സന്ദീപ് വാര്യർ കളിക്കുമോ, അതോ സാക്ഷാൽ കോച്ച് ദ്രാവിഡ് തന്നെ ബാറ്റുമായി കളത്തിലിറങ്ങുമോ?
വിരമിക്കൽ തീരുമാനം പിൻവലിച്ച് സാക്ഷാൽ കോച്ച് രാഹുൽ ദ്രാവിഡ് തന്നെ ക്രീസിലെത്തുമോ എന്നുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
ക്രുനാൽ പാണ്ഡ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നിലവിലെ ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ കളിക്കാരെ തിരഞ്ഞെടുക്കുന്നതിലെ അനിശ്ചിതത്വം കഴിഞ്ഞ മത്സത്തിൽ പ്രകടമായിരുന്നു. അവൈലബിൾ ആയ 11 പേരെ മുഴുവനായും കഴിഞ്ഞ മത്സരത്തിൽ ഇറക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ മത്സരത്തതിൽ പേസർ നവദീപ് സെയ്നിക്ക് പരിക്കേൽക്കുകയും കൂടി ചെയ്തതോടെ ശ്രീലങ്കക്കെതിരായ മൂന്നാം ടി20ക്ക് ആരൊക്കെയാവും ഇന്ത്യൻ നിരയിൽ ഉണ്ടാവുക എന്നതാണ് കളിയാരാധകർ ആകാംക്ഷാപൂർവം കാത്തിരിക്കുന്ന കാര്യങ്ങളിലൊന്ന്. വിരമിക്കൽ തീരുമാനം പിൻവലിച്ച് സാക്ഷാൽ കോച്ച് രാഹുൽ ദ്രാവിഡ് തന്നെ ക്രീസിലെത്തുമോ എന്നുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ് ബാധിച്ചതോടെ അദ്ദേഹവുമായി അടുപ്പം പുലർത്തിയ 8 പേരെയും പുറത്തിരുത്തേണ്ടി വന്നു. ഇതോടെ സ്ക്വാഡിലുള്ള എല്ലാവർക്കും പുറമെ നെറ്റ് ബോളർമാരും ടീമിൽ ഇടംപിടിച്ചിരുന്നു. സെയ്നി കളിച്ചില്ലെങ്കിൽ മലയാളി പേസർ സന്ദീപ് വാര്യർ ടീം ഇന്ത്യക്കായി അരങ്ങേറിയേക്കുമെന്നുള്ള വാർത്തകളും സജീവമാണ്. നെറ്റ് ബോളർമാരിൽ ഏറ്റവും സീനിയറായ കളിക്കാരൻ സന്ദീപ് വാര്യറാണ്. ഇതിനാൽ സന്ദീപിനെ ഉൾപ്പെടുത്തിയേക്കുമെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
അങ്ങനെയെങ്കിൽ ഇന്ത്യൻടീമിൽ ഒരുമിച്ച് മൂന്ന് മലയാളി താരങ്ങൾ കളിക്കുമെന്ന് ചരിത്രപരമായ നേട്ടമാവും അത്. നേരത്തെ കഴിഞ്ഞ മത്സരത്തിൽ മലയാളിതാരം ദേവ്ദത്ത് പടിക്കൽ അരങ്ങേറിയിരുന്നു. വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ നിലവിൽ ടീമിലെ പ്രധാന താരങ്ങളിലൊരാളാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
അച്ഛനെപ്പോലെ പതിഞ്ഞ താളമല്ല, അടിച്ചൊതുക്കി ഡബിളടിക്കുന്ന പ്രത്യേകതരം സ്വഭാവക്കാരനാണ് ദ്രാവിഡ് ജൂനിയർ
പേരിൽ രാഹുലുണ്ടോ, നിങ്ങൾ ഒരേ തൂവൽപ്പക്ഷികളായിരിക്കും; ദ്രാവിഡും ശിഷ്യനും തമ്മിലുള്ള 6 സാമ്യതകൾ
ദ്രാവിഡ് ബാറ്റ് ചെയ്യുമ്പോൾ ആ കണ്ണുകളിലേക്ക് നോക്കൂ; അവിടെ കാണാം അഗ്രഷൻ!
ധോണിയുടേത് പോലുള്ള മാനസികാവസ്ഥയിൽ കളിക്കാൻ എനിക്കൊരിക്കലും കഴിയില്ലെന്ന് രാഹുൽ ദ്രാവിഡ്