ഫൈസര്‍ വാക്സിന്: അനുമതിക്കുള്ള അപേക്ഷ എന്തുകൊണ്ട് പിന്‍വലിച്ചു?
ഫെബ്രുവരി മൂന്ന് ചേര്‍ന്ന റഗുലേറ്ററി അതോറിറ്റി യോഗത്തിന് ശേഷമാണ് ഫൈസറിന്റെ പിന്മാറ്റം.
ഇന്ത്യയില്‍ വാക്സിന് വിതരണത്തിനായി നല്കിയ അപേക്ഷ ഫൈസര്‍ കമ്പനി പിന്‍വലിക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാകാം. അടിയന്തരാവശ്യത്തിന് ഇന്ത്യയില്‍ വാക്സിന് ഉപയോഗിക്കുന്നതിന് അനുമതി തേടി റഗുലേറ്ററി അതോറിറ്റിക്ക് ഫൈസര്‍ രണ്ട് മാസം മുമ്പായിരുന്നു അപേക്ഷ നല്‍കിയത്. പക്ഷെ അനുമതി കിട്ടിയില്ല. ഈ ആഴ്ചയുടെ തുടക്കത്തില്‍ ഇന്ത്യയിലെ ഡ്രഗ് റഗുലേറ്ററി അതേറിറ്റി ഫൈസറില്‍നിന്ന് കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യപ്പെടുക കൂടി ചെയ്തു.

ഫെബ്രുവരി മൂന്ന് ചേര്‍ന്ന റഗുലേറ്ററി അതോറിറ്റി യോഗത്തിന് ശേഷമാണ് ഫൈസറിന്റെ പിന്മാറ്റം. വാക്സിന് അംഗീകാരം നല്‍കുന്നതിന് മുമ്പ് കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമാണെന്ന് ആ യോഗത്തിലാണ് ഫൈസറിനെ അറിയിച്ചത്. ഇതിന് പിന്നാലെ അപേക്ഷ പിന്‍വലിക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നുവെന്ന് കമ്പനി വക്താവ് അറിയിച്ചു.
ഇന്ത്യയില്‍ വാക്സിന് വിതരണത്തിനുള്ള ഉദ്യമം ഉപേക്ഷിക്കുകയില്ലെന്ന് കമ്പനി വ്യക്തമാക്കുകകയുണ്ടായി. ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്ത് പിന്നീട് അനുമതിക്കായി അപേക്ഷിക്കാം എന്നാണ് ഫൈസര്‍ അറിയിച്ചത്. ജര്‍മന്‍ ബയോടെക് കമ്പനിയായ ബയോഎന്ടെകുമായി സഹകരിച്ച് mRNA Covid-19 വാക്സിന് വികസിപ്പിച്ച കമ്പനിയില്‍നിന്ന് എന്തെങ്കിലും അധിക വിശദീകരണം ഡ്രഗ് കണ്ട്രോളര് തേടിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.
വാക്സിന് ഇന്ത്യയില്‍ അടിയന്തരാവശ്യത്തിന് ഉപയോഗിക്കാനായി ഇന്ത്യാ ഗണ്മെന്റ് ആവശ്യപ്പെടുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ കമ്പനി തയ്യാറാണെന്ന് വക്താവ് അറിയിച്ചു.
ബ്രിട്ടനില്‍ അനുമതി ലഭിച്ചതിന് ശേഷം ഫൈസര്‍ അടിയന്തരാവശ്യത്തിന് വാക്സിന് ഉപയോഗിക്കുന്നതിനായി മറ്റൊരു രാജ്യത്തെ സമീപിച്ചത് ഇന്ത്യയായിരുന്നു. ഇന്ത്യയില്‍ വാക്സിന് സംബന്ധിച്ച ട്രയലുകളൊന്നും കമ്പനി നടത്തിയിരുന്നില്ല.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!