് ഡിവിയുപി സ്കൂൾ, കാക്കാഴം റെയിൽവെ മേൽപ്പാലം, പുറക്കാട് എന്നിവിടങ്ങളിലാണ് നിരവധി കുഴികളുളളത്.