ഇടുക്കിയിലെ രാമക്കല്‍മേടിനോട് ചേര്‍ന്ന് കിടക്കുന്ന മനോഹരമായ സ്ഥലമാണ് ആമപ്പാറ. ഇവിടെയുള്ള പാറക്കൂട്ടങ്ങളാണ് ഏറെ ആകർഷണം. എന്നാൽ കുറച്ചു സാഹസികത നിറഞ്ഞ യാത്രയാണിത്. പാറയുടെ ഘടന ഒരു ആമയോട് സാമ്യമുള്ളതിനാലാണ് ആമപ്പാറ എന്ന പേര് ലഭിച്ചത്. പോകാം ആമപ്പാറയിലേക്ക്.