നന്നായി കഥയെഴുതുന്നവർ പോലും നോവലെഴുത്തിലേക്ക് കടക്കാത്തത് അതുകൊണ്ടാണ് | വി ജെ ജെയിംസ് അഭിമുഖം
പുതിയ കാലഘട്ടത്തിൽ എഡിറ്റിങ് വളരെ എളുപ്പമാണ്. ഇന്നാരെങ്കിലും വെട്ടിത്തിരുത്തി എഴുതും എന്ന് പറയുന്നത് ബുദ്ധിശൂന്യമാണ്. കാലഘട്ടത്തിനനുസരിച്ച് എഴുത്തുകാരൻ സ്വയം അപ്ഡേറ്റ് ചെയ്യണം. പുറപ്പാടിന്റെ പുസ്തകം 4000 ത്തോളം പേജുകൾ നീണ്ട കൈയ്യെഴുത്ത് പ്രതിയായിരുന്നു.
മനുഷ്യന്റെ ഉള്ളിലുള്ള ബി നിലവറയാണ് ബി നിലവറ എന്ന ഈ കഥാസമാഹാരത്തിലെ പ്രതിപാദ്യ വിഷയം. ഇത് 12 കഥകളുടെ ഒരു സമാഹാരമാണ്. മുറിക്കിക്കെട്ടിയ ഒരു കമ്പിയുടെ മുറുക്കം കഥയ്ക്ക് ആവശ്യമാണ്. ഒരു വാചകം കൊണ്ട് പോലും അഴഞ്ഞുതൂങ്ങരുത്. നോവലിന്റെ കാര്യത്തിൽ ക്ഷമ വളരെ അത്യാവശ്യമാണ്. നന്നായിട്ടെഴുതുന്നവർ പോലും നോവലിലേക്ക് കടക്കാത്തത് ചിലപ്പോൾ അതു കൊണ്ടാവും. പ്രശസ്ത എഴുത്തുകാരനായ വി ജെയിംസ് തന്റെ പുതിയ കഥാസമാഹാരമായ ബി നിലവറയെക്കുറിച്ചും തന്റെ എഴുത്തുജീവിതത്തെക്കുറിച്ചും മനസ് തുറക്കുന്നു.
പുതിയ കാലഘട്ടത്തിൽ എഡിറ്റിങ് വളരെ എളുപ്പമാണ്. ഇന്നാരെങ്കിലും വെട്ടിത്തിരുത്തി എഴുതും എന്ന് പറയുന്നത് ബുദ്ധിശൂന്യമാണ്. കാലഘട്ടത്തിനനുസരിച്ച് എഴുത്തുകാരൻ സ്വയം അപ്ഡേറ്റ് ചെയ്യണം. പുറപ്പാടിന്റെ പുസ്തകം 4000 ത്തോളം പേജുകൾ നീണ്ട കൈയ്യെഴുത്ത് പ്രതിയായിരുന്നു.
സേതു സാറിനെ ഒരിക്കൽ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു, ജെയിംസേ, ജെയിംസിന്റെ ആദ്യനോവൽ ശ്രദ്ധിക്കപ്പെട്ടു. നല്ല കാര്യം. പക്ഷേ, എഴുത്തുകാരനെ എപ്പോഴും ടെസ്റ്റ് ചെയ്യപ്പെടുന്നത് അയാളുടെ രണ്ടാമത്തെ നോവലോടു കൂടിയാണ്. അതൊരു സത്യമാണ്.
ഒരെഴുത്തുകാരന് ഏറ്റവും വേണ്ടതാണ് പദധ്യാനം. ഒരു സൃഷ്ടി സിംപിളാക്കുമ്പോൾ ചില പദങ്ങളിലൂടെയാണ് നമുക്കത് സാധ്യമാവുക. പ്രശസ്ത എഴുത്തുകാരനായ വി ജെയിംസ് തന്റെ പുതിയ കഥാസമാഹാരമായ ബി നിലവറയെക്കുറിച്ചും തന്റെ എഴുത്തുജീവിതത്തെക്കുറിച്ചും മനസ് തുറക്കുന്നു.