നമുക്ക് ധാരാളം പുതിയ ഗായകരുണ്ട്, പക്ഷേ പാട്ടുകൊണ്ട് തിരിച്ചറിയാവുന്ന ഐഡന്റിറ്റി ആർക്കുമില്ല; ഗായകൻ വി.ടി മുരളി
ഏറ്റവും ഒടുവില്‍ കണ്ട സിനിമയിലെ ഒരു പാട്ട് നിങ്ങള്‍ക്ക് പാടാന്‍ കഴിയുമോ? ഒരു വരി ഓർമ്മിക്കാൻ കഴിയുമോ? തിയറ്റര്‍ വിടുമ്പോള്‍ അത് കഴിയും. ആ സീനിനെ പ്രമോട്ട് ചെയ്യാന്‍ മാത്രം ഉണ്ടാക്കിയ സാധനം മാത്രമാണ് ഇപ്പോള്‍ ഗാനങ്ങൾ.
പുതിയ കാലത്ത് മലയാള സിനിമയിൽ ധാരാളം ഗായകരുണ്ടെങ്കിലും പാട്ടുകൊണ്ട് അവരെ തിരിച്ചറിയാവുന്ന ഐഡന്റിറ്റി അവരിൽ പലർക്കും ഇല്ലെന്ന് പ്രശസ്ത ഗായകനായ വി.ടി മുരളി. സിനിമയുടെ ആവിഷ്കാര രീതി മാറിയതിന് അനുസരിച്ച് ഗാനരംഗത്തും മാറ്റം വന്നു. പാട്ടുകൾ എന്നത് വെറും പശ്ചാത്തല സംഗീതം മാത്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാവിൽ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ പാട്ടുകളെക്കുറിച്ചും സംഗീതലോകത്തെക്കുറിച്ചും വി.ടി മുരളി മനസ് തുറക്കുന്നത്.
ഈ കാലഘട്ടത്തില്‍ സിനിമയുടെ ആവിഷ്കാര രീതി മാറിയതിന് അനുസരിച്ച് ഗാനരംഗത്തും മാറ്റം വന്നു. പാട്ടുകള്‍ എന്നത് വെറും പശ്ചാത്തല സംഗീതം മാത്രമായി മാറി. നിലനില്‍പ്പില്ലാത്തതും ഹൃദയത്തില്‍ പ്രതിഷ്ഠ നേടുന്നതുമായ പാട്ടുകള്‍ ഇല്ലാതെയായി. ചെറുപ്പക്കാര്‍ ഇപ്പോള്‍ പറയുന്നത് എത്ര ലൈക്ക് കിട്ടി, എന്നതും, അല്ലേല്‍ വൈറല്‍ എന്നതിന്റെയും അടിസ്ഥാനത്തിലാണല്ലോ. എന്നാൽ ഹൃദയത്തില്‍ പ്രതിഷ്ഠ നേടിയ പാട്ടുകളെക്കുറിച്ച് നമ്മള് ആരും ഇപ്പോള്‍ സംസാരിക്കുന്നില്ല.
റിയാലിറ്റി ഷോയിലൂടെ അടക്കം പുതിയ ഗായകർക്ക് ധാരാളം അവസരങ്ങൾ കിട്ടുന്ന കാലമാണ് ഇത്. പുതിയ വൈവിധ്യങ്ങളെ ശ്രദ്ധിക്കുന്ന കാലം. പക്ഷേ അങ്ങനെ ഗായകരെ ശ്രദ്ധിക്കുന്നത് കൊണ്ട് അവര്‍ക്ക് വലിയ ഗുണവും ഇല്ല. കാരണം പാട്ടിന്റെ അന്നത്തെ സ്വഭാവം ഇപ്പോള്‍ ഇല്ല. കാരണം പാട്ടിന്റെ, ഈണങ്ങളുടെ സ്വഭാവം കംപ്ലീറ്റ് മാറി. ഒരു ഏക സ്വരമായിരിക്കുന്ന അവസ്ഥയിലേക്ക് വന്നുകഴിഞ്ഞു. ഏറ്റവും ഒടുവില്‍ കണ്ട സിനിമയിലെ ഒരു പാട്ട് നിങ്ങള്‍ക്ക് പാടാന്‍ കഴിയുമോ? ഒരു വരി ഓർമ്മിക്കാൻ കഴിയുമോ? തിയറ്റര്‍ വിടുമ്പോള്‍ അത് കഴിയും. ആ സീനിനെ പ്രമോട്ട് ചെയ്യാന്‍ മാത്രം ഉണ്ടാക്കിയ സാധനം മാത്രമാണ് ഇപ്പോള്‍ ഗാനങ്ങൾ. അല്ലാതെയുളളത് പൂര്‍ണമായും ഇല്ലെന്നല്ല, ജയചന്ദ്രന്റെ ചില പാട്ടുകളുണ്ട് ഓർമ്മിക്കാൻ. ഒരു കീ ബോര്‍ഡും വെച്ച് തട്ടിക്കൂട്ടുന്ന പാട്ടുകളാണ് ഇന്ന് കൂടുതല്‍. ഇതേപോലത്തെ കുറെ പാട്ട് പാടിയിട്ട് എന്താണ് കാര്യം. പരിശോധിക്കുകയാണെങ്കില്‍ പാട്ടിലൂടെ തിരിച്ചറിയാന്‍ കഴിയുന്ന ഐഡന്റിറ്റിയുളള ആരും പുതിയ ഗായകരിൽ ഇല്ല. പാട്ടൊക്കെ പാടിയിട്ടുണ്ടാകും അത് ശരിയാണ്.
സിനിമാ ഗാനങ്ങള്‍ പാടാന്‍ തനിക്ക് കൂടുതല്‍ അവസരം ലഭിക്കാത്തതിന് കാരണം തന്നെ ആരും വിളിക്കാത്തതാണെന്നും അദ്ദേഹം പറയുന്നു. പാടാന്‍ എന്നെ വിളിക്കേണ്ടേ, അവസരങ്ങള്‍ക്കായി അങ്ങനെ നീണ്ട ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല. ഒരാളെ പരിചയപ്പെടുത്താൻ ആരെങ്കിലുമൊക്കെ ഉണ്ടായെങ്കിലല്ലേ പറ്റൂ. എനിക്ക് പാടാനായി എനിക്കൊരു സിനിമയുണ്ടാക്കാൻ പറ്റില്ലല്ലോ. ഹിന്ദിയിൽ റഫിയുടെ കാലത്ത് തന്നെ മുകേഷും കിഷോറുമുണ്ട്, ഇവിടെയോ? രാഘവൻ മാഷ് എത്രയെത്ര ശബ്ദങ്ങളെ പരിചയപ്പെടുത്തി. കലയുടെ വൈവിധ്യമാണ് അതിന്റെ ബഹുസ്വരത. എന്നാലേ കല വളരൂ. ഇപ്പോൾ എം ടി വാസുദേവൻ മാത്രം നോവലെഴുതിയാൽ മതിയെന്ന് പറയാൻ പറ്റുമോ? എന്നും വി.ടി മുരളി ചോദിക്കുന്നു. വിശദമായ അഭിമുഖം ഏഷ്യാവിൽ തിയറ്ററിലൂടെ കാണാം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
'ഓളി'ലെ കഥാപാത്രത്തിന് അനുയോജ്യൻ ഷെയ്ൻ തന്നെ; ടി ഡി രാമകൃഷ്ണൻ
പ്രണയമീനുകളുടെ കടൽ, 90 ശതമാനവും ഒരു 'ലക്ഷദ്വീപ്' സിനിമ; കമൽ