ഞങ്ങളിൽ ഒരാളെ വംശീയമായി അധിക്ഷേപിക്കുമ്പോൾ പിന്നെ കളി തുടരുന്നത് എന്തിന്? ജർമ്മൻ ഫുട്ബോൾ ടീം ചോദിക്കുന്നു
നേരത്തെ യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ഇറ്റലിയോട് പരാജയപ്പെട്ടതിനെ തുടർന്ന് ഇംഗ്ലീഷ് ആരാധകരിൽ ഒരു വിഭാഗം ഇംഗ്ലണ്ട് ടീമിലെ കറുത്ത വംശജരായ മൂന്ന് കളിക്കാർക്ക് എതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ വംശീയ ആക്രമണം അഴിച്ചു വിട്ടിരുന്നു.
യൂറോ കപ്പ് ഫൈനലിനെ തുടർന്നുളള വംശീയ അധിക്ഷേപ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെ ഫുട്ബോൾ കോർട്ടിൽ നിന്നും വീണ്ടും വംശീയ അധിക്ഷേപം. ഒളിംപിക്സിന് മുന്നോടിയായി നടന്ന ജർമ്മനി-ഹോണ്ടുറാസ് സൗഹൃദ മത്സരത്തിനിടെയാണ് വംശീയ അധിക്ഷേപം ഉണ്ടായത്. ഇതിനെ തുടർന്ന് മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ജർമ്മനി കളി ഉപേക്ഷിച്ച് ഗ്രൗണ്ട് വിട്ടു. മത്സരത്തിന് ശേഷം ജര്‍മ്മന്‍ കോച്ച് ട്വിറ്ററില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ജപ്പാനിലെ വാകയാമയിലാണ് ജർമ്മനി- ഹോണ്ടുറാസ് ഒളിംപിക് ടീമുകൾ ഏറ്റുമുട്ടിയത്. ഇരുടീമുകളും 1-1 എന്ന സ്കോറിൽ നിൽക്കവെയാണ് വിവാദങ്ങളിലേക്ക് നയിച്ച സംഭവം ഉണ്ടാകുന്നത്. ജർമ്മനിയുടെ ഡിഫൻഡറായ ജോർദാൻ ടോറുനാരിഗയെ ആണ് ഹോണ്ടുറാസ് ടീമിലെ അംഗങ്ങളിൽ ഒരാൾ വംശീയമായി അധിക്ഷേപിച്ചത്. ഇതിനെ തുടർന്നാണ് കളി മതിയാക്കി പ്രതിഷേധത്തോടെ ജർമ്മൻ താരങ്ങൾ ഗ്രൗണ്ട് വിട്ടത്.
മത്സരം അവസാനിക്കാൻ അഞ്ച് മിനിറ്റുകൾ കൂടി ബാക്കി നിൽക്കെയാണ് വംശീയ അധിക്ഷേപ വിവാദം ഉണ്ടായത്. ഞങ്ങളിൽ ഒരാളെ വംശീയമായി അധിക്ഷേപിക്കുമ്പോൾ കളി തുടരുന്നത് എങ്ങനെയാണെന്നാണ് ജർമൻ കോച്ച് സ്റ്റിഫാൻ കുൻസ് ട്വിറ്ററിലൂടെ ചോദിച്ചത്. ഒളിംപിക്സ് മത്സരങ്ങള്‍ കൂടി വരുന്നതിനാല്‍ വംശീയ അധിക്ഷേപങ്ങളെ ഏറെ ഗൗരവകരമായിട്ടാണ് കായിക ലോകം വീക്ഷിക്കുന്നത്.
