സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് കുറഞ്ഞ ചെലവിൽ പുന്നമടക്കായലിൽ നോക്കിയാലോ?
സര്‍വീസ് ആരംഭിച്ച് തുടക്കത്തില്‍ തന്നെ ഈ വാട്ടര്‍ ടാക്സിയില്‍ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകള്‍ നടന്നിരുന്നു. പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാര മേഖലയ്ക്കും ഒരുപോലെ ഉപകാര പ്രദമായ വാട്ടര്‍ടാക്സി ചെറിയ സംഘമായോ, ഒന്നോ രണ്ടോ പേര്ക്കായിട്ടോ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
വിവാഹത്തിനോട് അനുബന്ധിച്ച് പുതുമയുളള ഫോട്ടോ ഷൂട്ടുകള്‍ നടത്തുക എന്നത് നാട്ടില്‍ ട്രെന്‍ഡായി കഴിഞ്ഞു. സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിന് ലക്ഷങ്ങള്‍ മുടക്കുന്നവര്‍ മുതല്‍ കുറഞ്ഞ ചെലവില്‍ ചുറ്റുവട്ടത്ത് തന്നെ കാര്യങ്ങള്‍ നടത്തുന്നവരുമുണ്ട്. പണം പോയാലെന്താ, ഫോട്ടോ ഷൂട്ട് വൈറലായാല്‍ പോരെ എന്നതാണ് സോഷ്യല്‍മീഡിയയിലെ തലവാചകം തന്നെ. ആലപ്പുഴയില്‍ വേമ്പനാട്ട് കായലിന്റെ മനോഹാരിതയില്‍ കായലിന് നടുവിലൊരു ഫോട്ടോഷൂട്ട് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഹൗസ് ബോട്ടുകളിലെ വലിയ വാടക ഓര്‍ത്താണ് നിങ്ങള്‍ അത് ഉപേക്ഷിച്ചതെങ്കില്‍ ഇപ്പോള്‍ അതിന് പരിഹാരമുണ്ട്.
സര്‍ക്കാരിന്റെ കീഴില്‍ ജലഗതാഗത വകുപ്പ് ആരംഭിച്ച വാട്ടര്‍ ടാക്സിയാണ് ഇതിന് നിങ്ങളെ സഹായിക്കുക. ഒരു മണിക്കൂര്‍ നേരത്തേക്ക് വെറും 1500 രൂപ മാത്രമാണ് ഇതിന്റെ വാടക. പുന്നമടക്കായല്‍ അടക്കം കായലിന് ഉളളില്‍ എവിടെയും പോകാവുന്ന ഈ വാട്ടര്‍ ടാക്സിയില്‍ രണ്ട് ജീവനക്കാര്‍ അടക്കം പത്ത് പേര്‍ക്കാണ് യാത്ര ചെയ്യാന്‍ കഴിയുക. സാധാരണ ബോട്ടിനെക്കാള്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദവും വേഗത്തില്‍ എത്താന്‍ കഴിയും എന്നതുമാണ് ഇതിന്റെ പ്രത്യേകത. 15 നോട്ടിക്കല്‍ മൈലാണ് (35 കിലോമീറ്റര്‍) വേഗം. കണ്ടാല്‍ ഒരു ക്രൂയിസിന്റെ ലൂക്ക് തോന്നും എന്നത് കൊണ്ട് തന്നെ ഫോട്ടോ ഷൂട്ട് ആകര്‍ഷകമാക്കുവാന്‍ ഇത് സഹായിക്കുകയും ചെയ്യും.
സര്‍വീസ് ആരംഭിച്ച് തുടക്കത്തില്‍ തന്നെ ഈ വാട്ടര്‍ ടാക്സിയില്‍ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകള്‍ നടന്നിരുന്നു. പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാര മേഖലയ്ക്കും ഒരുപോലെ ഉപകാര പ്രദമായ വാട്ടര്‍ടാക്സി ചെറിയ സംഘമായോ, ഒന്നോ രണ്ടോ പേര്ക്കായിട്ടോ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. അരൂരിലെ ഷിപ്പ് യാര്‍ഡിലാണ് ജലഗതാഗത വകുപ്പ് വാട്ടര്‍ ടാക്സി നിര്‍മ്മിച്ചത്. 3.14 കോടി ചെലവിട്ടാണ് നാല് വാട്ടര്‍ ടാക്സികള്‍ പുറത്തിറക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ജലഗതാഗത വകുപ്പിന്റെ 9400 050 325 എന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചാല്‍ വാട്ടര്‍ ടാക്സി ബുക്ക് ചെയ്യാവുന്നതാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!