ട്രാൻസ്ജെൻഡറായിട്ടുളള മനുഷ്യരെ കുറിച്ചുള്ള അവബോധം നമ്മുടെ സമൂഹത്തിന് നന്നേ കുറവാണ്. ട്രാൻസ്ജെൻഡർ വ്യക്തികൾ നടത്തുന്ന ശസ്ത്രക്രിയകളെ കുറിച്ചും അവരുടെ മാനസികാ അവസ്ഥയെ കുറിച്ചും, സംസ്ഥാനത്ത് ഇത്തരം ശസ്ത്രക്രിയകൾക്ക് തുടക്കമിട്ട എറണാകുളത്തെ അമൃത ഇൻസിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ക്ലിനിക്കൽ പ്രൊഫസർ കൂടിയായ ഡോ. സുന്ദീപ് വിജയരാഘവൻ ഡിയർ ക്വീറിലൂടെ സംസാരിക്കുന്നു.