ഉയരെയാണ് വാഷിങ്ടൺ, വാലറ്റത്ത് നിന്ന് രണ്ടാമതും ഫിഫ്റ്റി തികച്ച് കയറിപ്പറ്റിയത് അപൂർവലിസ്റ്റിൽ
138 ബോളില്‍ 12 ബൗണ്ടറികളും രണ്ടു സിക്സറുമടങ്ങിയതാണ് വാഷിങ്ടണിന്റെ ഇന്നിങ്സ്. തുടര്‍ച്ചയായി രണ്ടാമത്തെ ടെസ്റ്റിലാണ് താരം ഫിഫ്റ്റി നേടിയത്. നാട്ടില്‍ വാഷിങ്ടണിന്റെ അരങ്ങേറ്റ ടെസ്റ്റ് കൂടിയായിരുന്നു ഇത്.
തോൽവിയുടെ മുഖത്ത് ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 578 റണ്‍സിനു മറുപടിയില്‍ ഇന്ത്യ നാലാംദിനം 337 റണ്‍സില്‍ ഓള്‍ഔട്ടായി. ആറു വിക്കറ്റിന് 257 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. 85 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യക്കു വേണ്ടി പുറത്താവാതെ നിന്നു.
138 ബോളില്‍ 12 ബൗണ്ടറികളും രണ്ടു സിക്സറുമടങ്ങിയതാണ് വാഷിങ്ടണിന്റെ ഇന്നിങ്സ്. തുടര്‍ച്ചയായി രണ്ടാമത്തെ ടെസ്റ്റിലാണ് താരം ഫിഫ്റ്റി നേടിയത്. നാട്ടില്‍ വാഷിങ്ടണിന്റെ അരങ്ങേറ്റ ടെസ്റ്റ് കൂടിയായിരുന്നു ഇത്. ഇതിനൊപ്പം നാട്ടിൽ അരങ്ങേറ്റ ടെസ്റ്റിൽ അർധശതകം തികയ്ക്കുന്നവരുടെ എലൈറ്റ് ലിസ്റ്റിലും സുന്ദർ ഇടം നേടി.
റുസി മോഡി, സുരീന്ദർ അമർനാഥ്, അരുൺ ലാൽ, സൗരവ് ഗാംഗുലി, സുരേഷ് റെയ്ന, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ എന്നിവരാണ് ലിസ്റ്റിലുള്ളവർ.
വാഷിങ്ടൺ- അശ്വിൻ സഖ്യമാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. ഇംഗ്ലണ്ടിനായി സ്പിന്നര്‍ ഡൊമിനിക്ക് ബെസ്സ് നാലു വിക്കറ്റുകള്‍ വീഴ്ത്തി. ജെയിംസ് ആന്ഡേഴ്സന്, ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീച്ച് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ഇന്ത്യ്ക്കായി 73 റൺസെടുത്ത പുജാരയും 91 റൺസ് നേടിയ പന്തുമാണ് തിളങ്ങിയത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!