ബ്രിട്ടീഷുകാരുടെ രാജ്യദ്രോഹ നിയമം ഇനിയും പേറേണ്ടതുണ്ടോ?
രാജ്യദ്രോഹ കുറ്റം ചുമത്തലിനെ ഒരു മരം മുറിക്കേണ്ടതിന് പകരം കാടേ മുറിച്ചുകളയുന്ന മരപ്പണിക്കാരന്റെ അറക്കവാളിനോട് ഉപമിച്ച് സുപ്രീം കോടതി. ഈ കൊളോണിയല്‍ നിയമം സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനുശേഷവും തുടരേണ്ടതുണ്ടോയെന്ന് കേന്ദ്രസര്‍ക്കാരിനോട് ചോദ്യം?
രാജ്യദ്രോഹ കുറ്റം ചുമത്തലിനെ ഒരു മരം മുറിക്കേണ്ടതിന് പകരം കാടേ മുറിച്ചുകളയുന്ന മരപ്പണിക്കാരന്റെ അറക്കവാളിനോട് ഉപമിച്ച് സുപ്രീം കോടതി. ഈ കൊളോണിയല്‍ നിയമം സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനുശേഷവും തുടരേണ്ടതുണ്ടോയെന്ന് കേന്ദ്രസര്‍ക്കാരിനോട് ചോദ്യം?
സെഡിഷന്- രാജ്യദ്രോഹ കുറ്റം...കഴിഞ്ഞ 7 വര്‍ഷത്തിനിടയില്‍ രാജ്യത്ത് നിരന്തരം ഉപയോഗിക്കപ്പെട്ട വാക്കും നിയമവും. ആ രാജ്യദ്രോഹ കുറ്റം ചുമത്തലിനെ ഒരു മരം മുറിക്കേണ്ടതിന് പകരം കാടേ മുറിച്ചുകളയുന്ന മരപ്പണിക്കാരന്റെ അറക്കവാളിനോട് ഉപമിച്ച് രാജ്യത്തെ പരമോന്നത നീതിപീഠം.
സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനുശേഷവും ഇനിയും ഈ കൊളോണിയല്‍ നിയമം പേറേണ്ടതുണ്ടോ എന്നാണ് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതിയുടെ ചോദ്യം. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് എന്ത് കൊണ്ട് നിങ്ങള്‍ക്ക് ഇത് ഒഴിവാക്കികൂട എന്ന കേന്ദ്രത്തോട് ചോദിച്ചത്. കാലാഹരണപ്പെട്ട പല നിയമങ്ങളും ചട്ടങ്ങളും നിയമ പുസ്തകത്തില്‍ നിന്ന് മാറ്റിയ ഗവണ്മെന്റ് എന്തുകൊണ്ട് ഈ നിയമത്തിലേക്ക് ഒന്ന് നോക്കുന്നു പോലുമില്ലെന്നും സുപ്രീം കോടതി ചോദിച്ചു.
രാജ്യദ്രോഹ നിയമം കൊളോണിയല്‍ നിയമമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും നമ്മുടെ രാജ്യത്തിന് ഈ നിയമം ആവശ്യമുണ്ടോ? എന്നാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ചോദിച്ചു. ഗാന്ധിയെ നിശബ്ദനാക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച നിയമമാണിത്. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തെ അടിച്ചമര്‍ത്താന്‍ ഉപയോഗിച്ച നിയമമാണിത്. പലപ്പോഴും യാതൊരു വിശ്വാസ്യതയുമില്ലാതെ രാജ്യദ്രോഹ നിയമം നടപ്പാക്കുകയും ദുരുപയോഗം ചെയ്യുകയുമാണ്. അധികാര ദുര്‍വിനിയോഗത്തിനും ഭരണഘടന സംവിധാനങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത് വിലക്കുന്നതിനും നിയമം കാരണമാകുന്നുവെന്ന് സുപ്രീം കോടതി വിലയിരുത്തി.
വ്യക്തികള്‍ക്ക് ഈ കൊളോണിയല്‍ നിയമം ഗുരുതരമായ ഭീഷണിയാണ്. ദുരുപയോഗം ചെയ്യാന്‍ വളരെ വലിയ സാധ്യതയാണുള്ളത്. മരം വെട്ടുന്നതിന് പകരം മരപ്പണിക്കാരന് വനം മുഴുവനായി വെട്ടുന്നതിന് തുല്ല്യമാണിതെന്നും കോടതി നിരീക്ഷിച്ചു.
ഒരു പൊലീസ് ഓഫീസര്‍ക്ക് ഒരു ഗ്രാമത്തിലെ ആരെയെങ്കിലും കുടുക്കണമെന്നുണ്ടെങ്കില്‍ സെക്ഷന്‍ 124 എ ഉപയോഗിക്കാമെന്ന അവസ്ഥയാണുള്ളത്. ഇത് ജനങ്ങളെ ഭയത്തിലാക്കി കഴിഞ്ഞുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിക്കുന്നു.
