ഇതാണ് ലോജിക്കെങ്കിൽ ജർമനി ജൂതരെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ചും നമ്മൾ മിണ്ടാതിരിക്കണമല്ലോ, ആ 'പ്രൊപഗണ്ട' ട്വീറ്റിനെ വിമർശിച്ച് സന്ദീപ് ശർമ
ഇതേ ലോജിക് പ്രകാരം സൗത്താഫ്രിക്കയ്ക്ക് പുറത്തുള്ളവർക്ക് അവിടത്തെ അപ്പാർത്തീഡ് വ്യവസ്ഥയ്ക്കെതിരെ ശബ്ദിക്കാൻ കഴിയുമായിരുന്നോ? തുടങ്ങിയ നിരവധി ഉദാഹരണങ്ങളടങ്ങിയ കുറിപ്പാണ് സന്ദീപ് ശർമ ട്വിറ്ററില്‍ പങ്കുവെച്ചത്.
സച്ചിൻ ടെൻഡുൽക്കറടക്കമുള്ള സെലിബ്രിറ്റികൾ ഉയർത്തിപ്പിടിച്ച ഇന്ത്യടുഗെതർ, ഇന്ത്യ എഗയിൻസ്റ്റ് പ്രൊപഗണ്ട (#IndiaTogether, #IndiaAgainstPropaganda) ക്യാംപയിനിനെ വിമര്‍ശിച്ച് പഞ്ചാബ് ക്രിക്കറ്റ് താരം സന്ദീപ് ശർമ രംഗത്ത്.
കര്‍ഷക സമരത്തിന് ആഗോള തലത്തില്‍ ലഭിക്കുന്ന പിന്തുണയെ എതിര്‍ത്ത് ട്വീറ്റ് ഇട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം സച്ചിന് തെണ്ടുല്‍ക്കറുടെ ട്വീറ്റിന് താഴെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തിന് ആഗോള തലത്തില്‍ ലഭിക്കുന്ന പിന്തുണയെ എതിര്‍ത്ത് റിഹാനെ ഉൾപ്പെടെയുള്ള ആഗോളപ്രശസ്തിയുള്ളവർ നടത്തിയ അഭിപ്രായ പ്രകടനത്തെ എതിർത്ത് രാജ്യത്തിന് പുറത്തുള്ളവര്‍ കര്‍ഷക പ്രക്ഷോഭത്തെപ്പറ്റി അഭിപ്രായം പറയുന്നതില്‍ എതിര്പ്പറിയിച്ചുകൊണ്ടായിരുന്നു സച്ചിന്റെ ട്വീറ്റ്.
India’s sovereignty cannot be compromised. External forces can be spectators but not participants.
— Sachin Tendulkar (@sachin_rt) February 3, 2021
Indians know India and should decide for India. Let's remain united as a nation.#IndiaTogether #IndiaAgainstPropaganda
'ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. പുറത്തുനിന്നുള്ളവർക്ക് കാഴ്ചക്കാരായി നിൽക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഐക്യത്തോടെ നിൽക്കാം' ഇതായിരുന്നു സച്ചിൻ ട്വീറ്റ് ചെയ്തത്.
ഇതിനെ തുടർന്ന് സച്ചിന്റെ ട്വീറ്റിനെതിരെ വലിയ പ്രതിഷേധം തന്നെ അലയടിച്ചിരുന്നു. ഇപ്പോൾ ഇതിനെ എതിർത്ത് ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദ്രാബാദിന്റെ താരം കൂടിയായ സന്ദീപ് ശർമ രംഗത്ത് വന്നതാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഇതേ ലോജിക് പ്രകാരം ജർമനി ജൂതരെ കൂട്ടക്കൊല ചെയ്യുമ്പോൾ പുറത്തുനിന്നുള്ളവർക്ക് ഇടപെടാൻ കഴിയുമോ? പാകിസ്താനിൽ സിഖ്, അഹ്മദി, ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളെ പീഢിപ്പിക്കുമ്പോൾ പുറത്തുനിന്നുള്ളവർക്ക് ഇടപെടാൻ സാധിക്കുമോ? ചൈന ഉയ്ഗൂർ മുസ്ലിംകൾക്കെതിരെ സ്വീകരിക്കുന്നതിനെതിരെ ഇടപെടാൻ സാധിക്കുമോ? ഇന്ത്യയില്‍ മുസ്ലിംകള്ക്കെതിരെയും സിഖുകാര്‍ക്കെതിരെയുമുള്ള അതിക്രമങ്ങളില്‍ ഇടപെടാന്‍ സാധിക്കുമോ? ഇതേ ലോജിക് പ്രകാരം സൗത്താഫ്രിക്കയ്ക്ക് പുറത്തുള്ളവർക്ക് അവിടത്തെ അപ്പാർത്തീഡ് വ്യവസ്ഥയ്ക്കെതിരെ ശബ്ദിക്കാൻ കഴിയുമായിരുന്നോ? തുടങ്ങിയ നിരവധി ഉദാഹരണങ്ങളടങ്ങിയ കുറിപ്പാണ് സന്ദീപ് ശർമ ട്വിറ്ററില്‍ പങ്കുവെച്ചത്.
92 മത്സരങ്ങളിൽ ഐ.പി.എല്ലിൽ കളിച്ച താരം നിലവിൽ സൺറൈസേഴ്സ് ഹൈദരാബാദ്ിന്റെ മിന്നും താരങ്ങളിലൊരാളാണ്. ഇതിനകം തന്നെ 109 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്.
സംഭവം ട്രോളന്മാരും ഏറ്റെടുത്തതോടെ സച്ചിനെതിരായ ട്രോളുകളും നവമാധ്യമങ്ങളില്‍ സജീവമാണ്. പണ്ട് സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് പിന്നാലെ ടെന്നീസ് സൂപ്പര്‍ താരം മരിയ ഷറപ്പോവയുടെ ഫേസ്ബുക്കില്‍ കയറി മലയാളികള്‍ പൊങ്കാല ഇട്ട ചരിത്രം ഓർമിപ്പിച്ച് അന്ന് ഷറപ്പോവയെ ട്രോളിയതിന് ഇന്ന് ക്ഷമ പറയുന്നതിന്റെ ആരാധകരുടെ കമന്റുകളും വൈറലായി ഉണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!