പല വണ്ടികളും കട്ടപ്പുറത്താണ്. ഒന്നര കൊല്ലമായി അവ അനക്കിയിട്ട്. നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കുമ്പോള്‍ ഈ ബസുകള്‍ എങ്ങനെ ഓടിക്കാന്‍ കഴിയും എന്നതാണ് പല സ്കൂളുകളുടെയും ചിന്ത. അറ്റകുറ്റ പണികളെല്ലാം അതിന് മുമ്പ് തീര്‍ക്കണം. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം അനുസരിച്ച് പകുതി കുട്ടികളെ പോലും ബസുകളില്‍ കയറ്റാന്‍ കഴിയില്ല. ഇതെല്ലാം ചെയ്ത് റോഡിലിറക്കിയാലും വീണ്ടും അടച്ചിടല്‍ വരുമോ എന്ന ഭയവും സ്കൂള്‍ അധികൃതകര്ക്കുണ്ട്.