അവസാന ടെസ്റ്റിൽ കനത്ത പരാജയം, ആകെ മത്സരങ്ങൾ നോക്കിയാൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയും കോഹ്ലിയും മുന്നിൽ
2020ല്‍ ക്രിസ്റ്റ്ചര്‍ച്ചില്‍ നടന്ന ടെസ്റ്റ് മത്സരം മൂന്ന് ദിവസം കൊണ്ടാണ് അവസാനിച്ചത്. ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 242 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ ന്യൂസിലന്‍ഡിന് 235 റണ്‍സ് എടുക്കാനെ കഴിഞ്ഞുളളൂ.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ആരാകും വിജയികള്‍ എന്നറിയാനുളള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുളള അവസാന ടെസ്റ്റ് മത്സരം നോക്കിയാൽ ഒരുപക്ഷേ ഇന്ത്യയ്ക്ക് നിരാശയായിരിക്കും ഫലം. കഴിഞ്ഞ വർഷം ന്യൂസിലാൻഡിൽ നടന്ന മത്സരം മൂന്ന് ദിവസം കൊണ്ട് അവസാനിക്കുകയും ഇന്ത്യ തോൽക്കുകയും ചെയ്തിരുന്നു. അതേസമയം ഇരുരാജ്യങ്ങളും ഇതുവരെ ഏറ്റമുട്ടിയ കണക്കുകൾ പ്രകാരം ഇന്ത്യയാണ് കൂടുതൽ വിജയങ്ങൾ നേടിയിരിക്കുന്നത്.
2020ല്‍ ക്രിസ്റ്റ്ചര്‍ച്ചില്‍ നടന്ന ടെസ്റ്റ് മത്സരം മൂന്ന് ദിവസം കൊണ്ടാണ് അവസാനിച്ചത്. ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 242 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ ന്യൂസിലന്‍ഡിന് 235 റണ്‍സ് എടുക്കാനെ കഴിഞ്ഞുളളൂ. അതേസമയം രണ്ടാമത്തെ ഇന്നിങ്സില്‍ ട്രെന്റ് ബോള്‍ട്ടിനും ടിം സൗത്തിക്കും മുന്നില്‍ ഇന്ത്യ 124 റണ്‍സിന് തകര്‍ന്ന് അടിഞ്ഞു. 24 റണ്‍സ് എടുത്ത ചേതേശ്വര്‍ പൂജാര ആയിരുന്നു രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍. വിജയലക്ഷ്യമായ 132 റണ്‍സ് ഏഴ് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ന്യൂസിലന്‍ഡ് നേടുകയും ചെയ്തു. ഈ ടെസ്റ്റ് തോൽവിയ്ക്ക് അടക്കം ന്യൂസിലൻഡിനോട് പകരം വീട്ടി നായകൻ കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യ ആദ്യമായി ഐസിസി കപ്പ് ഉയർത്തണമെന്നാണ് ആരാധകരുടെ ആഗ്രഹം.
ഇരു രാജ്യങ്ങളും തമ്മില്‍ 59 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഇന്ത്യ 21 എണ്ണത്തിലും ന്യൂസിലന്‍ഡ് 12 എണ്ണത്തിലുമാണ് വിജയിച്ചത്. 26 മത്സരങ്ങള്‍ സമനിലയിലായി. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിരിക്കുന്നത് വിരാട് കോഹ്ലിയാണ്. മൂന്ന് സെഞ്ചുറിയും മൂന്ന് അര്‍ദ്ധ സെഞ്ചുറിയും അടക്കം 51.53 ബാറ്റിങ് ശരാശരിയില്‍ 773 റണ്‍സാണ് കോഹ്ലി അടിച്ച് കൂട്ടിയിട്ടുളളത്. ന്യൂസിലന്‍ഡ് നിരയിലാകട്ടെ മുതിര്‍ന്ന താരമായ റോസ് ടെയ്ലറാണ് ഇന്ത്യയ്ക്കെതിരെ കൂടുതല്‍ റണ്‍സ് നേടിയത്. 33.83 ശരാശരിയില്‍ 812 റണ്‍സാണ് ടെയ്ലറുടെ നേട്ടം. ബൗളര്‍മാരില്‍ ന്യൂസിലന്‍ഡിന്റെ ടിം സൗത്തിയും ഇന്ത്യയുടെ രവിചന്ദ്ര അശ്വിനുമാണ് കൂടുതല്‍ വിക്കറ്റുകള്‍ നേടിയിട്ടുളളത്. ടിം സൗത്തി എട്ട് ടെസ്റ്റില്‍ നിന്നും 39 വിക്കറ്റുകളും അശ്വിന് 48 വിക്കറ്റുകളുമാണ് കരസ്ഥമാക്കിയത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ടെസ്റ്റിലെ റെക്കോഡുകളിൽ കേമൻ സ്മിത്തോ, കോഹ്ലിയോ? കണക്കുകൾ പറയുന്നത്
ഇംഗ്ലണ്ടിനെതിരെ ചെപ്പോക്ക് ഇന്ത്യയുടെ ഗാബയോ? കണക്കുകൾ പറയുന്നത്
ടെസ്റ്റ് ഫൈനലിൽ ന്യൂസിലൻഡിനാണ് മുൻതൂക്കം, എന്തുകൊണ്ടെന്ന് സച്ചിൻ പറയുന്നു
ഇന്ത്യയോ, ന്യൂസിലൻഡോ? ആരാകും ടെസ്റ്റിലെ ലോകചാംപ്യൻ, ഓസീസ് ക്യാപ്റ്റനും വാർണറും പറയുന്നു