കോഹ്ലിയോ, വില്യംസണോ ? ടെസ്റ്റിലെ കണക്കുകള്‍ പറയും ആരാണ് കേമനെന്ന്
ഏതൊരു ബാറ്റ്സ്മാനും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ടെസ്റ്റിലെ നാലാമത്തെ ഇന്നിങ്സില്‍ ബാറ്റ് ചെയ്യുക എന്നത്. ഇതിലെ കണക്കുകള്‍ നോക്കിയാല്‍ കോഹ്ലിയാണ് മുന്നില്‍.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ആരാകും വിജയികള്‍ എന്നറിയാനുളള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇതിനൊപ്പം തന്നെ മികച്ച നായകനും കളിക്കാരനും ആരാണെന്നുളള ചര്‍ച്ചകളും ഉയരുന്നുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് എന്നിവരില്‍ ആരാണ് കേമന്‍ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ക്രിക്കറ്റിലെ മികവ് വിലയിരുത്തുന്ന ടെസ്റ്റ് മത്സരങ്ങള്‍ പരിശോധിച്ചാല്‍ ഇരുതാരങ്ങളും കട്ടയ്ക്ക് കട്ടയ്ക്കാണെന്ന് പറയേണ്ടി വരും. 91 മത്സരങ്ങളിലെ 153 ഇന്നിങ്സുകളില്‍ നിന്നായി വിരാട് കോഹ്ലി 7,490 റണ്‍സ് നേടിയിട്ടുണ്ടെങ്കില്‍ 83 മത്സരങ്ങളിലെ 144 ഇന്നിങ്സുകളില്‍ നിന്നായി 7,115 റണ്‍സാണ് വില്യംസണിന്റെ നേട്ടം.
ബാറ്റിങ് ശരാശരിയില്‍ കോഹ്ലിയെക്കാല് അല്‍പ്പം മുകളില്‍ വില്യംസണ് തന്നെയാണ്. 52.37 ശതമാനമാണ് കോഹ്ലിയുടേത് എങ്കില്‍ 54.31%മാണ് വില്യംസണിന്റെ ബാറ്റിങ് ശരാശരി. 27 സെഞ്ചുറിയും 25 അര്‍ധസെഞ്ചുറിയും ഏഴ് ഡബിള്‍ സെഞ്ചുറികളുമാണ് കോഹ്ലിയുടെ നേട്ടം. വില്യംസണിന് 24 സെഞ്ചുറികളും 32 അര്‍ദ്ധ സെഞ്ചുറികളും നാല് ഡബിള്‍ സെഞ്ചുറികളുമുണ്ട്.

ഏതൊരു ബാറ്റ്സ്മാനും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ടെസ്റ്റിലെ നാലാമത്തെ ഇന്നിങ്സില്‍ ബാറ്റ് ചെയ്യുക എന്നത്. ഇതിലെ കണക്കുകള്‍ നോക്കിയാല്‍ കോഹ്ലിയാണ് മുന്നില്‍. നാലാമത് ബാറ്റ് ചെയ്ത 24 മത്സരങ്ങളില്‍ നിന്ന് 50.94 ശരാശരിയില്‍ 968 റണ്‍സ് കോഹ്ലി നേടിയിട്ടുണ്ട്. ഇതില്‍ രണ്ട് സെഞ്ചുറിയും ഏഴ് അര്ദ്ധസെഞ്ചുറിയുമുണ്ട്. കെയ്ന്‍ വില്യംസണ് ആകട്ടെ 19 ഇന്നിങ്സുകളില്‍ നിന്ന് 688 റണ്‍സാണ് നേടിയത്. 49.14 ആണ് ബാറ്റിങ് ശരാശരി. കൂടാതെ മൂന്ന് സെഞ്ചുറിയും മൂന്ന് അര്‍ദ്ധ സെഞ്ചുറിയും അദ്ദേഹത്തിനുണ്ട്.
ഇരുതാരങ്ങളുടെയും വിദേശപിച്ചുകളിലെ പ്രകടനത്തില്‍ മത്സരങ്ങളുടെ എണ്ണത്തില്‍ മുന്നിട്ട് നില്ക്കുന്ന വിരാട് കോഹ്ലിക്ക് തന്നെയാണ് റണ്‍സും സെഞ്ചുറികളും കൂടുതല്‍. അതേസമയം ബാറ്റിങ് ശരാശരി കെയ്ന്‍ വില്യംസണിനുമാണ്. 87 മത്സരങ്ങളില്‍ നിന്ന് 44.23 ബാറ്റിങ് ശരാശരിയില്‍ 3,760 റണ്‍സാണ് വിരാട് കോഹ്ലിയുടെ നേട്ടം. 78 മത്സരങ്ങളില്‍ നിന്ന് 45.57 ശരാശരിയില്‍ 3,327 റണ്‍സുണ്ട് വില്യംസണിന്. ഇരു രാജ്യങ്ങളും തമ്മില്‍ 59 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഇന്ത്യ 21 എണ്ണത്തിലും ന്യൂസിലന്‍ഡ് 12 എണ്ണത്തിലുമാണ് വിജയിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ടെസ്റ്റിലെ റെക്കോഡുകളിൽ കേമൻ സ്മിത്തോ, കോഹ്ലിയോ? കണക്കുകൾ പറയുന്നത്
ടെസ്റ്റ് ഫൈനലിൽ ന്യൂസിലൻഡിനാണ് മുൻതൂക്കം, എന്തുകൊണ്ടെന്ന് സച്ചിൻ പറയുന്നു
അവസാന ടെസ്റ്റിൽ കനത്ത പരാജയം, ആകെ മത്സരങ്ങൾ നോക്കിയാൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയും കോഹ്ലിയും മുന്നിൽ
നേരിട്ടത് 132 പന്ത്, അടിച്ചത് ഒരു ഫോർ; കോഹ്ലിയുടേത് വേഗത കുറഞ്ഞ ഇന്നിങ്സോ?