FAQ: വാക്സിന് എടുത്തവരില്‍ ചിലര്‍ക്ക് എന്തുകൊണ്ട് കൊവിഡ് വരുന്നു?
വാസ്കിന് സ്വീകരിക്കുന്ന ഘട്ടത്തില്‍ ഒരാളുടെ ശരീരത്തില്‍ വൈറസ് സാന്നിധ്യമുണ്ടെങ്കില്‍ അതിനെ തടയാന്‍ വാക്സിനുകള്‍ പര്യാപ്തമല്ല.
വാക്സിനേഷന് പ്രക്രിയ തുടങ്ങിയപ്പോള്‍ ലോകം മുഴുവന്‍ ഉയരുന്ന ചോദ്യമാണ് ഇത്. പ്രതിരോധ ശേഷി പരമാവധി ഉറപ്പുവരുത്തുക എന്നതാണ് വാക്സിനേഷന്റെ ലക്ഷ്യം. വാക്സിന് സ്വീകരിച്ചാലും ഇപ്പോള്‍ ശീലിച്ച കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ഇനിയും തുടരണമെന്ന് ലോകാരോഗ്യ സംഘടന ഓര്‍മ്മിപ്പിക്കുന്നു.
യുഎസില്‍ വാക്സിന് സ്വീകരിച്ച ചിലര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ചിലര്‍ ഒരു ഡോസ് മാത്രം എടുത്തവരായിരുന്നു. മറ്റ് ചിലര്‍ രണ്ട് ഡോസ് എടുത്തവരും. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു?
വാക്സിന് സ്വീകരിച്ച യുഎസ് ജനപ്രതിനി സഭയിലെ മൂന്ന് പേര്‍ക്കും ഒരു ബാസ്കറ്റ്ബോള്‍ കോച്ചിനും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും പിന്നീ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്നതിന് വിദഗ്ധരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ചില വിശദീകരണങ്ങള്‍ നല്കി.
വാക്സിന് എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടോ അത് നല്കിയ രീതിയിലെ കുഴപ്പം കൊണ്ടോ അല്ല ഇവര്‍ക്കാര്‍ക്കും പിന്നീട് കൊവിഡ് സ്ഥിരീകരിച്ചത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

എങ്കിലും ചില കാരണങ്ങള്‍ ഇങ്ങനെ:
വാക്സിന് തല്‍ക്ഷണം പ്രവര്‍ത്തിക്കില്ല. ഒരു ഡോസ് വാക്സിന് സ്വീകരിച്ച ശേഷം ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കുറച്ച് ആഴ്ചകള്‍ എടുക്കും. യുഎസില്‍ ഇപ്പോള്‍ ഉപയോഗിത്തിലുള്ളത് ഫൈസര്‍-ബയോടെക്, മോഡേണ വാക്സിനുകളാണ്. ആദ്യ ഡോസ് കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് ശേഷം രണ്ടാമത്തെ ഡോസ് എടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതായത് ഓരോ ഡോസ് സ്വീകരിച്ച ശേഷവും അത് ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടാന്‍ കുറച്ച് ദിവസങ്ങളെടുക്കും എന്ന് വ്യക്തം.
ഉള്ളതിനെ പ്രതിരോധിക്കാനാവില്ല. വാസ്കിന് സ്വീകരിക്കുന്ന ഘട്ടത്തില്‍ ഒരാളുടെ ശരീരത്തില്‍ വൈറസ് സാന്നിധ്യമുണ്ടെങ്കില്‍ അതിനെ തടയാന്‍ വാക്സിനുകള്‍ പര്യാപ്തമല്ല. രോഗിയാകാതെ തന്നെ വൈറസ് കാരിയറാകാം ചിലപ്പോള്‍ വാക്സിന് സ്വീകരിക്കുന്നത്. രോഗം വന്നില്ലെങ്കില്‍, അയാളില്‍ വൈറസ് ഉണ്ടോ എന്ന് സ്ഥിരീകരിക്കുക പോലും കടുത്ത പ്രയാസമുണ്ടാക്കുന്ന നടപടികളാണ്. വാക്സിന് നല്കുമ്പോള് അത് അറിയണമെന്നില്ല. വാക്സിന് സ്വീകരിച്ച് അത് പ്രതിരോധ ശേഷി കൂട്ടുന്നതിന് മമ്പേ തന്നെ, ശരീരത്തില്‍ പ്രവേശിച്ച വാക്സിനുകള്‍ അതിവേഗം വളര്‍ന്ന് പെരുകി ശരീരത്തെ ആകെ ബാധിച്ചേക്കാം.
വാക്സിന് തടയുന്നത് രോഗത്തെയാണ്, അണുബാധയെ അല്ല. രോഗം വരാതെ നോക്കാനും, ആശുപത്രിയിലാകാതെയും മരിക്കാതിരിക്കാനുമാണ് വാക്സിനുകള്‍. അതിന് എത്രത്തോളം സഹായിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കുക. വൈറസുകള്‍ നിങ്ങളെ ബാധിക്കുന്നത് തടയുന്ന കാര്യത്തിലോ, അല്ലെങ്കില്‍ മറ്റുള്ളവരിലേക്ക് കൈമാറുന്നത് തടയുന്നതിലോ വാക്സിനുള്‍ എത്രത്തോളം ഫലപ്രദമാണെന്ന് ഇതുവരെ കണക്കാക്കിയിട്ടില്ല. അതുകൊണ്ടാണ് വാക്സിന് എടുത്തവരും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും നില്‍ക്കണം എന്ന് പറയുന്നത്.
ഒരു വാസ്കിനും 100 ശതമാനം ഉറപ്പ് നല്‍കുന്നില്ല. ഏറ്റവും മികച്ചത് എന്ന് കണക്കാക്കുന്ന വാക്സിന് പോലും രോഗ പ്രതിരോധത്തില്‍ 100 ശതമാനം ഉറപ്പ് നല്‍കുന്നില്ല. യുഎസില്‍ ഇപ്പോഴും കൊവിഡ് വ്യാപനം തുടര്ന്നുകൊണ്ടേിയിരിക്കുന്നു. അത് നിയന്ത്രണാതീതവുമാണ്. വാക്സിനേഷന് എടുത്ത കൂടുതല്‍ പേര്‍ക്ക് വരും ദിവസങ്ങളില്‍ രോഗബാധയുണ്ടായാലും അത്ഭുതപ്പെടാനില്ലെന്നാണ് യുഎസിന്റെ വിലയിരുത്തല്‍.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!