ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ കെയിൻ വില്യംസൺ ഒന്നാം സ്ഥാനത്ത് തുടരുന്നു. 919 പോയിന്റുകളാണ് വില്യംസണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തിനാവട്ടെ, 891 പോയിന്റും. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലീഷ് നായകൻ ജോ റൂട്ട് ഒരു പടി താഴേക്കിറങ്ങി നാലാം സ്ഥാനത്തേക്ക് മാറിയതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.