ആറുമാസം പ്രായം, 18 കോടിയുടെ മരുന്ന് വേണം; അപൂർവ രോഗവുമായി മലപ്പുറത്തെ ഇമ്രാനും
ജനിതക വൈകല്യ രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫിയെന്ന അപൂർവ രോഗബാധിതനായ കണ്ണൂർ മാട്ടൂലിലെ ഒന്നര വയസ്സുകാരൻ മുഹമ്മദിനായുളള യു.എസ് നിർമിത സോൾജൻസ്മ മരുന്നിന് വേണ്ട 18 കോടി രൂപ ഒരാഴ്ചയ്ക്കുളളിലാണ് കണ്ടെത്തിയത്.
കണ്ണൂർ മാട്ടൂലിലെ ഒന്നര വയസുകാരൻ മുഹമ്മദിനെ പോലെ അപൂർവ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച മറ്റൊരു കുരുന്ന് കൂടി ചികിത്സാ സഹായം തേടുന്നു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആരിഫിന്റെ മകനായ ആറുമാസം പ്രായമുളള ഇമ്രാനാണ് അപൂർവ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കോഴിക്കോട് മെഡിക്കൽ കോളെജിലെ മാതൃ-ശിശു-സംരക്ഷണ കേന്ദ്രത്തിലെ വെന്റിലേറ്ററിലാണ് വേദന കൊണ്ട് പുളഞ്ഞ് ഇമ്രാൻ കഴിയുന്നത്.
മുഹമ്മദിനെ പോലെ ഇമ്രാന്റെയും മരുന്നിന് 18 കോടി രൂപയാണ് വേണ്ടി വരിക. രോഗം സങ്കീർണമായാൽ കുഞ്ഞ് മരിക്കുന്നതിലേക്കോ, ചലന ശേഷി നഷ്ടമാകുന്നതിലേക്കോ കാര്യങ്ങൾ നീങ്ങുമെന്നാണ് ഡോക്ടർമാർ കുടുംബത്തെ അറിയിച്ചത്. മുഹമ്മദിന്റെ ചികിത്സയ്ക്കായി ലോകമെങ്ങുമുളള ജനങ്ങൾ സാമ്പത്തിക സഹായം നൽകിയത് പോലെ തന്റെ മകനും വേണ്ടി ജനങ്ങൾ ഒരുമിക്കുമെന്നാണ് ആരിഫിന്റെ പ്രതീക്ഷ. ആരിഫിന്റെ ഗൂഗിൾ പേ നമ്പർ 8075 3935 63 എന്നതാണ്. ഈ നമ്പരിൽ വിളിച്ചാൽ ആരിഫിൽ നിന്നും നേരിട്ട് വിവരങ്ങൾ അറിയുകയും ചെയ്യാം.
ജനിതക വൈകല്യ രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫിയെന്ന അപൂർവ രോഗബാധിതനായ കണ്ണൂർ മാട്ടൂലിലെ ഒന്നര വയസ്സുകാരൻ മുഹമ്മദിനായുളള യു.എസ് നിർമിത സോൾജൻസ്മ മരുന്നിന് വേണ്ട 18 കോടി രൂപ ഒരാഴ്ചയ്ക്കുളളിലാണ് കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളും വാർത്താ ചാനലുകളും വിഷയം ഏറ്റെടുത്തതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായം പ്രവഹിക്കുകയായിരുന്നു. പത്ത് രൂപ മുതൽ പതിനായിരം രൂപവരെയും അതിൽ കൂടുതൽ നൽകിയുമാണ് ജനങ്ങൾ മുഹമ്മദിനെ സഹായിക്കാൻ കൈകോർത്തത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!