ചൊവ്വയില്‍ നിന്ന് യുഎഇ പ്രതീക്ഷിക്കുന്ന ഹോപ്പ് എന്ത്? ലോകത്തിന്റെയും
വിജയകരമായാല്‍ ചൊവ്വയുടെ അന്തരീക്ഷത്തിന്റെ പൂര്‍ണ്ണമായ ചിത്രം പകര്‍ത്തുന്ന ആദ്യ രാജ്യമാകും യുഎഇ.
ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ച ആദ്യ അറബ് രാജ്യമാണ് യുഎഇ. 2020 ജൂലൈയില്‍ ആയിരുന്നു യുഎഇയുടെ ചൊവ്വാ ദൗത്യം ഹോപ്പിന്റെ വിക്ഷേപണം. ഏഴ് മാസത്തെ യാത്രയ്ക്ക് ശേഷം അത് ഭ്രമണ പഥത്തില്‍ പ്രവേശിച്ചു. ദൗത്യം ലക്ഷ്യത്തിലേക്ക് വളരെയേറെ അടുത്തു എന്ന സാരം. 2014 ജൂലൈയിലായിരുന്നു ദൗത്യത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയുടെയും കൊളറാഡോ ബൗള്‍ഡര്‍ യൂണിവേഴ്സിറ്റി, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ദൗത്യം.
എന്താണ് ലക്ഷ്യം
ചൊവ്വയെ വലംവെച്ച് കാലാവസ്ഥ വിശകലനം ചെയ്യും. ഒരു ചൊവ്വാ വര്‍ഷം ഇത് ഗ്രഹത്തെ ഭ്രമണം ചെയ്യും എന്നാണ് കണക്കാക്കുന്നത്. ഒരു ചൊവ്വാ വര്‍ഷം എന്നാല്‍ 687 ഭൗമദിനങ്ങള്‍ വരും. ഭൂമിയിലെ രണ്ടു വര്‍ഷത്തോളം. കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍, കാലാവസ്ഥാ മാറ്റത്തിനൊപ്പം ചൊവ്വ എങ്ങനെ ഓക്സിജനും ഹൈഡ്രജനും ബഹിരാകാശത്തേക്ക് പുറന്തള്ളുന്നു, അപ്പോള്‍ അതിന്റെ താഴ്ന്ന അന്തരീക്ഷവും മുകളിലെ അന്തരീക്ഷവും ഏത് രീതിയില്‍ ബന്ധപ്പെട്ട് കിടക്കുന്നു എന്നെല്ലാം പഠന വിഷയമാകും.

ഹൈഡ്രജന്റെയും ഓക്സിജന്റെയും നഷ്ടം പഠിക്കുന്നത് ചൊവ്വയുടെ ജലവും ആദ്യകാല അന്തരീക്ഷവും നഷ്ടപ്പെടുന്നതിന്റെ കാരണം മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കും. ഈ പഠനത്തിലേക്ക് കടക്കണമെങ്കില്‍ ഹോപ്പ് പേടകത്തിന് അതിന്റെ അന്തിമ പരിക്രമണ പഥത്തില്‍ എത്തേണ്ടതുണ്ട്. രണ്ട് മാസം സമയമെടുത്ത് മാത്രമേ അത് സാധ്യമാകൂ. ആ ഘട്ടത്തില്‍ ചൊവ്വയുടെ വിവിധ ചിത്രങ്ങള്‍ അതില്‍ ഘടിപ്പിച്ച ഉപകരണങ്ങള്‍ പകര്‍ത്തി അയക്കും. ഗ്രഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആ ചിത്രങ്ങളിലൂടെ ലഭിക്കും എന്നാണ് പ്രതീക്ഷ. പരിക്രമണ ദൗത്യത്തില്‍ ഓരോ ഒമ്പത് ദിവസത്തിലും ഈങ്ങനെ ചിത്രങ്ങള്‍ പകര്‍ത്തിയെടുക്കും.
അത് വിജയകരമായാല്‍ ചൊവ്വയുടെ അന്തരീക്ഷത്തിന്റെ പൂര്‍ണ്ണമായ ചിത്രം പകര്‍ത്തുന്ന ആദ്യ രാജ്യമാകും യുഎഇ. ഈ വിവരങ്ങള്‍ ഗ്രഹത്തിന്റെ കാലാവസ്ഥാ ചലനാത്മകതയെയും അന്തരീക്ഷത്തിന്റെ വിവിധ തലങ്ങളെയും മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുമെന്നാണ് കരുതുന്നത്. 2117 ഓടെ ചൊവ്വയില്‍ നിലയം സ്ഥാപിക്കുകയെന്ന ദീര്‍ഘകാല ലക്ഷ്യമാണ് യുഎഇക്ക് ഉള്ളത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!