സച്ചിന്റെ ആശംസ പൊന്നായി, അരങ്ങേറ്റ ടെസ്റ്റിൽ ഷെഫാലി നേടിയത് കൈനിറയെ റെക്കോർഡുകൾ
ഇംഗ്ലണ്ടിനെതിരായ ഒരേയൊരു ടെസ്റ്റിൽ ഇന്ത്യ സമനില പൊരുതി നേടിയപ്പോൾ പ്ലേയർ ഓഫ് ദ മാച്ച് പുരസ്കാരം ഷെഫാലിയ്ക്കായിരുന്നു. ഇതിനൊപ്പം വനിതാ ക്രിക്കറ്റിലെ പ്രധാന റെക്കോർഡുകളും ഷെഫാലി സ്വന്തമാക്കി.
വനിതാ ക്രിക്കറ്റിലെ പുത്തൻ താരോദയമായി മാറിയിരിക്കുകയാണ് അരങ്ങേറ്റടെസ്റ്റിൽ തന്നെ കസറിയ പുത്തൻ ഷെഫാലി വർമ. ട്വന്റി20യിലെ അരങ്ങേറ്റം മുതൽ പവർ ബാറ്റിങ്ങിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന ഷഫാലി, കന്നി ടെസ്റ്റിലും ഒന്നാന്തരം ബാറ്റിങ്ങിലൂടെ കയ്യടി നേടിയിരിക്കുകയാണ്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 96 റൺസെടുത്ത ഷഫാലി, രണ്ടാം ഇന്നിങ്സിലും 63 റൺസുമായി തിളങ്ങി. 152 പന്തിൽ 13 ഫോറും രണ്ടു സിക്സും സഹിതം 96 റൺസെടുത്ത ഷഫാലിക്ക്, അരങ്ങേറ്റ ഇന്നിങ്സിൽ സെഞ്ചുറിയെന്ന ചരിത്ര നേട്ടം നഷ്ടമായത് വെറും നാലു റൺസിന്. ഓപ്പണിങ് വിക്കറ്റിൽ സ്മൃതി മന്ഥനയ്ക്കൊപ്പം ഷഫാലി 167 റൺസിൻരെ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയർത്തി. രണ്ടാം ഇന്നിങ്സിലും ഷഫാലി അർധസെഞ്ചുറി നേടി. ഇത്തവണ 83 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 63 റൺസ് ആണ് നേടിയത്.
ഇംഗ്ലണ്ടിനെതിരായ ഒരേയൊരു ടെസ്റ്റിൽ ഇന്ത്യ സമനില പൊരുതി നേടിയപ്പോൾ പ്ലേയർ ഓഫ് ദ മാച്ച് പുരസ്കാരം ഷെഫാലിയ്ക്കായിരുന്നു. ഇതിനൊപ്പം വനിതാ ക്രിക്കറ്റിലെ പ്രധാന റെക്കോർഡുകളും ഷെഫാലി സ്വന്തമാക്കി. അവയേതൊക്കെയെന്ന് നോക്കാം.
1- വനിതാ ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ടെസ്റ്റ് മത്സരത്തിൽ മൂന്നു സിക്സടിക്കുന്ന ആദ്യ താരമാണ് ഷഫാലി.
2- ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും അർധസെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ വനിതാ താരം. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം വനിതാ താരമാണ് അവർ.
3- ടെസ്റ്റ് അരങ്ങേറ്റത്തിൽ സിക്സടിക്കുന്ന ആദ്യ ഇന്ത്യൻ വനിത.
4- വനിതാ ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സടിക്കുന്ന താരം (2 സിക്സ് – അലീസ ഹീലി, ലോറൻ വിൻഫീൽഡ് എന്നിവരുടെ റെക്കോർഡിനൊപ്പം)
5- അരങ്ങേറ്റ ടെസ്റ്റിൽ കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ വനിതാ താരം.
കഴിഞ്ഞ ടി20 ലോകകപ്പിലെ മിന്നും പ്രകടനങ്ങൾ വഴി ഏറെ ശ്രദ്ധ നേടിയ താരമാണ് ഷെഫാലി. നേരത്തെ തന്നെ ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയങ്ങളിലൊരാളായാണ് ഷെഫാലി കണക്കാക്കപ്പെടുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് ഒരുങ്ങുന്നതിനു മുന്നോടിയായി ഷെഫാലിയ്ക്ക് ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും രംഗത്തെത്തിയിരുന്നു. ക്രീസിലുള്ള സമയം കാണികളുടെ ശ്രദ്ധ തന്നിലേക്കാക്കി നിർത്താൻ ഷെഫാലിക്ക് കഴിയുമെന്നും ഷഫാലി ബാറ്റു ചെയ്യുന്ന രീതി ഇഷ്ടമാണെന്നും ഷോട്ടുകൾ കാണികളെ പിടിച്ചിരുത്താൻ മാത്രം ഭംഗിയുള്ളതാണെന്നുമായിരുന്നു സച്ചിന്റെ ആശംസ.
ബുഷ്ഫയർ ടൂർണമെന്റിന്റെ ഭാഗമായി ഓസ്ട്രേലിയയിൽ എത്തിയപ്പോൾ ഷഫാലിയെ കാണാനും സംസാരിക്കാനും കഴിഞ്ഞിരുന്നു. അവൾ കൂടുതൽ മെച്ചപ്പെടുകയും ഇന്ത്യക്കുവേണ്ടി മികവ് കാട്ടുകയും ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയുടേ മാത്രമല്ല, ലോക ക്രിക്കറ്റിലെ തന്നെ പ്രധാന താരങ്ങളിൽ ഒരാളായി ഷഫാലി വളരും. സച്ചിൻ കുറിച്ചതിങ്ങനെ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
മരുന്നിനു പോലുമില്ല, ഫ്ലൈറ്റ് ചെയ്ത് പന്തെറിയുന്ന ഫിംഗർ സ്പിന്നർമാർക്ക് വംശനാശം വന്നെന്ന് ഹർഭജൻ
ഷഫാലി പൊളിയല്ലേ, ഈ ടീം ഫൈനലിലെത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ!
89% റൺസും ബാക്ക് ഫുട്ട് കട്ട് ഷോട്ടുകളിലൂടെ; രണ്ടാം ടെസ്റ്റിനിറങ്ങുമ്പോൾ കോഹ്ലി സച്ചിന്റെ ആ സെഞ്ച്വറി ഒന്ന് കാണണം!
പുതിയ പതിറ്റാണ്ട്, പുതിയ പരമ്പര, പുതിയ കോഹ്ലി ഹെയർ സ്റ്റൈൽ