സുപ്രിം കോടതി ആവര്‍ത്തിച്ച് ഇക്കാര്യങ്ങള്‍ പറയുമ്പോഴും നിയമം നിലനിര്‍ത്തണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചാല്‍ മതിയെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ഇത് കോടതിയില്‍ ആവര്‍ത്തിക്കുകയായിരുന്നു.
അഭിപ്രായ സ്വതന്ത്രത്തിന്മേല് വലിയ കടന്നുകയറ്റമാണ് രാജ്യദ്രോഹ നിയമം മൂലമുണ്ടുകുന്നത്. അതിനാല്‍ ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിട്ട.മേജര്‍ ജനറല്‍ എസ്.ജി. വോംബട്കെരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. രാജ്യദ്രോഹക്കുറ്റത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളെല്ലാം ഒന്നിച്ചു പരിഗണിക്കുമെന്ന് സുപ്രീം കോടതി തീരുമാനിച്ചുകഴിഞ്ഞു.
നിയമത്തിന്റെ സാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി ഉറപ്പ് പറയുന്നു. കേന്ദ്രസര്‍ക്കാരിനോട് അഭിപ്രായവും ആരാഞ്ഞു കഴിഞ്ഞു കോടതി.
നിയമം ദുരുപയോഗം ചെയ്യുകയും അതില്‍ എക്സിക്യൂട്ടീവിന് ഒരു ഉത്തരവാദിത്തം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയെയാണ് ചോദ്യം ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കുന്നു.
ഒരു സര്‍ക്കാരിനേയും പേരെടുത്ത് പഴിക്കുന്നില്ല എന്ന് പറഞ്ഞ സുപ്രീം കോടതി, പക്ഷേ എങ്ങനെയാണ് ഐടി ആക്ടിലെ 66 എ സെക്ഷന്‍ ദുരുപയോഗം ചെയ്യപ്പെടുകയും സാധാരണക്കാര്‍ കഷ്ടപ്പെടുകയും ചെയ്യുന്നതെന്ന് ഉദാഹരിക്കുകയും ചെയ്തു.
രാജ്യദ്രോഹ കേസുകളില്‍ വളരെ ചുരുക്കം മാത്രമാണ് തെളിയിക്കപ്പെട്ടിട്ടുള്ളതെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്.
അപ്പോഴെല്ലാം നിയമം റദ്ദാക്കാന്‍ പാടില്ലെന്നും ചില മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രം മതിയെന്ന് കേന്ദ്രസര്‍ക്കാരിന്റെ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറയുന്നു.
ഇതിന് ചീഫ് ജസ്റ്റിസിന്റെ മറുപടി ഇങ്ങനെയാണ്.
ഒരു കക്ഷി മറ്റൊരാളുടെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അയാളെ അകപ്പെടുത്താന്‍ ഈ നിയമം ഉപയോഗിക്കാമെന്നും അത് വ്യക്തികളുടെ കാര്യത്തില്‍ ഒരുപാട് ഗുരുതര ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്കൊപ്പം എ എസ് ബൊപ്പണ്ണ, ഹൃഷികേശ് റോയ് എന്നിവരാണ് രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത്.
ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 124 എയെ കുറിച്ച് ജുഡീഷ്യറിക്കുള്ള ആകുലത കഴിഞ്ഞ കുറേക്കാലമായി സുപ്രീം കോടതി പ്രകടിപ്പിക്കുന്നുണ്ട്.
ആക്ടിവിസ്റ്റുകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പത്രമാധ്യമ പ്രവര്‍ത്തര്‍ക്കുമെതിരെ രാജ്യദ്രോഹകേസുകള്‍ വര്‍ധിക്കുന്നത് വിവാദമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹര്‍ജി. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജാമ്യം ലഭിക്കാതെ 84 വയസുകാരനായ മനുഷ്യാവകാശ പ്രവര്ത്തകന് സ്റ്റാന്‍ സ്വാമി തടങ്കലില്‍ മരിച്ചതും അടുത്തിടെയാണ്.
സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും സര്‍ക്കാര്‍ തീരുമാനങ്ങളോടുള്ള എതിര്‍പ്പുമൊന്നും രാജ്യദ്രോഹമല്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
മുന്‍കൂര്‍ ജാമ്യമില്ല; എസ് സി, എസ്ടി നിയമഭേദഗതി ശരിവെച്ച് സുപ്രീം കോടതി
നാടകം കളിച്ചതിന് 'രാജ്യദ്രോഹികള്‍' ആയ ഈ കുട്ടികള്‍ ഇനി എത്ര ചോദ്യം ചെയ്യല്‍ നേരിടണം?
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം, കര്‍ണാടകയ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശും, കേന്ദ്രത്തിന് ഡിജിപിയുടെ കത്ത്