ദേഴ്ഷാവു (Déjà vu) നമ്മള് അനുഭവിക്കുന്നത് എന്തുകൊണ്ടെന്ന് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ശാസ്ത്രം ഇത്തരത്തില്‍ വികസിക്കുന്നതിന് മുമ്പ് മുന്ജന്മത്തിലെ ഓര്‍മ്മയായി ആണ് ആളുകള്‍ ഇതിനെ കണക്കാക്കിയിരുന്നത്.
എന്തെങ്കിലും സാഹചര്യങ്ങളോ സംഭവങ്ങളോ വളരെ പരിചിതമാണെന്ന് നമുക്ക് തോന്നുന്ന കൗതുകകരവും വിചിത്രവുമായ അവസ്ഥയാണ് ദേഴ്ഷാവു. നേരത്തെ കണ്ടത് എന്നാണ് ഈ ഫ്രഞ്ച് പദത്തിന്റെ അര്‍ത്ഥം.തലച്ചോറിലെ നാല് പാളികളില്‍ ഒന്നായ Temporal lobe ല്‍ വരുന്ന ന്യൂറോജിക്കല് പ്രശ്നമായ അപസ്മാരം ( Epilespy ) ഉള്ളവര്‍ക്ക് ദേഴ്ഷാവു ഇടക്ക് ഉണ്ടാവാന്‍ സാധ്യത ഉണ്ട്. അതല്ലാതെ സംഭവിക്കാനുള്ള കാരണം എന്താണെന്ന് പൂര്‍ണമായും വ്യക്തമല്ല. ചില തിയറികള്‍ ഇങ്ങനെയാണ്.
നമ്മള് ആദ്യമായി എന്തെങ്കിലും കാണുകയാണ്, അത് നമ്മുടെ കണ്ണില്‍ പെടുന്നുണ്ട്, പക്ഷേ നമ്മള് ശ്രദ്ധിക്കുന്നില്ല. ഒട്ടും ശ്രദ്ധിക്കുന്നില്ല. പക്ഷേ വളരെ ചുരുങ്ങിയ സമയത്തെ ഒറ്റ നോട്ടത്തില്‍ തന്നെ നമുക്ക് ലഭിക്കുന്ന പരിമിതമായ വിവരങ്ങള്‍ ഉപയോഗിച്ച് തലച്ചോറ് നമ്മള് കാണുന്നതിന്റെ ഓര്‍മ്മ രൂപപ്പെടുത്തുന്നു. വീണ്ടും നമ്മള് അത് കാണുമ്പോള്‍ തലച്ചോര്‍ മുമ്പത്തെ ധാരണയെ ഓര്‍മ്മിപ്പിക്കുന്നു. തലച്ചോറ് അത് കണ്ടിട്ടുണെന്ന് പറഞ്ഞ് തരും. പക്ഷേ നമ്മള് ശ്രദ്ധിച്ചില്ലാത്തത് കൊണ്ട് കണ്ടതായി ഓര്‍മ്മിക്കുകയും ഇല്ല.
മറ്റൊരു തിയറി ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന സംഭവങ്ങളെ ട്രാക്കുചെയ്യുന്ന തലച്ചോറിന്റെ ഭാഗങ്ങളും, ഓര്‍മ്മകള്‍ സൂക്ഷിച്ച് വെക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളും ഒരുമിച്ച് പ്രവര്‍ത്തനം നടത്തുന്നത് കൊണ്ടാകാം ദേഴ്ഷാവു സംഭവിക്കുന്നത് എന്നാണ്. അങ്ങനെ സംഭവിക്കുമ്പോള്‍ ഇപ്പോള്‍ സംഭവിച്ച കാര്യം ഓര്‍മ്മയില്‍ നിന്ന് എടുത്തതാണെന്ന് തലച്ചോറിന് തോന്നും. മിശ്രിതമായി അനുഭവം.
ചിലപ്പോള്‍, ഷോര്‍ട്ട് ടേം മെമ്മറി, ലോങ്ങ് ടേം മെമ്മറി വെച്ചിരിക്കുന്നടത്തേക്ക് ഒരു കുറുക്കുവഴി എടുക്കും. അവസാന നിമിഷത്തില്‍ സംഭവിച്ച കാര്യം ലോങ്ങ് ടേം മെമ്മറിയിലേക്ക് പോകും. അത് കാരണം, തൊട്ട് മുമ്പില്‍ സംഭവിച്ച കാര്യം ഒരുപാട് മുന്നേ സംഭവിച്ചതാണെന്ന് നമുക്ക് തന്നെ തോന്നും. മറ്റൊരു കണ്ടെത്തല്‍ ഇങ്ങനെയാണ്. നമ്മുടെ ഇന്ദ്രിയങ്ങളിലൂടെയാണ് നമ്മള് വിവരങ്ങള്‍ ശേഖരിക്കുന്നത്. കണ്ണ്, മൂക്ക് , തൊക്ക്, ചെവി, നാവ്. നമ്മള് എടുക്കുന്ന വിവരങ്ങള്‍ രണ്ട് വ്യത്യസ്ത റൂട്ടുകളിലൂടെയാണ് നമ്മുടെ തലച്ചോറിലേക്ക് എത്തുന്നത്.ദേഴ്ഷാവു സംഭവിക്കുമ്പോള്‍ ഈ റൂട്ടുകളിലൊന്ന് നമ്മുടെ തലച്ചോറിലേക്ക് മറ്റൊന്നിനേക്കാള്‍ അല്‍പ്പം വേഗത്തില്‍ വിവരങ്ങള്‍ എത്തിക്കും. രണ്ടും എത്തുന്ന സമയം തമ്മില്‍ നേരിയ വ്യത്യാസമെ ഉള്ളുവെങ്കിലും ഇത് എനിക്ക് നേരത്തെ അറിയാമായിരുന്നല്ലോ എന്ന് നമുക്ക് തോന്നും
നമ്മള് അനുഭവിച്ച ഒരു സംഭവത്തിനെ അടിസ്ഥാനപെടുത്തിയാകാം ദേഴ്ഷാവു സംഭവിക്കുന്നത് എന്ന് കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ആന്‍ ക്ലെയര്‍ എന്ന റിസര്‍ച്ചര്‍ കണ്ടെത്തിയിട്ടുണ്ട്. അവരുടെ പഠനങ്ങള്‍ അനുസരിച്ച് കുട്ടിക്കാലത്ത് സംഭവിച്ചതോ മറ്റോ ആയ കാര്യങ്ങള്‍ എന്നാല്‍ നമ്മളെ കൊണ്ട് ഓര്‍ത്തെടുക്കാന്‍ പറ്റാത്തത് കാര്യങ്ങള്‍ ആവാം ദേഴ്ഷാവു ആയി സംഭവിക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!