തലൈവരുടെ കട്ട ഫാനായ ഈ ഷാരൂഖ് ഖാനെ പ്രിതി സിന്റ പഞ്ചാബിലെടുത്തതിനു കാരണം ഇതാണ്
താരലേലത്തിൽ തമിഴ്നാടിൽ നിന്നുള്ള യുവതാരത്തെ സ്വന്തമാക്കിയതിനു ശേഷം പഞ്ചാബ് ഉടമ സാക്ഷാൽ കിങ് ഖാനെ വിളിച്ചു പറയുകയും ചെയ്തു. ഞങ്ങൾക്കുമുണ്ടൊരു ഷാരൂഖ് ഖാൻ!
ഇതു വരെയും നമുക്ക് ബോളിവുഡ് കിങ് ഖാനായ ഷാരൂഖ് ഖാനെ മാത്രമേ പെട്ടെന്ന് ആ പേര് കേൾക്കുമ്പോൾ മനസിൽ വരികയുള്ളൂ. എന്നാൽ താരലേലത്തിൽ തമിഴ്നാടിൽ നിന്നുള്ള യുവതാരത്തെ സ്വന്തമാക്കിയതിനു ശേഷം പഞ്ചാബ് ഉടമ സാക്ഷാൽ കിങ് ഖാനെ വിളിച്ചു പറയുകയും ചെയ്തു. ഞങ്ങൾക്കുമുണ്ടൊരു ഷാരൂഖ് ഖാൻ!
തമിഴ്നാടിന്റെ മധ്യനിര താരമായ ഷാരൂഖ് ഖാനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷത്തില്‍ നിന്ന് ലേലം തുടങ്ങി 5.25 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ലേലത്തില്‍ താരത്തിന് ഗുണം ചെയ്തത്.
1995ല്‍ തമിഴ്നാട്ടിലെ ചെന്നൈയിലാണ് ഷാരൂഖ് ഖാന്റെ ജനനം. അമ്മയുടെ സഹോദരിയുടെ കിങ് ഖാനോടുള്ള താരാരാധനയായിരുന്നു ഈ പേരിനു പിന്നിലെ കാരണം. ചെന്നൈയിലെ പ്രാദേശിക ക്രിക്കറ്റിലൂടെ വളര്‍ന്ന താരത്തിന് ചെന്നൈയില്‍ വെച്ച് നടന്ന ലേലത്തില്‍ തന്നെ ആദ്യ ഐപിഎല്‍ അവസരം തുറന്നുവെന്നത് കൗതുകകരമായ കാര്യം. ടെന്നിസ് ബോളിലൂടെ ടൂര്‍ണമെന്റ് കളിച്ച് വളര്‍ന്ന താരം പിന്നീട് ക്രിക്കറ്റിനെ കരിയറായി തിരഞ്ഞെടുക്കുകയായിരുന്നു.
സൂപ്പര്‍ താരം രജനീകാന്തിന്റെ കട്ട ആരാധകനാണ് ഷാരൂഖ് ഖാന്. തന്റെ പേരിലുള്ള നടനേക്കാളും തമിഴ്നാടിന്റെ വികാരമായ തലൈവര്‍ രജനീകാന്താണ് ഇഷ്ടതാരമെന്നാണ് ഷാരൂഖ് ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 2012ല്‍ ജൂനിയര്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ടൂര്‍ണമെന്റില്‍ തിളങ്ങാന്‍ ഷാരൂഖിനായി. ഐപിഎല്ലില്‍ മൂന്ന് തവണ കിരീടം നേടി ചെന്നൈ സൂപ്പര്‍ കിങ്സ് സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ മികച്ച ഓള്‍റൗണ്ടറാവാന്‍ ഷാരൂഖിനായി.
2014ലെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ടീമിലും ഇടം പിടിക്കാന്‍ ഷാരൂഖ് ഖാനായില്ലെങ്കിലും 18ാം വയസില്‍ തമിഴ്നാടിനുവേണ്ടി ടി20യിലും ലിസ്റ്റ് എ ക്രിക്കറ്റിലും അദ്ദേഹം അരങ്ങേറ്റം നടത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തില്‍ 8 പന്തില്‍ നിന്ന് 21 രണ്സ് നേടാന്‍ ഷാരൂഖിനായി. 2018ലാണ് രഞ്ജി ട്രോഫിയിലെ അരങ്ങേറ്റം. 2014-15 സീസണില്‍ ടീമിലേക്ക് വിളിയെത്തിയെങ്കിലും അരങ്ങേറ്റം നടത്താന്‍ പിന്നെയും നാല് വര്‍ഷം കാത്തിരിക്കേണ്ടി വന്നു.
കഴിഞ്ഞ വർഷത്തെ 2020ലെ താരലേലത്തില്‍ അണ്‍സോള്‍ഡായിരുന്നു ഷാരൂഖ് ഖാന്. തമിഴ്നാട് പ്രീമിയര്‍ ലീഗിലെ പ്രകടനത്തിന്റെ കരുത്തില്‍ അന്തിമ ലേല പട്ടികയില്‍ ഇടം പിടിച്ചെങ്കിലും വാങ്ങാന്‍ ആരും തയ്യാറായില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹിമാചല്‍ പ്രദേശിനെതിരേ പുറത്താവാതെ 19 പന്തില്‍ 40 റണ്‍സ് നേടി തമിഴ്നാടിനെ സെമിയിലെത്തിച്ചത് ഷാരൂഖ് ഖാന്റെ ബാറ്റിങ് മികവായിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!