തുടർച്ചയായി മൂന്നാമതും ശതകം, വേരുറപ്പിച്ചാൽ സെഞ്ച്വറിയും കഴിഞ്ഞ് വളരുന്ന റൂട്ട് ഇന്നിങ്സുകൾ
100ാം ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ഒമ്പതാമത്തെ താരമാണ് റൂട്ട്. കോളിന് കൗഡ്രി, ജാവേദ് മിയാന്‍ദാദ്, ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, അലെക് സ്റ്റീവാര്‍ട്ട്, ഇന്‍സമാം ഉല് ഹഖ്, റിക്കി പോണ്ടിങ്, ഗ്രെയിം സ്മിത്ത്, ഹാഷിം അംല എന്നിവരാണ് റൂട്ടിന് മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍.
ഫോമിന്റെ ഉത്തുംഗതിയിലാണ് ഇംഗ്ലീഷ് നായകൻ ജോ റൂട്ട്. ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 100ാം മത്സരത്തിനിറങ്ങിയ റൂട്ട് ഒന്നാം ദിനം തന്നെ സെഞ്ച്വറി പ്രകടനത്തോടെ ഇംഗ്ലണ്ട് ഇന്നിങ്സിന് അടിത്തറയേകുകയും ഇപ്പോൾ ഇരട്ടശതകത്തിലേക്കുള്ള പാതയിലുമാണ്. ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും നേടിയ റൂട്ട് തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറിയാണ് നേടിയിരിക്കുന്നത്.
100ാം ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ഒമ്പതാമത്തെ താരമാണ് റൂട്ട്. കോളിന് കൗഡ്രി, ജാവേദ് മിയാന്‍ദാദ്, ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, അലെക് സ്റ്റീവാര്‍ട്ട്, ഇന്‍സമാം ഉല് ഹഖ്, റിക്കി പോണ്ടിങ്, ഗ്രെയിം സ്മിത്ത്, ഹാഷിം അംല എന്നിവരാണ് റൂട്ടിന് മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍. ഇന്ത്യയില്‍ ക്യാപ്റ്റനെന്ന നിലയിലെ റൂട്ടിന്റെ ആദ്യ സെഞ്ച്വറി കൂടിയാണിത്.
ഇപ്പോഴിതാ ചെന്നൈയിലെ റൂട്ടിന്റെ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ താരത്തിനേ തേടി അഭിനന്ദന പ്രവാഹമാണ്. നിരവധി പ്രമുഖ താരങ്ങളാണ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ റൂട്ടിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. എല്ലാ ഫോര്‍മാറ്റിലും ഇംഗ്ലണ്ടിന്റെ മഹാനായ ബാറ്റ്സ്മാനായി റൂട്ട് മാറുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല എന്നാണ് റൂട്ടിന്റെ പ്രകടനത്തെക്കുറിച്ച് മൈക്കല്‍ വോണ്‍ ട്വീറ്റ് ചെയ്തത്.
നൂറാം ടെസ്റ്റില്‍ മനോഹരമായ സെഞ്ച്വറി.മറ്റൊരു മാസ്റ്റര്‍ക്ലാസ് കൂടി. റൂട്ടിന്റെ സാങ്കേതിക തികവും മനോഭാവവും പ്രത്യേകിച്ച് സ്പിന്നര്മാര്ക്കെതിരേയുള്ളത് ശരിക്കും ഇഷ്ടപ്പെട്ടു. എന്നാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ് ട്വീറ്റ് ചെയ്തത്.
നായകന് മുന്നില്‍ നിന്ന് നയിച്ച് വഴികാട്ടുന്നു. മനോഹരമായി കളിച്ചു. 100ാം മത്സരത്തില്‍ സെഞ്ച്വറി. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!