ഇന്ത്യൻ ബോളർമാർമാർക്ക് സ്വിങ് കിട്ടില്ലെന്നാരാ പറഞ്ഞത്?; ഒരറ്റത്ത് നിന്ന് വിക്കറ്റെടുത്തു തുടങ്ങിയ ഷമി
വിക്കറ്റ് കീപ്പർ വാൾട്ടിങ്ങിനെ ബോൾഡാക്കിയും വെറ്ററൻ താരമായ റോസ് ടെയ്ലറിനെ ഗില്ലിന്റെ കൈകളിലെത്തിച്ചുമാണ് കിവീസിന്റെ മധ്യനിരയെ ഷമി തകർത്തത്.
ലോക് ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലെ ആദ്യദിനങ്ങളിൽ ഇന്ത്യൻ ബോളർമാരുടെ മങ്ങിയ പ്രകടനം ഏറെ ചർച്ചയായിരുന്നു. എന്നാൽ അതിനെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യൻ ബോളർമാരെയാണ് ഇപ്പോൾ ഗ്രൗണ്ടിൽ കണ്ടുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും മുഹമ്മദ് ഷമിയുടെ പ്രകടനമാണ് സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങളേറ്റുവാങ്ങുന്നത്.
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ അഞ്ചാംദിനം മഴയെ തുടര്‍ന്നു മല്‍സരം ആരംഭിക്കുന്നത് വൈകിയിരുന്നു. കനത്ത മഴയെ തുടര്‍ന്ന രണ്ടു ദിവസത്തെ മല്‍സരം പൂര്‍ണമായി ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ആദ്യദിനത്തിലെയും നാലാംദിനത്തിലെയും കളിയാണ് മഴയില്‍ ഒലിച്ചുപോയത്. വെളിച്ചക്കുറവിനെ തുടര്‍ന്നു രണ്ടാംദിനം ഏറെ ഓവറുകള്‍ ഉപേക്ഷിക്കേണ്ടി വരികയും ചെയ്തിരുന്നു.
അഞ്ചാം ദിനം വൈകിയാരംഭിച്ച കളിയിൽ മുഹമ്മദ് ഷമി നേടിയ രണ്ട് വിക്കറ്റുകളാണ് ഇന്ത്യൻ നിരയ്ക്ക് ആശ്വാസമായത്. അതിനൊപ്പം ഇഷാന്ത് കൂടി ഒരു വിക്കറ്റെടുത്തതോടെ ലഞ്ച് ബ്രേക്കിന് പിരിയുമ്പോൾ 5 വിക്കറ്റിന് 135 എന്ന പതറിയ നിലയിലാണ് ന്യൂസിലാൻഡ്. വിക്കറ്റ് കീപ്പർ വാൾട്ടിങ്ങിനെ ബോൾഡാക്കിയും വെറ്ററൻ താരമായ റോസ് ടെയ്ലറിനെ ഗില്ലിന്റെ കൈകളിലെത്തിച്ചുമാണ് കിവീസിന്റെ മധ്യനിരയെ ഷമി തകർത്തത്. ഇതിനൊപ്പം നിക്കോൾസിനെ ഇഷാന്തും പുറത്താക്കി.
ഇതോടെ സോഷ്യൽ മീഡിയയിൽ ഷമി നമ്മളറിയുന്ന ഷമിയായി മാറി എന്ന തരത്തിലുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ ഉയർന്നുകഴിഞ്ഞു. 2019 ഏകദിനലോകകപ്പിൽ ഷമി ഇതേ ദിവസമായിരുന്നു അഫ്ഗാനെതിരെ ഹാട്രിക് നേടിയതെന്ന കാര്യവും സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഹസിൻ ജഹാൻ വിവാദങ്ങളോട് ഷമി മറുപടി നൽകിയത് ഇങ്ങനെയാണ്
അവന്റെ സമയം കഴിഞ്ഞു എന്നാണ് ഞാൻ കരുതിയത്, പക്ഷേ, ആ തിരിച്ചുവരവ് ഗംഭീരമാണ്!
പാക്കിസ്ഥാൻ കളിക്കാരെ ഉൾപ്പെടുത്താതെ ഏഷ്യൻ ഇലവൻ; ടീമിൽ സിംഹഭാഗവും ഇന്ത്യക്കാർ
ഏകദിനത്തിൽ തലമുറമാറ്റം; ഓപൺ ചെയ്യാൻ ഇനി പ്രിഥ്വി ഷാ- മായങ്ക് സഖ്യം