ഇനിയും രണ്ടിലേറെ ടീം കൂടി ഉണ്ടാക്കി ഏത് ടീമിനെതിരെയും ഇന്ത്യക്ക് ജയിക്കാം, കഴിവുളള ധാരാളം കളിക്കാരുണ്ടെന്ന് ഹാർദിക് പാണ്ഡ്യ
നിതീഷ് റാണ, രാഹുല്‍ ചഹാര്‍, ചേതന്‍ സക്കരിയ, കൃഷ്ണപ്പ ഗൌതം, സഞ്ജു സാംസണ് എന്നിവരാണ് ശ്രീലങ്കയ്ക്കെതിരായ മൂന്നാമത്തെ ഏകദിനത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരങ്ങള്‍.
ഇന്ത്യക്ക് ഇനിയും രണ്ട് ടീമുകൾ കൂടി ഉണ്ടാക്കി ഏത് ടീമിനെതിരെയും വിജയിക്കുവാൻ സാധിക്കുമെന്ന് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ശ്രീലങ്കയ്ക്കെതിരെ നടന്ന പരമ്പര 2-1ന് സ്വന്തമാക്കിയ ശേഷമായിരുന്നു പാണ്ഡ്യയുടെ പ്രതികരണം. വിരാട് കോഹ്ലിയും രോഹിത് ശർമ്മയും അടങ്ങുന്ന ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നതിനാൽ ഏകദിന, ട്വന്റി20 സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെട്ട ടീമാണ് ശ്രീലങ്കയിൽ എത്തിയത്. ശിഖാർ ധവാൻ ക്യാപ്റ്റനും ഭുവനേശ്വർ കുമാർ വൈസ് ക്യാപ്റ്റനുമായ ടീമാണ് മത്സരത്തിന് ഇറങ്ങിയത്. മൂന്നാമത്തെ മത്സരത്തിൽ ഹാർദിക് പാണ്ഡ്യ ആയിരുന്നു ഉപനായകൻ. മുൻ ഇന്ത്യൻ നായകനായിരുന്ന രാഹുൽ ദ്രാവിഡ് പരിശീലകനായ ടീം ആറ് മാറ്റങ്ങളോടെയാണ് അവസാന മത്സരത്തിൽ ഇറങ്ങിയത്. എന്നാൽ ഈ മത്സരത്തിൽ ശ്രീലങ്ക മൂന്ന് വിക്കറ്റിന് വിജയിച്ചു.
നിതീഷ് റാണ, രാഹുല്‍ ചഹാര്‍, ചേതന്‍ സക്കരിയ, കൃഷ്ണപ്പ ഗൌതം, സഞ്ജു സാംസണ് എന്നിവരാണ് ശ്രീലങ്കയ്ക്കെതിരായ മൂന്നാമത്തെ ഏകദിനത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരങ്ങള്‍. ആദ്യ മത്സരത്തിൽ ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവർ പരമ്പരയിലെ ആദ്യ മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് ഹാർദിക്കിന്റെ പ്രതികരണം.
ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ അത്രയധികം കഴിവുള്ള കളിക്കാരുണ്ട്. ഇനിയും രണ്ട് ടീമുകളെക്കൂടി തെരഞ്ഞെടുത്ത് ലോകത്തിലെ ഏത് മത്സരവും വിജയിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് കരുതുന്നുവെന്നാണ് ഹാർദിക്കിന്റെ വാക്കുകൾ. 1980ല്‍ ആസ്ട്രേലിയക്കെതിരായ പരമ്പക്ക് ശേഷം ഇത് ആദ്യമായാണ് അഞ്ച് താരങ്ങള്‍ ഇന്ത്യക്കായി ഒരു സീരീസിലെ ഒരു മത്സരത്തിൽ തന്നെ അരങ്ങേറ്റം കുറിക്കുന്നത്. ശ്രീലങ്കൻ പര്യടനത്തിൽ ഇനി മൂന്ന് ട്വന്റി20 മത്സരങ്ങളാണുള്ളത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇൻട്രാ സ്ക്വാഡിലും സഞ്ജയ് മഞ്ജരേക്കരുടെ ലിസ്റ്റിലും സഞ്ജുവില്ല; ആരായിരിക്കും ലങ്കയിൽ വിക്കറ്റ് കാക്കുക?
സ്ഥിരതയില്ലായ്മ വില്ലനാകുമോ, അതോ ഏകദിന അരങ്ങേറ്റമോ?; സഞ്ജുവിനെ ശ്രീലങ്കയിൽ കാത്തിരിക്കുന്നത്
35ാം വയസിൽ ടീം ഇന്ത്യയുടെ നായകൻ, 23 റൺസ് അകലെ റെക്കോഡുകൾ; ധവാൻ ലങ്ക കീഴടക്കുമോ ?
11ല്‍ ഇടമില്ല, സഞ്ജുവിന്റെ ഏകദിന അരങ്ങേറ്റം ഇനിയും അകലെ