1988നു ശേഷം ആദ്യമായി ഗാബയില്‍ ഓസീസ് തോല്‍വിയുടെ രുചിച്ചു. ടി20 മല്‍സരം പോലെ ആവേശകരമായ ക്ലൈമാക്സില്‍ മൂന്നു വിക്കറ്റിനാണ് കംഗാരുപ്പടയെ ഇന്ത്യയുടെ അത്രയൊന്നും പരിചയസമ്പന്നരല്ലാത്ത നിര മുട്ടുകുത്തിച്ചത്. ഇതോടെ 2-1നു ബോര്‍ഡര്‍- ഗവാസ്കര്‍ ട്രോഫി കിരീടം ഇന്ത്യ നിലനിര്‍ത്തുകയും ചെയ്തു. ഈ വിജയത്തിന് ഇന്ത്യ കടപ്പെട്ടിരിക്കുന്നവരിൽ പ്രധാനി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്താണ്. ഏകദിനശൈലിയിൽ ബാറ്റ് വീശിയ പന്ത് 138 ബോളില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്സറുമടക്കം 89 റണ്‍സോടെ പുറത്താവാതെ നിന്നു. മത്സരത്തിലെ മാൻ ഓഫ്ദി മാച്ച് കൂടിയായ പന്തിന്റെ ഇന്നിങ്സിന്റെ പ്രത്യേകതകൾ അറിയാം, കേൾക്കാം. റെക്കോർഡ് ബുക്ക്: 32 വർഷത്തെ ഗാബയിലെ ഓസീസ് വിജയചരിതം തിരുത്തിക്കുറിച്ച 23 കാരൻ
Related Stories
പന്തും ഗാംഗുലിയും കുടുംബക്കാരാണോ? ഈ ഫോമിൽ രഞ്ജി ടീമിൽ പോലും പന്തിന് സ്ഥാനം കിട്ടില്ല!
ക്രീസിലിറങ്ങിയില്ലെങ്കിലെന്താ, പന്തിനെ തേടി വരി നിൽക്കുകയാണ് വൻകിട കമ്പനികൾ!
പ്ലേയിങ് ഇലവനിൽ ഇല്ലെങ്കിൽ സാക്ഷാൽ സച്ചിനു പോലും റൺസെടുക്കാനാവില്ല, പിന്നല്ലേ പന്ത്!
പന്താണ്, പ്രതിഭയുടെ കൂടാരമാണ്; അവൻ തിരിച്ചുവരും: റിക്കി പോണ്ടിങ്