അന്ന് കോഹ്ലി പറഞ്ഞിട്ടും ഡ്യൂക്സ് ബോളിൽ എറിഞ്ഞില്ല, ഇന്ന് രണ്ടുതവണയും നായകന്റെ വിക്കറ്റെടുത്ത് ജമെയ്സ്ൺ
ആദ്യ ഇന്നിങ്സിൽ ജമെയ്സൺ കോഹ്ലിയുടെ വിക്കറ്റ് എടുത്തതിന് പിന്നാലെ സോഷ്യൽമീഡിയയിൽ ജമെയ്സണിനെതിരെ കോഹ്ലി-ആർസിബി ആരാധകർ വലിയ രോഷം പ്രകടിപ്പിച്ചിരുന്നു. ഐപിഎല്ലിൽ കോഹ്ലി നായകനായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമാണ് കെയിൽ ജമെയ്സൺ.
നിലവിലെ ഇന്ത്യൻ താരങ്ങളിൽ ന്യൂസിലൻഡിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച ബാറ്റിങ് കാഴ്ച വെച്ചിട്ടുളളത് നായകൻ വിരാട് കോഹ്ലിയാണ്. എന്നാൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിലെ ആദ്യ രണ്ട് ഇന്നിങ്സുകളും കഴിയുമ്പോൾ 44, 13 എന്നിങ്ങനെയുളള സ്കോറുകൾ മാത്രമാണ് കോഹ്ലിക്ക് നേടാനായത്. ഇതിലെ പ്രധാന പ്രത്യേകത രണ്ടുതവണയും കോഹ്ലിയുടെ വിക്കറ്റ് നേടിയത് ന്യൂസിലൻഡ് പേസർ കെയിൽ ജമെയ്സണാണ് എന്നതാണ്.
ഒന്നാം ഇന്നിങ്സിലെ പോലെ ഇൻസ്വിങ്ങറിൽ കോഹ്ലിയെ എൽബിഡബ്ല്യുവിൽ കുടുക്കാനായിരുന്നു ജമെയ്സണിന്റെ ശ്രമം. അത് മനസിലാക്കി കളിച്ച കോഹ്ലിയാകട്ടെ ഇത്തവണ ഔട്ടായത് ഓഫ്സ്റ്റംപിന് പുറത്തേക്ക് പോയൊരു ബോളിൽ ആവശ്യമില്ലാതെ ബാറ്റുവെച്ച് വിക്കറ്റ് കീപ്പർക്ക് അനായാസ ക്യാച്ച് നൽകുകയായിരുന്നു. 29 ബോളിൽ നിന്നും 13 റൺസായിരുന്നു കോഹ്ലി നേടിയത്. പിന്നാലെ സമാനമായൊരു ബോളിലാണ് ചേതേശ്വർ പൂജാരയും വീണത്. ആദ്യ ഇന്നിങ്സിൽ അഞ്ചും രണ്ടാം ഇന്നിങ്സിൽ ഇതുവരെ രണ്ട് നിർണായക വിക്കറ്റുകളും വീഴ്ത്തിയ ജാമിസണിന്റെ മികവ് അക്ഷരാർത്ഥത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുകയും ചെയ്തു.

ആദ്യ ഇന്നിങ്സിൽ ജമെയ്സൺ കോഹ്ലിയുടെ വിക്കറ്റ് എടുത്തതിന് പിന്നാലെ സോഷ്യൽമീഡിയയിൽ ജമെയ്സണിനെതിരെ കോഹ്ലി-ആർസിബി ആരാധകർ വലിയ രോഷം പ്രകടിപ്പിച്ചിരുന്നു. ഐപിഎല്ലിൽ കോഹ്ലി നായകനായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമാണ് കെയിൽ ജമെയ്സൺ. 15 കോടി രൂപയ്ക്കാണ് 14ാം സീസണിന് മുൻപായി ജമെയ്സണിനെ ആർസിബിയിലേക്ക് എത്തിക്കുന്നത്. ഐപിഎല്ലിന്റെ പരിശീലന വേളകളിലൊന്നിൽ ഡ്യൂക്സ് ബോളിൽ പന്തെറിയാനുളള കോഹ്ലിയുടെ ആവശ്യം ജമെയ്സൺ നിഷേധിച്ചിരുന്നു. നെറ്റ്സിൽ അല്ലാതെ കോഹ്ലിക്കെതിരെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും ഡ്യൂക്സ് ബോളിൽ ജമെയ്സൺ എറിയാതിരുന്നത് വാർത്തയായിരുന്നു.
ലോകടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഡ്യൂക്സ് ബോളിൽ കോഹ്ലിയെ രണ്ടുവട്ടം പുറത്താക്കുക കൂടി ചെയ്തതോടെ ജമെയ്സണിന്റെ കരാർ ആർസിബി റദ്ദാക്കണമെന്നും 15 കോടി വാങ്ങി പിന്നിൽ നിന്ന് ജമെയ്സൺ കുത്തി എന്നുമൊക്കെയാണ് ആരാധകർ കുറിക്കുന്നത്. വലിയ രീതിയിലുളള അധിക്ഷേപങ്ങളും ജമെയ്സണിനെതിരെ ട്വിറ്ററിൽ ഉയരുന്നുണ്ട്. കൈകൊണ്ടുളള തുന്നലാണ് ഡ്യൂക്സ് ബോളിന്റെ പ്രത്യേകത. ഇംഗ്ലണ്ടിലും വെസ്റ്റ്ഇൻഡീസ് അടക്കം നിരവധി രാജ്യങ്ങളിലും ടെസ്റ്റ് മത്സരങ്ങൾക്ക് ഡ്യൂക്സ് ബോളാണ് ഉപയോഗിക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!