തോട്ടപ്പളളിയിലെ കരിമണൽ ഖനനം തീരം കവരുമ്പോൾ | Asiaville Quest
കുട്ടനാട്ടിലെ വെളളപ്പൊക്കത്തിന്റെ പേര് പറഞ്ഞാണ് സർക്കാർ തോട്ടപ്പളളിയുടെ തീരം കവരുന്നത്. ദിവസം തോറും നൂറിലേറെ ടിപ്പർ ലോറികളിലായാണ് ലോക്ക്ഡൗൺ കാലത്ത് തീരത്തിന്റെ രണ്ട് കരകളിൽ നിന്നും മണൽ കടത്തുന്നത്. ഗുരുതരമായ കടലാക്രമണമായിരിക്കും ഭാവിയിൽ ഇത് മൂലം തോട്ടപ്പളളി, പുറക്കാട് തീരങ്ങളിൽ ഉണ്ടാകുക.
ആലപ്പുഴ ജില്ലയിലെ തോട്ടപ്പളളിയിൽ സർക്കാരിന്റെ പിന്തുണയോടെ നടത്തുന്ന കരിമണൽ ഖനനത്തിനെതിരെ ശക്തമായ ജനകീയ സമരമാണ് അരങ്ങേറുന്നത്. കുട്ടനാടിനെ പ്രളയത്തിൽ നിന്ന് രക്ഷിക്കാനെന്ന പേരിൽ പൊഴിയുടെ ആഴം കൂട്ടലിന് പകരം തീരത്തെ കരിമണൽ കൊളളയടിക്കുകയാണ് കെഎംഎംഎല്ലും ഐആർഇയും ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു. ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും കടുത്ത കടലാക്രമണവും ഇതുമൂലം തോട്ടപ്പളളിയും പുറക്കാടും അമ്പലപ്പുഴയും അടങ്ങുന്ന തീരഗ്രാമങ്ങളിൽ ഉണ്ടാകുമെന്നും കുട്ടനാടിന്റെ കാർഷികമേഖലയ്ക്കും അനിയന്ത്രിതമായ ഈ ഖനനം തിരിച്ചടിയായേക്കുമെന്ന് വിദഗ്ധരും സമരസമിതിയും അടക്കം പറയുന്നു. പൊഴി മുറിക്കലിന്റെയും ആഴം കൂട്ടലിന്റെയും മറവിൽ തോട്ടപ്പളളിയിൽ നടക്കുന്നത് എന്താണ്? കരിമണൽ വിരുദ്ധ ഏകോപന സമിതിയുടെയും കോൺഗ്രസിന്റെയും സിപിഐയുടെയും ധീവരസഭയുടെയും നേതാക്കളും നാട്ടുകാരും പറയുന്നത് കാണാം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
എലിവേറ്റഡ് ഹൈവേയല്ല, നീരൊഴുക്ക് കൂട്ടാനുളള നടപടിയാണ് കുട്ടനാടിന് ആദ്യം വേണ്ടത്; ഡോ. കെ.ജി പദ്മകുമാർ അഭിമുഖം- 2
കരിങ്കൽ ഭിത്തിക്ക് പിന്നിൽ ടെട്രാപോഡുകൾ നിരത്തുമ്പോൾ
കുട്ടനാട്ടിൽ ഭൂമി താഴുന്നു, ഉപ്പുരസം കൂടുന്നു; രണ്ട് പ്രളയത്തിൽ നിന്നും നമ്മൾ പഠിച്ചില്ല | ഡോ. കെ.ജി പദ്മകുമാർ അഭിമുഖം -1
കരിമണൽ കമ്പനികൾ തീരം വിടണം; തോട്ടപ്പളളിയിൽ അനിശ്ചിതകാല രാപ്പകൽ റിലേ സത്യാഗ്രഹം, പിന്തുണച്ച് എഐടിയുസി നേതൃത്വം