അന്നും ഇന്നും, ഇന്ത്യയുടെ കളി കണ്ട് രണ്ട് തവണ കരഞ്ഞ വിവിഎസ് ലക്ഷ്മണ്
നാലാം ടെസ്റ്റിന്റെ അവസാന ദിവസം വാഷിങ്ടൻ സുന്ദറും ഋഷഭ് പന്തും ബാറ്റു ചെയ്യുമ്പോൾ കുടുംബത്തോടൊപ്പം കളി കണ്ടുകൊണ്ടിരുന്ന ഞാനും വളരെ സമ്മർദ്ദത്തിലായിരുന്നു.
ക്രിക്കറ്റ് കളി കാണുമ്പോൾ നിങ്ങളാരെങ്കിലും കളി തോറ്റതിലുളള വിഷമത്തിലോ, കപ്പടിച്ച സന്തോഷത്തിലോ കരഞ്ഞിട്ടുണ്ടോ? ഇതിപ്പോൾ ചോദിക്കാൻ കാര്യം മറ്റൊന്നുമല്ല, മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ താൻ ക്രിക്കറ്റ് കളി കാണുന്നതിനിടെ രണ്ട് തവണ കരഞ്ഞുവെന്നാണ് വെളിപ്പെടുത്തിയത്. ശ്രീലങ്കയ്ക്കും ഓസ്ട്രേലിയ്ക്കും എതിരെയുമുളള ടീം ഇന്ത്യയുടെ മത്സരങ്ങളായിരുന്നു അത്. സ്പോർട്സ് ടുഡേയോടാണ് കളി കണ്ട് കരഞ്ഞ കാര്യം താരം വെളിപ്പെടുത്തിയത്. ഈ രണ്ട് മത്സരത്തിലും ടീം ഇന്ത്യയുടെ വിജയം കണ്ടാണ് വികാരധീനനായി ലക്ഷ്മൺ കണ്ണീരണിഞ്ഞത്.

അടുത്തിടെ ഇന്ത്യ പരമ്പര നേടിയ ബോർഡർ-ഗവാസ്കർ ട്രോഫിയാണ് വളരെ പിരിമുറുക്കത്തോടെ കാണുകയും അവസാനം കരയുകയും ചെയ്തതെന്ന് ലക്ഷ്മൺ പറയുന്നു. നാലാം ടെസ്റ്റിന്റെ അവസാന ദിവസം വാഷിങ്ടൻ സുന്ദറും ഋഷഭ് പന്തും ബാറ്റു ചെയ്യുമ്പോൾ കുടുംബത്തോടൊപ്പം കളി കണ്ടുകൊണ്ടിരുന്ന ഞാനും വളരെ സമ്മർദ്ദത്തിലായിരുന്നു. ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ച് പരമ്പര സ്വന്തമാക്കണമെന്നായിരുന്നു ആഗ്രഹം. ഓസീസ് വർഷങ്ങളായി തോറ്റിട്ടില്ലാത്ത ഗാബയിൽ കളിക്കാൻ ഇന്ത്യക്കാർക്ക് ഭയമാണെന്നാണ് പ്രചാരണങ്ങളെല്ലാം. ഓസ്ട്രേലിയയിലെ ഗ്രൗണ്ടിൽ അവരെ തോൽപ്പിക്കണമെന്ന് എപ്പോഴും ഞാൻ ആഗ്രഹിച്ചിരുന്നതാണ്. ഒരു കളിക്കാരനെന്ന നിലയിൽ എനിക്ക് അതിന് സാധിച്ചിരുന്നില്ല. നമ്മുടെ യുവാക്കളുടെ സംഘം അവരെ തോൽപ്പിച്ചപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. എന്റെ കണ്ണിൽ നിന്നും അപ്പോൾ കണ്ണീര് വരികയായിരുന്നു. ആ മനോഹര നിമിഷത്തെ, പ്രചോദിപ്പിക്കുന്ന നേട്ടത്തെ വാക്കുകൾ കൊണ്ട് വിവരിക്കാനാകില്ല.

മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിൽ 2011ൽ ഇന്ത്യ ലോകകപ്പ് ജേതാക്കളായ സമയത്താണ് ക്രിക്കറ്റ് മത്സരം കണ്ട് താൻ ആദ്യമായി കരഞ്ഞതെന്നും ലക്ഷ്മൺ ഓർക്കുന്നു. ഒരു ലോകകപ്പ് നേടുന്ന ടീമിന്റെ ഭാഗമാകുവാൻ എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അത് സാധിച്ചില്ല. എനിക്ക് ഏറെ അടുപ്പമുണ്ടായിരുന്ന, കൂടെ കളിച്ച താരങ്ങൾക്ക് ലോകകപ്പ് നേടിയതിലൂടെ അവരുടെ സ്വപ്നം സാക്ഷാത്കരിക്കുവാൻ കഴിഞ്ഞു. ഇന്ത്യ ലോകകപ്പ് ഉയർത്തിയ ആ സമയത്താണ് തനിക്ക് കരച്ചിൽ വന്നതെന്നും ലക്ഷ്മൺ ഓർമ്മിക്കുന്നു. മഹേന്ദ്രസിങ് ധോണി, സച്ചിൻ തെൻഡുൽക്കർ, ഗൗതം ഗംഭീർ, വിരാട് കോഹ്ലി, വീരേന്ദർ സേവാഗ്, യുവരാജ് സിങ്, രവിചന്ദ്ര അശ്വിൻ. പീയുഷ് ചൗള, ഹർഭജൻ സിങ്, സഹീർ ഖാൻ, യൂസഫ് പത്താൻ, ആശിഷ് നെഹ്റ, മുനാഫ് പട്ടേൽ, സുരേഷ് റെയ്ന, ശ്രീശാന്ത്, പ്രവീൺകുമാർ എന്നിവരായിരുന്നു ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലുണ്ടായിരുന്നവർ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!