???? Stefan #Kuntz: "When one of our players is racially abused, playing on is not an option."#WirfuerD #GERHON pic.twitter.com/nQBfmZf4To
— Germany (@DFB_Team_EN) July 17, 2021
നേരത്തെ യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ഇറ്റലിയോട് പരാജയപ്പെട്ടതിനെ തുടർന്ന് ഇംഗ്ലീഷ് ആരാധകരിൽ ഒരു വിഭാഗം ഇംഗ്ലണ്ട് ടീമിലെ കറുത്ത വംശജരായ മൂന്ന് കളിക്കാർക്ക് എതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ വംശീയ ആക്രമണം അഴിച്ചു വിട്ടിരുന്നു. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ഇംഗ്ലണ്ടിന്റെ പെനൽറ്റി കിക്കുകൾ പാഴാക്കിയ മാർക്കസ് റാഷ്ഫഡ്, ജെഡൻ സാഞ്ചോ, ബുക്കായോ സാക്ക എന്നീ കളിക്കാർക്കെതിരെയാണ് വംശീയ അധിക്ഷേപം ഉണ്ടായത്. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിരവധി വംശീയ അധിക്ഷേപം നിറഞ്ഞ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കൂടാതെ ഇവരെ അധിക്ഷേപിക്കുന്ന തരത്തിൽ ആരാധകർ വൻ തോതിൽ ട്രോളുകൾ പ്രചരിപ്പിക്കുകയും ചെയ്തു. തോൽവിക്ക് പിന്നാലെ ആരാധകർ ലണ്ടനിൽ തമ്മിലടിക്കുകയും വ്യാപക ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.
താരങ്ങളെ വംശീയമായി അധിക്ഷേപിച്ചവർക്കെതിരെ ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ രംഗത്ത് എത്തിയിരുന്നു. കൂടാതെ പൊലീസും നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. വംശീയ അധിക്ഷേപത്തിനെതിരെ പ്രത്യക്ഷത്തിൽ നിലപാടെടുത്ത ഇംഗ്ലണ്ട് ഫുട്ബോൾ ടീം ഫൈനൽ ഉൾപ്പെടെയുള്ള എല്ലാ മത്സരങ്ങള്‍ക്ക് മുൻപും ഗ്രൗണ്ടിൽ പ്രതീകാത്മകമായി ഒരു മുട്ടിൽ ഊന്നി നിന്നിരുന്നു.
ഒളിംപിക്സിൽ ചാമ്പ്യൻമാരായ ബ്രസീലിനെതിരെ ജൂലൈ 22നാണ് ജർമനിയുടെ ആദ്യ മത്സരം. 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ കാണികൾക്ക് പ്രവേശനം ഉണ്ടാകില്ല. അണ്ടർ 23 കളിക്കാർക്കൊപ്പം മൂന്നു മുതിർന്ന കളിക്കാരും അടങ്ങുന്നതാണ് ഒരു രാജ്യത്തിന്റെ ഒളിമ്പിക് ഫുട്ബാൾ ടീം. ഡാനി ആൽവസ് ആണ് ബ്രസീൽ ടീമിലെ പരിചയ സമ്പന്നൻ. കഴിഞ്ഞ തവണ ജർമ്മനിയെ ഫൈനലിൽ പരാജയപ്പെടുത്തിയ ടീമിൽ ഉണ്ടായിരുന്ന സൂപ്പർ താരം നെയ്മർ ഇത്തവണ ബ്രസീൽ നിരയിൽ ഉണ്ടാകില്ല. ഗബ്രിയേൽ മാർട്ടിനെലിയാണ് ടീമിൽ ഉണ്ടാകുന്ന മറ്റൊരു പ്രധാന താരം.
ജർമ്മനി യൂറോപ്യൻ അണ്ടർ 21 ടീമിനെയാണ് ഒളിംപിക്സിനായി ഇറക്കുന്നത്. കൂടെ മാക്സ് ക്രൂസ്, മാക്സിമിലയാൻ ആർനോൾഡ് എന്നീ പരിചയസമ്പന്നരും നദീം അമീരി, ബെൻജമിൻ ഹെന്റിക്സ് എന്നിവരും ഉണ്ടാകും. ജർമൻ നിരയിലെ ശ്രദ്ധേയർ. സൗദി അറേബ്യയും ഐവറി കോസ്റ്റും ആണ് ഗ്രൂപ് ഡിയിലെ മറ്റ് ടീമുകൾ. ജർമ്മനിയും ബ്രസീലും അടങ്ങുന്ന ഡി ഗ്രൂപ്പിൽ സൗദി അറേബ്യയും ഐവറി കോസ്റ്റുമാണ് മറ്റ് ടീമുകൾ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഗ്രൗണ്ടിൽ നിന്ന് ഗോളി ഓടിയതെങ്ങോട്ട്?
മലബാറിന്റെ സ്വന്തം സെവന്‍സ്
സെലിബ്രേഷൻ സ്റ്റൈൽ കൈമാറി റൊണാൾഡോ, ഒപ്പം ഡിബാലയും
ലയണൽ മെസിയും 17 വർഷങ്ങളും