ഡെബിറ്റ് കാർഡ് നഷ്ടമായോ, ബ്ലോക്ക് ചെയ്യണോ?, ബാങ്ക് എസ്ബിഐ ആണെങ്കിൽ എളുപ്പവഴിയുണ്ട്
ബാങ്കുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പറിൽ നിന്നാണ് ഈ ഐവിആർ സംവിധാനത്തിലേക്ക് വിളിക്കേണ്ടത്. 1800 112 211 എന്ന നമ്പരിലോ അല്ലെങ്കിൽ 1800 425 3800 എന്നീ ടോൾ ഫ്രീ നമ്പറിലൂടെയോ ആണ് ഉപഭോക്താക്കൾ വിളിക്കേണ്ടത്.
എടിഎം കാർഡുകൾ നഷ്ടപ്പെടുക എന്നുപറഞ്ഞാൽ വലിയൊരു തലവേദനയാണ്. നിലവിലുളളത് ബ്ലോക്ക് ചെയ്യണം, പുതിയതിന് അപേക്ഷിക്കണം ഇങ്ങനെ നിരവധി തുടർനടപടികൾക്കായി പിറകെ നടക്കേണ്ടി വരും. ഇതിനൊരു പരിഹാരവുമായി എസ്ബിഐ രംഗത്ത് വന്നിരിക്കുകയാണ്. ഇനി എസ്ബിഐയുടെ ഡെബിറ്റ് കാർഡ് നഷ്ടമാകുകയോ, നശിക്കുകയോ ചെയ്താൽ ഇനി ബാങ്കിലേക്ക് ഓടാതെ ടോൾ ഫ്രീ നമ്പരിലൂടെ വിളിച്ചാൽ പരിഹരിക്കപ്പെടും പ്രശ്നങ്ങളെല്ലാം.
ബാങ്കുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പറിൽ നിന്നാണ് ഈ ഐവിആർ സംവിധാനത്തിലേക്ക് വിളിക്കേണ്ടത്. 1800 112 211 എന്ന നമ്പരിലോ അല്ലെങ്കിൽ 1800 425 3800 എന്നീ ടോൾ ഫ്രീ നമ്പറിലൂടെയോ ആണ് ഉപഭോക്താക്കൾ വിളിക്കേണ്ടത്. ഇതിനുശേഷം കാർഡ് ബ്ലോക്ക് ചെയ്യാനായി പൂജ്യം അമർത്തണം. ഇതിൽ രണ്ട് വിധത്തിൽ കാർഡ് ബ്ലോക്ക് ചെയ്യാം. ഒന്ന് അമർത്തിയാൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറും ഡെബിറ്റ് കാർഡ് നമ്പറും ഉപയോഗിച്ച് ബ്ലോക്ക് ചെയ്യാം. ഇങ്ങനെയാണ് ചെയ്യുന്നത് എങ്കിൽ ഡെബിറ്റ് കാർഡിലെ അവസാന അഞ്ചക്കം അമർത്തിയ ശേഷം സ്ഥിരീകരിക്കുന്നതിനായി ഒന്ന് വീണ്ടും അമർത്താം.
രണ്ട് അമർത്തിയാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും ഉപയോഗിച്ച് കാർഡ് ബ്ലോക്ക് ചെയ്യാം. ഇതിനായി അക്കൗണ്ട് നമ്പറിന്റെ അവസാന അഞ്ച് അക്കങ്ങൾ നൽകാം. ഇതോടെ ഡെബിറ്റ് കാർഡ് ബ്ലോക്കായതായി നിങ്ങളുടെ ഫോണിലേക്ക് സന്ദേശം വരും.
പുതിയ ഡെബിറ്റ് കാർഡിന് അപേക്ഷിക്കാനായും ഈ ടോൾ ഫ്രീ നമ്പറുകളിൽ ഏതെങ്കിലും വിളിച്ച് തുടർന്ന് ഒന്ന് അമർത്തുക. പിന്നെ ജനനത്തീയതി നൽകാം. പുതിയ കാർഡിനായി ഒന്ന് അമർത്തി ഉറപ്പിക്കുകയോ റദ്ദാക്കുന്നതിന് രണ്ട് അമർത്തുകയോ ചെയ്യാം. നൽകിയ വിവരങ്ങൾ ശരിയായാൽ നിങ്ങളുടെ അപേക്ഷ സ്വീകരിച്ചെന്ന് കാട്ടി മൊബൈലിലേക്ക് എസ്എംഎസ് വരും. പുതിയ കാർഡിന് വേണ്ടുന്ന അപേക്ഷാ ഫീസ് നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ഈടാക്കുകയും ചെയ്യും. അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് നിങ്ങളുടെ പുതിയ ഡെബിറ്റ് കാർഡ് വൈകാതെ എത്തും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!