മലയാളത്തിൽ ഓരോ ആഴ്ചയും നിരവധി കഥകളാണ് പുറത്തുവരുന്നത്. എഴുത്തിലേക്ക് ധാരാളം പുതിയ ആളുകളും കടന്നുവരുന്നു. കഥകളെയും എഴുത്തിനെയും കുറിച്ച് ഏഷ്യാവിൽ മലയാളം ഒരുക്കുന്ന പോഡ് കാസ്റ്റാണ് സ്റ്റോറി ടെല്ലർ. കഥകളെക്കുറിച്ച്, അവ എങ്ങനെയാണ് മനസിലേക്ക് കടന്നുവന്നത്, എന്നതിനെപ്പറ്റി എഴുത്തുകാർ ഓരോ ആഴ്ചയും ഇതിലൂടെ വിശദീകരിക്കും. ഒപ്പം കഥയുടെ പിന്നിലുളള കഥകളെക്കുറിച്ചും കഥയുടെ വിവിധ വായനകളെക്കുറിച്ചും കേൾക്കാം. ആദ്യത്തെ എപ്പിസോഡിൽ ചന്ദ്രിക ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച സലീം ഷെരീഫിന്റെ പൂക്കാരൻ എന്ന കഥയാണ്. കഥാകൃത്തിന് പറയാനുളളത് കേൾക്കാം.
Related Stories
Storyteller Podcast | EP 02| വെട്ടിക്കൂട്ടിന്റെ കഥ | അനില്‍ ദേവസ്സി
Storyteller Podcast | EP 03| അനലറ്റിക്സിലെ പി.ടി ഉഷ | മുഹമ്മദ് ഷഫീക്ക്
Storyteller Podcast | EP 04| റേച്ചലിന്റെ കന്യാവ്രതവും യൗസേപ്പിതാവും | പ്രിയ ജോസഫ്
Storyteller Podcast | EP 05| ഭ്രാന്തിമാനിലെ വിൻസെന്റും സുകുമാരക്കുറുപ്പും | സലിൻ മാങ്കുഴി