ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ വാഹന ഇൻഷുറൻസിന്റെ പ്രീമിയം കൂടുമോ?
ചെറുതും വലുതുമായ ഓരോ ട്രാഫിക് നിയമലംഘനത്തിനും നിശ്ചിത പോയിന്റുകൾ നൽകി ഇത് അനുസരിച്ചാണ് വാഹന ഉടമയുടെ പ്രീമിയം തുക കണക്കാക്കുക. ഇതിനായി ഓരോ സംസ്ഥാനങ്ങളിലെയും ട്രാഫിക്, പൊലീസ് വകുപ്പുകളിൽ നിന്ന് ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോ വിവരങ്ങൾ ശേഖരിച്ച് ഇൻഷുറൻസ് കമ്പനികൾക്ക് നൽകും.
റോഡിൽ ഇറങ്ങിയാൽ സീറ്റ് ബെൽറ്റ് ഇടാതെ ഡ്രൈവ് ചെയ്യുന്നത് മുതൽ അനാവശ്യ യു ടേൺ വരെ എടുക്കുന്നവരാണ് നമ്മളിൽ അധികവും. ട്രാഫിക് നിയമങ്ങൾ സൂക്ഷ്മമായി പാലിക്കേണ്ടതിനെക്കുറിച്ച് ഡ്രൈവിങ് ക്ലാസിലെ പാഠങ്ങൾ മുതൽ കേൾക്കുന്നതാണ് എല്ലാവരും. എന്നാലും നിയമലംഘനത്തിന് പിഴയടച്ച് തത്കാലത്തേക്ക് രക്ഷപ്പെടുകയാണ് പതിവ്. ഇനി മുതൽ നിയമലംഘനം പതിവാക്കിയവരുടെ കീശ ചോരുമെന്നാണ് പുതിയ വാർത്ത.
രാജ്യത്തെ ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി നിരന്തരം ട്രാഫിക് നിയമ ലംഘനം നടത്തുന്നവരുടെ ഡാറ്റ അടിസ്ഥാനമാക്കി പ്രീമിയത്തിന്റെ നിരക്കുകൾ കൂട്ടണമെന്ന അന്തിമ റിപ്പോർട്ട് നടപ്പിലാക്കാൻ പോവുകയാണ്. ആദ്യം ഡൽഹിയിലും പിന്നീട് രാജ്യം മുഴുവനും നിയമം നടപ്പാക്കാനാണ് റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനം.
ചെറുതും വലുതുമായ ഓരോ ട്രാഫിക് നിയമലംഘനത്തിനും നിശ്ചിത പോയിന്റുകൾ നൽകി ഇത് അനുസരിച്ചാണ് വാഹന ഉടമയുടെ പ്രീമിയം തുക കണക്കാക്കുക. ഇതിനായി ഓരോ സംസ്ഥാനങ്ങളിലെയും ട്രാഫിക്, പൊലീസ് വകുപ്പുകളിൽ നിന്ന് ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോ വിവരങ്ങൾ ശേഖരിച്ച് ഇൻഷുറൻസ് കമ്പനികൾക്ക് നൽകും. തുടർന്ന് വാഹനങ്ങളുടെ പോളിസി പുതുക്കുന്ന സമയത്ത് അവസാന രണ്ട് വർഷം നടത്തിയ ട്രാഫിക്ക് നിയമലംഘനങ്ങളുടെ പട്ടിക നോക്കി പോയിന്റുകൾ കണക്കാക്കും. അതനുസരിച്ചായിരിക്കും പ്രീമിയം തുക അടക്കേണ്ടത്.
20 പോയിന്റില്‍ താഴെയാണ് നിയമലംഘനങ്ങൾ എങ്കിൽ ഒരു വാഹനത്തിനും അധിക പ്രീമിയം ചുമത്തില്ല. 20-40 നും ഇടയിലാണ് എങ്കില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് 100 ഉം മറ്റുള്ളവയ്ക്ക് 300 രൂപയും അധികം നല്‍കണം. ഇങ്ങനെ പോയിന്റ് അനുസരിച്ച് ഇരുചക്രവാഹനത്തിന് 750 രൂപ വരെ അധികം വരാം. മറ്റുള്ള വാഹനങ്ങൾക്ക് 1,500 രൂപ വരെ നൽകേണ്ടി വരും. നിയമലംഘനം നടത്തുന്നവരിൽ നിന്നും പണം ഈടാക്കുന്നതിനൊപ്പം സൂക്ഷ്മതയോടെ, റോഡിൽ മര്യാദയോടെ വാഹനം ഓടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനായി പ്രീമിയം തുകയിൽ ഇളവും അനുവദിക്കും. നല്ല ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനും അപകടങ്ങൾ കുറച്ച് കൊണ്ടുവരുന്നതിനുമാണ് ഇതെന്നാണ് വിലയിരുത്തൽ.
നിയമലംഘനങ്ങളും അതിന് നൽകുന്ന പോയിന്റുകളും
- തെറ്റായ പാര്‍ക്കിങ് 10 പോയിന്റ്
- വാഹനങ്ങളുടെ രൂപമാറ്റം 20 പോയിന്റ്
- സുരക്ഷാ ടിപ്സ് അഭാവം 30 പോയിന്റ്
- അമിത ഭാരം 40 പോയിന്റ്
- ട്രാഫിക് സൈന്‍ ലംഘനം 50 പോയിന്റ്
- അപകടകരമായ ലോഡ് 50 പോയിന്റ്
- തെറ്റായ ലൈന്‍ തിരഞ്ഞെടുക്കുക 60 പോയിന്റ്
- ഇന്‍ഷുറന്‍സ്, ലൈസന്‍സ് എന്നിവ ഇല്ലാതെ വാഹനം ഓടിക്കുക 70 പോയിന്റ്
- അമിത വേഗത 80 പോയിന്റ്
- പൊലീസിനെ വെട്ടിക്കല്‍ 90 പോയിന്റ്
- അപകടകരമായ ഡ്രൈവിങ് 90 പോയിന്റ്
- മദ്യപിച്ച് വാഹനമോടിക്കല്‍ 100 പോയിന്റ്
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
പറ്റിക്കപ്പെടരുത്, 'ഡിജിറ്റല്‍ നാഷണല്‍ മോട്ടോര്‍' ഇന്ഷൂറന്സിനെ കുറിച്ച് IRDAI മുന്നറിയിപ്പ്