മാലിക്കിൽ ഒരു രാഷ്ട്രീയ പാർട്ടി മാത്രം, അതും പച്ചക്കൊടിയുളളത്, എന്തുകൊണ്ട്? എൻ.എസ് മാധവന്റെ അഞ്ച് ചോദ്യങ്ങൾ
മഹേഷ് നാരായണന്റെ തിരക്കഥയിലും സംവിധാനത്തിൽ ഒരുങ്ങിയ മാലിക് തിയറ്റർ റിലീസായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ കൊവിഡ് പ്രതിസന്ധി നീണ്ടുപോകുന്നതോടെ നിർമ്മാതാവായ ആന്റോ ജോസഫ് ഒടിടി റിലീസിന് നിർബന്ധിതനായി. 27 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചത്.
ഫഹദ് ഫാസിൽ നായകനായി ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മാലിക് എന്ന ചിത്രം അഭിനന്ദനങ്ങൾക്കൊപ്പം കടുത്ത വിമർശനങ്ങളും ഏറ്റുവാങ്ങുകയാണ്. ബീമാപളളി വെടിവെപ്പും വലിയ തുറയും എന്ന് പരാമർശിക്കുന്നില്ലെങ്കിലും സിനിമയിലെ റമദപ്പളളിയുമായി കൂട്ടിവായിക്കാൻ കഴിയുന്ന സാമൂഹിക പരിസരം മുൻനിർത്തി നിരവധി രാഷ്ട്രീയ വിമർശനങ്ങളാണ് ഉയരുന്നത്. എഴുത്തുകാരനായ എൻ.എസ് മാധവൻ മാലിക് സിനിമയ്ക്കെതിരെ അക്കമിട്ട ചോദ്യങ്ങളാണ് ഉയർത്തുന്നത്. മാലിക് സിനിമ സത്യസന്ധവും നീതിയുക്തവും അല്ലെന്നും തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹം കുറ്റപ്പെടുത്തുന്നു. അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലുമായി ഒരുക്കിയ സിനിമയുടെ ടൈറ്റിൽ കാർഡിനെയും അദ്ദേഹം വിമർശിച്ചു. മലയാള ചിത്രത്തിന് മുമ്പൊരിക്കലും അറബിയിൽ പേരെഴുതി കാണിച്ചിരുന്നില്ല. അറബിക് മുസ്ലിംകളെ പ്രതിനിധീകരിക്കുന്നുവെന്ന ചിന്തയിൽ നിങ്ങളെന്തെങ്കിലും മറച്ചുവെക്കുന്നുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.
സിനിമ ബീമാപള്ളി വെടിവെപ്പിനെ പശ്ചാത്തലമാക്കിയെന്ന് പറഞ്ഞോ, ഇല്ല. സിനിമ ലക്ഷദ്വീപ് ക്രിമിനലുകളുടെ താവളമാണെന്ന് പറഞ്ഞോ? ഇല്ല. എന്തൊരു പ്രഹസനാണ് സജി', എന്നിങ്ങിനെയാണ് എന്‍.എസ് മാധവന്റെ പരിഹാസ ട്വീറ്റുകളിൽ ഒന്ന്.
1. മാലിക് ഒരു സാങ്കൽപ്പിക കഥയാണെങ്കിൽ, ചിത്രത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയെ മാത്രമേ കാണിക്കുന്നുള്ളൂ. അതും, പച്ചക്കൊടിയുള്ളത്. എന്തുകൊണ്ട്?
2. ലക്ഷദ്വീപിനെ കുറ്റവാളികളുടെ ഒളികേന്ദ്രമായി ചിത്രീകരിക്കുന്നത് എന്തുകൊണ്ട്?
3. എന്തുകൊണ്ട് മഹല്ല് കമ്മിറ്റി പ്രകൃതിദുരന്ത സമയത്ത് ക്രിസ്ത്യാനികളെ അകത്ത് കടക്കാൻ അനുവദിക്കുന്നില്ല? ഇത് കേരളത്തിലെ രീതികൾക്ക് തീർത്തും എതിരാണ്.
4. രണ്ട് വിഭാഗങ്ങൾ ഏറ്റുമുട്ടുമ്പോൾ ഒന്നിനെ മാത്രം തീവ്രവാദവുമായി ബന്ധിപ്പിക്കുന്നതെന്തുകൊണ്ട്.
5. കേരളത്തിലെ ഏറ്റവും വലിയ പൊലീസ് വെടിവെപ്പാണ് ചിത്രം കാണിക്കുന്നത്. സർക്കാരിന്റെ പങ്കാളിത്തമില്ലാതെ അങ്ങനെ സംഭവിക്കുമോ? മറ്റേത് സിനിമയേയും പോലെ മാലിക്കിലും ഇസ്ലാമോഫോബിയയുടെ അംശം കാണാം. ഭരണകക്ഷിയെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു.
Yes, #Malik is purely a work of fiction. Then why
— N.S. Madhavan (@NSMlive) July 17, 2021
1) Only one political party was shown, that too having green flag?
2) Why suggest Lakshadweep was a den of criminals?
3) Why mahal committee doesn’t allow Christians inside camp? (Totally against Kerala ethos) 1/2
മഹേഷ് നാരായണന്റെ തിരക്കഥയിലും സംവിധാനത്തിൽ ഒരുങ്ങിയ മാലിക് തിയറ്റർ റിലീസായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ കൊവിഡ് പ്രതിസന്ധി നീണ്ടുപോകുന്നതോടെ നിർമ്മാതാവായ ആന്റോ ജോസഫ് ഒടിടി റിലീസിന് നിർബന്ധിതനായി. 27 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചത്. ടേക്ക് ഓഫിന് ശേഷം സംവിധായകന് മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മാലിക്. നിമിഷ സജയനാണ് മാലിക്കിലെ നായിക. ചിത്രത്തിനായി ഫഹദ് 15 കിലോയോളം ശരീരഭാരം കുറച്ചിരുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിച്ച ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, രാജേഷ് ശര്‍മ, അമല്‍ രാജ്. സനല്‍ അമന്, പാര്‍വതി കൃഷ്ണ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിങ്ങനെ നിരവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഫ്രഷാണ്, കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രം; ട്രാന്‍സിനെക്കുറിച്ച് ഫഹദും നസ്രിയയും പറയുന്നു
മാലികിന് മികച്ച അഭിപ്രായം, റിലീസ് ചെയ്തതിന് പിന്നാലെ ചിത്രം ടെലഗ്രാമിൽ
മരണമെന്നത് മധുരം, മാലിക് ക്ലൈമാക്സിലെ റഹീമുൻ അലീമുൻ പാട്ട് പറയുന്നത്
27 കോടി ബജറ്റിലെ മാലിക് ആമസോണിന് വിറ്റത് എത്ര കോടിക്ക് ?