എന്തുകൊണ്ട് അസ്ട്രാസെനേക വാക്സിന് ഉപയോഗം ദക്ഷിണാഫ്രിക്ക നിര്‍ത്തി?
ദക്ഷിണാഫ്രിക്കയിലെ പുതിയ കോവിഡ് കേസുകളില്‍ 90 ശതമാനവും ഈ പുതിയ വേരിയന്റിലാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
കോവിഡ് വ്യാപനത്തില്‍ പുതിയ ആശങ്ക ദക്ഷിണാഫ്രിക്കന്‍ വേരിയന്റില്നിന്നാണ്. വുഹാനില്‍ ആദ്യമുണ്ടായ വൈറസിനേക്കാള്‍ അപകടകാരിയെന്ന മുന്നറിയിപ്പ് ശാസ്ത്രലോകം ഇതിനം നല്കി കഴിഞ്ഞു. മാത്രമല്ല നിലവില്‍ വികസിപ്പിച്ച വാക്സിനുകള്‍ ഒന്നും ഇതിനെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്നതാണ് ഇതുവരെ കണ്ടെത്തിയ ഫലവും.
നിലവിലുള്ള വാക്സിനുകളില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്നത് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ ഗവേഷണത്തോടെ അസ്ട്രാസെനേക വികസിപ്പിച്ചതാണ്. ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നവ. പക്ഷെ, ആ വാക്സിന് ഉപയോഗിക്കുന്നത് ദക്ഷിണാഫ്രിക്ക തല്ക്കാലം നിര്‍ത്തിവെച്ചു.
പുതിയ കോവിഡ് വേരിയന്റിനെതിരായ നിരാശാജനകമായ ഫലങ്ങള്‍ ആണ് അത് നല്‍കിയത് എന്നതാണ് വാക്സിന് നിര്‍ത്തിവെക്കാന്‍ കാരണം. വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വേരിയന്റ് ആണ് ആ രാജ്യത്ത് കൂടുതലും വ്യാപിച്ചിട്ടുള്ളത്. ഇനി പ്രതിരോധിക്കേണ്ടതും ആ വൈറസിനെയാണെന്നാണ് വിലയിരുത്തല്‍. മുന്നിലുള്ള യഥാര്‍ഥ അപകടകാരിയായ വൈറസിനെ ചെറുക്കാന്‍ പര്യാപ്തമെന്ന് വ്യക്തമായ തെളിവില്ലാത്തതിനാലാണ് അസ്ട്രാസെനേക വാക്സിന് ഉപയോഗിക്കുന്നത് തല്ക്കാലം നിര്‍ത്താന്‍ ദക്ഷിണാഫ്രിക്ക തീരുമാനിച്ചത്.
ദക്ഷിണാഫ്രിക്കയിലെ പുതിയ കോവിഡ് കേസുകളില്‍ 90 ശതമാനവും ഈ പുതിയ വേരിയന്റിലാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
രണ്ടായിരത്തോളം പേര് ഉള്‍പ്പെട്ട ട്രയലില്‍ അസ്ടാസെനേക വാക്സിന് തീവ്രമല്ലാത്ത രോഗങ്ങളില്‍ മാത്രം ഏറ്റവും കുറഞ്ഞ സംരക്ഷണമേ നല്കൂന്നുള്ളൂ എന്നായിരുന്നു കണ്ടെത്തല്‍.
എങ്കിലും കഠിനമായ കേസുകള്‍ തടയുന്നതിന് വാക്സിന് ഇപ്പോഴും ഫലപ്രദമാകുമെന്ന പ്രതീക്ഷ വിദഗ്ദ്ധര്‍ മുന്നോട്ടുവെക്കുന്നുണ്ട്. പക്ഷെ, വ്യക്തമായ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാകാതെ വാക്സിന് പ്രയോഗിക്കാന്‍ കഴിയില്ല.
മഹാമാരി ആരംഭിച്ചതിനുശേഷം ദക്ഷിണാഫ്രിക്കയില്‍ 15 ദശലക്ഷം കൊറോണ വൈറസ് കേസുകളും 46,000-ത്തിലധികം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട് - ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മറ്റേത് രാജ്യത്തേക്കാളും ഉയര്‍ന്ന സംഖ്യ.

ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെക വാക്സിന്റെ ഒരു ദശലക്ഷം ഡോസുകള്‍ രാജ്യത്ത് വിതരണത്തിനായി തയ്യാറായിരുന്നു. ആ ഘട്ടത്തിലാണ് അത് ഫലപ്രദമല്ലെന്ന് കണ്ട് പ്രയോഗിക്കുന്നത് നിര്‍ത്തിയത്.
കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള നിഗമനങ്ങളില്‍ എത്തുന്നതിനെതിരെ ലോകാരോഗ്യ സംഘടന തിങ്കളാഴ്ച മുന്നറിയിപ്പ് നല്കുകയുണ്ടായി.
Also Read: ദക്ഷിണാഫ്രിക്കന്‍ വൈറസ്: എന്തുകൊണ്ട് കൂടുതല്‍ അപകടകാരി?
മരണത്തില്‍നിന്നും ആശുപത്രിയില്‍ പ്രവേശിക്കുന്നതില്‍നിന്നും പ്രതിരോധം തീര്‍ക്കാന്‍ അസ്ട്രാസെനേക വാക്സിനുകള്‍ക്ക് ചിലപ്പോള്‍ സാധിച്ചേക്കാം. ഒരു തെളിവില്‍നിന്ന് മറ്റൊന്നിലേക്ക് എത്തുന്നതിന് മുമ്പ് വസ്തുതാവിരണം ലഭിക്കണം. വ്യ്ത്യസ്ത ജനസംഖ്യയിലും പ്രായത്തിലും അത് എങ്ങനെ ഫ്ലപ്രദമാകുന്നു എന്ന് കണ്ടെത്തേണ്ടതുണ്ട്.' -ലോകാരോഗ്യസംഘടനയുടെ രോഗപ്രതിരോധ ഡയറക്ടര്‍ ഡോ. കാതറിന് ഓബ്രിയന് പറഞ്ഞു. അതിന് മുമ്പ് നിഗമനങ്ങളില്‍ എത്തുന്നതിന് ലോകാര്യോഗ സംഘടന തയ്യാറാകുന്നില്ല.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!