പ്രീമിയർ ലീഗ് നേടുന്നതിൽ നിന്ന് ഏറെ അകലെയാണ് തങ്ങളെന്ന് ലിവർപൂൾ താരം
ഞായറാഴ്ച്ച നടക്കുന്ന മത്സരത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയെയാണ് ലിവർപൂൾ നേരിടുക. ഇരുപത് മത്സരങ്ങളിൽ അപരാജിതരായി മുന്നേറുന്ന സിറ്റി ലിവർപൂളിനുമേൽ കനത്ത സമ്മർദ്ദമാണ് ചെലുത്തുന്നത്.
പ്രീമിയർ ലീഗ് നേടുകയെന്ന ലക്ഷ്യത്തിൽ നിന്ന് ഏറെ അകലെയാണ് തങ്ങളെന്ന് ലിവർപൂൾ താരം ആൻഡി റോബേർട്ട്സൺ. ലീഗ് പോയിന്റ് പട്ടികയിൽ പതിനഞ്ചാം സ്ഥാനത്തുള്ള ബ്രൈറ്റനെതിരെ ഹോം ഗ്രൗണ്ടിലേറ്റ പരാജയത്തിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
"ബ്രൈറ്റൻ നന്നായി കളിച്ചു. അവർ നമ്മളെക്കാൾ കൂടുതൽ അവസരമുണ്ടാക്കുകയും നല്ല രീതിയിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. നമ്മൾ ചെയ്യേണ്ടതെല്ലാം അവർ ചെയ്തു... എടുത്തുപറയാൻ മാത്രം ഒന്നും നമ്മൾ ചെയ്തില്ല. ഒരുപാട് മത്സരങ്ങൾ അപരിജതരായി പോയ റെക്കോഡിന് ശേഷം രണ്ട് മത്സരങ്ങൾ ഞങ്ങൾ തുടർച്ചയായി പരാജയപ്പെട്ടു.. കളിച്ചില്ലായെങ്കിൽ വേണ്ട ഫലവും കിട്ടില്ല," മത്സരശേഷം ബിബിസിയോട് പ്രതികരിച്ച സ്കോട് താരം പറഞ്ഞു.
വ്യാഴാഴ്ച്ച നടന്ന മത്സരത്തിൽ റെലഗേഷൻ കാത്തിരിക്കുന്ന ബ്രൈറ്റനോട് ലിവർപൂൾ അടിമുടി പരാജയപ്പെടുകയായിരുന്നു. ഒരേയൊരു ഷോട്ട് മാത്രമാണ് ലിവർപൂൾ ലക്ഷ്യത്തിലെത്തിച്ചത്. 56 മിനിറ്റിൽ സ്റ്റീവൻ അൽസാട്ടെ നേടിയ ഗോളിലൂടെ ചാമ്പ്യന്മാരായ ലിവർപൂളിനെതിരെ ബ്രൈറ്റൻ വിജയമുറപ്പിക്കുകയായിരുന്നു
ഞായറാഴ്ച്ച നടക്കുന്ന മത്സരത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയെയാണ് ലിവർപൂൾ നേരിടുക. ഇരുപത് മത്സരങ്ങളിൽ അപരാജിതരായി മുന്നേറുന്ന സിറ്റി ലിവർപൂളിനുമേൽ കനത്ത സമ്മർദ്ദമാണ് ചെലുത്തുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!