'റൊണാൾഡോ ടീമിൽ ഉണ്ടെങ്കിൽ കളി തുടങ്ങുക 1-0 എന്ന സ്കോറിലാണ്'
"ചില മത്സരങ്ങൾ ജയിക്കും ചിലത് പരാജയപ്പെടും എന്നതൊക്കെ കോച്ചിങ്ങിന്റെ ഭാഗമാണ്. വളരെ മികച്ചൊരു ടീമാണ് പിർലോയ്ക്ക് ഉള്ളത്. ഈ സീസണിൽ എന്തും നേടാൻ അദ്ദേഹത്തിനാകും.."
മുപ്പത്തിയഞ്ചാം വയസിലും ഫുട്ബോൾ ലോകത്തെ അത്ഭുതമായി തുടരുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗീസ് സൂപ്പർതാരമുണ്ടെങ്കിൽ ആ ടീമിന്റെ കളി തുടങ്ങുക തന്നെ ഒരു ഗോളിന്റെ ലീഡിലാണ് എന്നാണ് മുൻ ഇറ്റാലിയൻ സ്ട്രൈക്കർ ക്രിസ്റ്റ്യൻ വിയേരി കരുതുന്നത്.
" ക്രിസ്റ്റ്യാനോ ടീമിലുണ്ടെങ്കിൽ നിങ്ങൾ കളി തുടങ്ങുന്നത് തന്നെ 1-0 എന്ന സ്കോറിലാണ്. യുവന്റസിന് ഈ സീസണിൽ എന്തും ജയിക്കാൻ സാധിക്കും. യുവന്റസിന്റെ സീസൺ വിലയിരുത്തിക്കൊണ്ട് മുൻ താരം പറഞ്ഞു.
19 മത്സരം പിന്നിടുമ്പോൾ 39 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്താണ് ഉള്ളതെങ്കിലും യുവന്റസിന്റെ മികവിനെ കുറച്ചുകാണരുത് എന്നാണ് 194 സീരിയാ എ ഗോളുകൾ നേടിയ താരത്തിന് പറയാനുള്ളത്. യുവന്റസ് പരിശീലകനായ ആൻഡ്രിയ പിർലോ ഏറെ രസിക്കാനാണ്. ടിവിയിൽ കാണുമ്പോൾ ഏറെ ശാന്തനായി കാണപ്പെടുമെങ്കിലും പിർലോ യഥാർത്ഥത്തിൽ അതിന്റെ നേർ വിപരീതമാണ്.
"ഇത് അദ്ധേഹത്തിന്റെ ആദ്യ കോച്ചിങ് അനുഭവമാണ്. യുവന്റസിലുള്ളത് നല്ലൊരു സാഹചര്യമാണ്. ഇതിനോടകം തന്നെ ഒരു ട്രോഫി നേടാനും പിർലോയ്ക്ക് കഴിഞ്ഞു. ചില മത്സരങ്ങൾ ജയിക്കും ചിലത് പരാജയപ്പെടും എന്നതൊക്കെ കോച്ചിങ്ങിന്റെ ഭാഗമാണ്. വളരെ മികച്ചൊരു ടീമാണ് അദ്ദേഹത്തിനുള്ളത്. ഈ സീസണിൽ എന്തും നേടാൻ അദ്ദേഹത്തിനാകും.." യുവന്റസ്, എസി മിലാൻ, ഇന്റർ മിലാൻ, ലാസിയോ തുടങ്ങിയ പ്രമുഖ ഇറ്റാലിയൻ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം പറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!