ഒരാള്‍ കോട്ടുവാ ഇടുന്നത് കാണുകയോ കോട്ടുവായുടെ ശബ്ദം കേള്‍ക്കുകയോ ചെയ്യുമ്പോള്‍. എന്തുകൊണ്ടാണ് നമുക്ക് അത് പകര്‍ത്താന്‍ തോന്നുന്നത് ?
കോട്ടുവാ ഒരു പകര്‍ച്ചവ്യാധി പോലെ ആണ്. ആരെങ്കിലും ചെയ്യുന്നത് കണ്ടാല്‍ നമ്മളും അറിയാതെ അത് ചെയ്ത് പോകും. ഇതിന് കൃത്യമായ ഒരു ഉത്തരം ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല. എക്കോപ്രാക്സിയ [ ECHOPRAXIA -] എന്ന അവസ്ഥയാണ് ഇതിന് കാരണമെന്ന് വേണമെങ്കില്‍ പറയാം. ഒരു വ്യക്തിയുടെ എന്തെങ്കിലും ഒരു പെരുമാറ്റം അലെങ്കില്‍ ചലനം എന്നിവ അനുകരിക്കാന്‍ തോന്നുന്ന അവസ്ഥയാണ് ഇത്. അതൊരു മനഃപൂര്‍വ്വമല്ലാത്ത [ involuntary ] പ്രവൃത്തിയാണ്. ഉദാഹരണത്തിന് ഒരാള്‍ നമ്മുടെ മുന്നില്‍ നിന്ന് മൂക്ക് ചൊറിയുകയാണെന്ന് വിചാരിക്കുക. കാണുന്ന വ്യക്തിക്കും ചിലപ്പോള്‍ മൂക്കില്‍ ചൊറിച്ചല് അനുഭവപ്പെടും. ഇത് എക്കോലൈലിയ [ ECHOLALIA ] എന്ന അവസ്ഥക്ക് സമാനമാണ്. ഒരാളുടെ സംസാരത്തെ അനുകരിക്കാനുള്ള ശ്രമമാണ് എക്കോലൈലിയ. കുട്ടികള്‍ ചെയ്യുന്നത് കണ്ടിട്ടില്ലേ? രക്ഷിതാക്കള്‍ പറയുന്ന വാക്കുകളെ അതുപോലെ ആവര്‍ത്തിക്കാന്‍ ശ്രമിക്കും.
ഇത് മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും ഉണ്ട്. പട്ടി, പൂച്ച, കുരങ്ങ് വര്‍ഗം തുടങ്ങിയവ കോട്ടുവാ ആവര്‍ത്തിക്കാറുണ്ട്. വീടില് വളര്ത്തുന്നവയക്ക് അവരുടെ ഉടമസ്ഥന് കോട്ടുവാ ഇടുമ്പോള്‍ അതുപോലെ ചെയ്യാന്‍ കൂടുതല്‍ പ്രവണത ഉണ്ടാകും.
കോട്ടുവാ പകരുന്നതിന്റെ മറ്റൊരു കാരണമായി പറയാവുന്നത് മിറര്‍ ന്യൂറോണുകളെ കുറിച്ചാണ്. നമ്മുടെ തലച്ചോറിലുള്ള ഈ ന്യൂയോറോണുകള് സഹാനുഭൂതി [EMPATHY ] തോന്നിക്കുന്നവയാണ്. അതായത് മറ്റൊരാള്‍ക്ക് എങ്ങനെ തോന്നുന്നുവെന്ന് സങ്കല്‍പ്പിക്കാനുള്ള കഴിവ്, അവര്‍ക്ക് തോന്നുന്ന അതേ വികാരങ്ങള്‍ പകര്‍ത്താനുള്ള കഴിവ് മിറര്‍ ന്യൂറോണുകള്‍ വഴിയാണ് സാധിക്കുന്നത്. ഒരാളുടെ കൈയ്യില്‍ ഒരു സൂചി കുത്തി കയറുന്നത് കണ്ടാല്‍ നമുക്ക് വേദന തോന്നുന്നത് അതുകൊണ്ടാണ്. കുരങ്ങന്മാരില് ആണ് ആദ്യമായി മിറര്‍ ന്യൂറോണ്് കണ്ടെത്തിയത്.
ശരീരം ക്ഷീണിച്ച് ഇരിക്കുമ്പോഴാണ് സാധാരണ ഗതിയില്‍ കോട്ടുവാ വരുന്നത്. നല്ല രീതിയില്‍ ശ്വസനം നടക്കാതിരിക്കുമ്പോള്‍
ശരീരത്തിലെ കാര്‍ബണ്‍ഡൈയോക്സൈഡിന്റെ അളവ് കൂടും. കോട്ടുവാ ഒരു പ്രത്യേക തരത്തിലുള്ള ശ്വസന പ്രകൃയയാണ്. അതുവഴി പെട്ടെന്ന് കൂടുതല്‍ വായു ശരീരത്തില്‍ എത്തുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!