ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്ത. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 50 ശതമാനം കാണികളെ അനുവദിക്കാന്‍ ബിസിസിഐ തീരുമാനം. നേരത്തേ അഹമ്മദാബാദ് വേദിയാവുന്ന മൂന്നാം ടെസ്റ്റില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ ധാരണയായിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാം ടെസ്റ്റിലും പകുതി കാണികളെ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.