ഒന്നിനേക്കാള്‍ ഫലപ്രദം രണ്ട് മാസ്ക്; ധരിക്കുന്നയാള്‍ക്കും സംരക്ഷണമെന്ന് പഠനം
ഒരു സര്‍ജിക്കല്‍ മാസ്കിന് മുകളില്‍ ഒരു തുണിമാസ്ക് കൂടി ധരിക്കുക
മാസ് ധരിക്കുകയെന്നത് നമ്മുടെ സാധാരണ ശീലത്തിന്റെ ഭാഗമായിരിക്കുന്നു. കാര്യക്ഷമതയോടെ ധരിക്കുന്നവരും നടപടി ഭയന്ന് മാസ്ക് കൊണ്ടുനടക്കുന്നതും ആ ശീലത്തിന്റെ ഭാഗം തന്നെ. മാസ് ഉണ്ടെങ്കിലും ഏറ്റവും ആവശ്യമുള്ള സന്ദര്‍ഭത്തില്‍ അത് ഉപയോഗിക്കാതെ മാറ്റിവെച്ച് സംസാരിക്കുന്നതാണ് ഭൂരിഭാഗം പേരുടെയും രീതി. ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരും വിദഗ്ധരും ഭരണനേതൃത്വത്തിലുള്ളവരും മാസ്ക് മാറ്റി സംസാരിക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ എത്രോയോ കാണുന്നു.
എന്തിനാണ് മാസ്ക് ധരിക്കുന്നത്? രോഗം പകരാതിരിക്കാനോ, വരാതിരിക്കാനോ? ഈ ചോദ്യം പലപ്പോഴും ഉയര്‍ന്നതും മറുപടികള്‍ കേട്ടതുമാണ്.
കൊറോണ വൈറസ് പ്രതിരോധിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങളില്‍ ഒന്നായി തന്നെയാണ് ശാസ്ത്രലോകം മാസ്കിനെ കാണുന്നത്. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകര്‍ച്ച ഇല്ലാതിരിക്കുക എന്നതാണ് മാസ്കിന്റെ പ്രധാന ഉപയോഗം. ഫലത്തില്‍ ധരിക്കുന്നവരേക്കാള്‍ ചുറ്റുമുള്ളവര്‍ക്കാണ് പ്രധാന മെച്ചം.
ഏത് തരം മാസ്ക് ധരിക്കണം എന്നതും ഇതിനകം ചര്‍ച്ചയായി. N95 മാസ്ക്, സര്‍ജിക്കല്‍ മാസ്ക്, തുണി മാസ്കുകള്‍ എന്നിങ്ങനെ വ്യത്യസ്ത മാസ്കുകള്‍ ഇപ്പോള്‍ ലഭ്യമാണ്.
പുതിയ പഠനം മറ്റൊരു കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്.
ഒരു മാസ്ക് ധരിക്കുന്നതിനേക്കാള്‍ നല്ലത് രണ്ടെണ്ണം ധരിക്കുന്നതാണ് എന്നാണ് അത്. ചുറ്റമുള്ളുവര്ക്ക് മാത്രമല്ല, സ്വയരക്ഷ കൂടി അത് ഉറപ്പുവരുത്തുന്നു എന്ന് യുഎസ് വിര്‍ജീനിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളിജിയിലെ ശാസ്ത്രജ്ഞ ലിന്‍സി മാറും സാന്‍ഫ്രാന്‍സിസ്കോയിലെ യുണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയിയിലെ മോനിക്ക ഗാന്ധിയും നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. സെല്‍ പ്രസ് എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ ഈ പഠനം ഉള്‍പ്പെടുത്തിയ കാര്യം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിയുക്ത പ്രസിഡന്റ് ഡജോ ബൈഡന് ഉള്‍പ്പടെ യുഎസില്‍ പലരും ഇപ്പോള്‍ രണ്ട് മാസ്കുകള്‍ ധരിക്കുന്നത് ശീലമാക്കിയെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് മാസ്കുകള്‍ എങ്ങനെ ധരിക്കണം എന്നകാര്യവും ഗവേഷകര്‍ നിര്‍ദേശിക്കുന്നു.
ഒരു സര്‍ജിക്കല്‍ മാസ്കിന് മുകളില്‍ ഒരു തുണിമാസ്ക് കൂടി ധരിക്കുക എന്നതാണ് അതില്‍ ഒന്ന്. സര്‍ജിക്കല്‍ മാസ്ക് ഒരു ഫില്‍ട്ടറായി പ്രവര്‍ത്തിക്കും. തുണി മാസ്ക് അധികപാളിയുടെ സംരക്ഷണം നല്‍കുകയും ചെയ്യുന്നു.
മൂന്ന് ലയറുള്ള മാസ്കുകളാണ് തുടക്കം മുതല്‍ ശാസ്ത്രജ്ഞര്‍ നിര്‍ദേശിച്ചിരുന്നത്. തുണിമാസ്ക് മുഖത്തോട് പൂര്‍ണമായി ചേര്‍ന്നു നില്‍ക്കുന്നതായിരിക്കണം. അതിന്റെ മധ്യത്തിലുള്ള ലയര്‍ നല്ല പ്രതിരോധക്ഷമത നല്കുന്നതായിരിക്കണം. ഇത് ഏറ്റവും നല്ലരീതിയില്‍ ചെയ്യാനായാല്‍ ഒരു മൈക്രോണിനേക്കാള്‍ കൂടുതലുള്ള കണങ്ങളെ തടയാന്‍ ഇവ ഫലപ്രദമായിരിക്കും എന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. N95 മാസ്കിന്റെ ഫലം രണ്ട് മാസ്കുകള്‍ ഉപയോഗിക്കുന്നതിലൂടെ ലഭിക്കും എന്നാണ് അവരുടെ പ്രതീക്ഷ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!