സ്വിങ് കിട്ടാത്തതിന് അവരെ കുറ്റം പറയേണ്ട, കാരണമുണ്ട്; ഇന്ത്യൻ ബോളർമാർക്ക് സപ്പോർട്ടുമായി മുൻ കിവീസ് ബോളർ
ന്യൂസീലന്‍ഡ് പേസര്‍മാര്‍ മികവ് കാട്ടിയ പിച്ചില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിക്കാത്തതിന്റെ കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് താരവും കമന്റേറ്ററുമായ സെെമണ്‍ ഡൂള്‍.
ന്യൂസീലന്‍ഡിന്റെ പേസര്‍മാരെല്ലാം മികച്ച വേഗതയിലും സ്വിങ്ങിലും പന്തെറിഞ്ഞപ്പോള്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ഈ മികവ് കാട്ടാനാവാത്തത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ന്യൂസീലന്‍ഡ് പേസര്‍മാര്‍ മികവ് കാട്ടിയ പിച്ചില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിക്കാത്തതിന്റെ കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് താരവും കമന്റേറ്ററുമായ സെെമണ്‍ ഡൂള്‍.
ഈ സമയത്ത് ഇന്ത്യക്ക് വേണ്ടത്ര മുന്നൊരുക്കം നടത്താനായോ എന്ന് ചിന്തിക്കേണ്ടതാണ്. അവസാന 10-12 ദിവസത്തിനുള്ളില്‍ ഫൈനലിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് ഉറപ്പാണ്. എന്നാല്‍ അത് മത്സര പരിശീലനം ലഭിക്കുന്നതിന് തുല്യമല്ല. ടീം തിരിഞ്ഞ് കളിച്ചാലും സന്നാഹ മത്സരം ലഭിക്കുന്നതുപോലെയുള്ള ഇംപാക്ട് ലഭിക്കില്ല. മത്സര പരിശീലനത്തിന് പകരമായി ഒന്നും ചെയ്യാനാവില്ല. ഡൂൾ പറയുന്നു.
ന്യൂസീലന്‍ഡ് ടീം ശക്തരായ ഇംഗ്ലണ്ടിനെതിരേ രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിക്കുകയും പരമ്പര നേടുകയും ചെയ്തു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാനും ഇത് ന്യൂസീലന്‍ഡിനെ സഹായിച്ചു. എന്നാല്‍ ഐപിഎല്‍ പാതിവഴിയില്‍ നിന്നതോടെ ഏറെ നാള് ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമമായിരുന്നു.
ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ആദ്യ ദിനവും നാലാം ദിനവും പൂര്‍ണ്ണമായും മഴയാൽ ഉപേക്ഷിച്ചതോടെ സമനിലയിൽ കലാശിക്കാനുള്ള ശാധ്യതയാണ് കൂടുതൽ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 217 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് മൂന്നാം ദിനം അവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. ന്യൂസീലന്‍ഡിന്റെ കെയ്ല്‍ ജാമിന്‍സന്‍ അഞ്ച് വിക്കറ്റുമായി ഇന്ത്യയുടെ ബാറ്റിങ്ങ് നിരയെ തകർത്തു.
