നേരിട്ടത് 132 പന്ത്, അടിച്ചത് ഒരു ഫോർ; കോഹ്ലിയുടേത് വേഗത കുറഞ്ഞ ഇന്നിങ്സോ?
ക്യാപ്റ്റനായ ശേഷം ആദ്യമായി ഐസിസി കിരീടനേട്ടം കോഹ്ലി സ്വന്തമാക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
നിലവിലുളള ഇന്ത്യൻ താരങ്ങളിൽ ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെ മികച്ച റെക്കോഡുളള താരമാണ് നായകൻ വിരാട് കോഹ്ലി. മൂന്ന് സെഞ്ചുറിയും മൂന്ന് അർദ്ധസെഞ്ചുറിയും അടക്കം 51.53 ബാറ്റിങ് ശരാശരിയിൽ 773 റൺസാണ് വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിന് മുന്നോടിയായി കോഹ്ലിക്ക് ഉണ്ടായിരുന്നത്. ആദ്യ ഇന്നിങ്സിൽ ആകട്ടെ മറ്റൊരു കോഹ്ലിയെയാണ് കാണികൾക്ക് കാണാൻ കഴിഞ്ഞത്. 44 റൺസിൽ നിൽക്കവെ കൈൽ ജാമിസണിന്റെ ബോളിലാണ് കോഹ്ലി പുറത്തായത്.
ഡിആർഎസ് തേടിയെങ്കിലും നിരാശയായിരുന്നു ഫലം. 132 പന്തുകൾ നേരിട്ട കോഹ്ലി അടിച്ച 44 റൺസിൽ ആകെ ഒരു ഫോർ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കി 40 റൺസും സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയുമാണ് നേടിയത്. ഇതിനപ്പുറം കോഹ്ലിയുടെ 40ന് മുകളിൽ സ്കോർ ചെയ്ത ഇന്നിങ്സുകളിൽ ഏറ്റവും വേഗത കുറഞ്ഞ ഇന്നിങ്സ് കൂടിയായിരുന്നു ഇത്. 33.33 ആണ് കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ്. ഇതിന് പുറമെ 40-49 റൺസിനുളളിൽ കൂടുതൽ തവണ പുറത്തായ ഇന്ത്യൻ താരങ്ങളുടെ കൂട്ടത്തിൽ സച്ചിനും ഗാംഗുലിയും സേവാഗും കഴിഞ്ഞാൽ കോഹ്ലിയാണ് നാലാമത്.
ക്യാപ്റ്റനായ ശേഷം ആദ്യമായി ഐസിസി കിരീടനേട്ടം കോഹ്ലി സ്വന്തമാക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കരിയറിലെ അഞ്ചാമത്തെ ഐസിസി ഫൈനലാണ് ഇപ്പോൾ നടക്കുന്നത്. അഞ്ച് മത്സരങ്ങളിൽ നിന്നും ഒരെയൊരു അർദ്ധസെഞ്ചുറി മാത്രമാണ് താരത്തിന്റെ നേട്ടം. 2014ലെ ടി ട്വന്റി ലോകകപ്പിന്റെ ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ 77 റൺസായിരുന്നു അത്. ഏറ്റവും ഒടുവിൽ നടന്ന 2017ലെ ചാംപ്യൻസ് ട്രോഫി ഫൈനലിലാകട്ടെ അഞ്ച് റൺസ് മാത്രമാണ് ഇന്ത്യൻ നായകന് നേടാനായത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഫിഫ്റ്റിയിൽ സ്വന്തം റെക്കോഡ് തിരുത്തി പൂജാര, ധോണിയെ മറികടന്ന് വേഗത്തിൽ 1000 റൺസുമായി പന്ത്
ക്വിന്റണിന്റെ തെറ്റിദ്ധരിപ്പിക്കൽ, ഡബിൾ സെഞ്ചുറിക്ക് ഏഴ് റൺസ് അകലെ വീണ ഫഖർ സമാൻ; വിവാദമാകുന്ന റൺഔട്ട്
കോഹ്ലിയോ, വില്യംസണോ ? ടെസ്റ്റിലെ കണക്കുകള് പറയും ആരാണ് കേമനെന്ന്
അവസാന ടെസ്റ്റിൽ കനത്ത പരാജയം, ആകെ മത്സരങ്ങൾ നോക്കിയാൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയും കോഹ്ലിയും മുന്നിൽ