ഇംഗ്ലീഷ് സ്ട്രൈക്കറുടെ സൈനിങ് റയലിലെ തലമുറമാറ്റത്തിന്റെ സൂചനയാണ് നൽകുന്നത്.
ഇംഗ്ലണ്ടിന്റെ സ്ട്രൈക്കർ ഡൊമിനിക് കാൽവെർട്ട് ലൂയിനെ സൈൻ ചെയ്യാനൊരുങ്ങുകയാണ് സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡ്. കഴിഞ്ഞ സീസണിൽ എവർട്ടൻ പരിശീലകനായിരുന്ന കാർലോ അൻസെലോട്ടി റയലിൽ എത്തിയതോടെയാണ് ഇംഗ്ലീഷ് സ്ട്രൈക്കർക്കായുള്ള പദ്ധതികൾ ഒരുങ്ങിയത്.
ഏതാണ്ട് അമ്പത് മില്യൺ യൂറോയാണ് ഇംഗ്ലീഷ് സ്ട്രൈക്കർക്ക് റയൽ കരുതുന്ന വില. ആൻസലോട്ടിക്ക് കീഴിൽ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത 24കാരൻ ഇംഗ്ലണ്ടിന്റെ യൂറോ സ്ക്വാഡിലും ഇടംപിടിച്ചു. കഴിഞ്ഞ സീസണിൽ എവർട്ടനു വേണ്ടി 39 മത്സരങ്ങളിൽ നിന്ന് 21 ഗോളും നാല് അസിസ്റ്റുമാണ് കാൽവെർട്ട് ലൂയിൻ നേടിയത്.
റയലിൽ കരിം ബെൻസേമ, ഈഡൻ ഹസാഡ്, വിനീഷ്യസ് ജൂനിയർ, മാർകോ അസെൻസിയോ, റോഡ്രിഗോ തുടങ്ങിയ പ്രഗത്ഭർ അണിനിരക്കുന്നതാണ് റയലിന്റെ മുന്നേറ്റനിര. ഇംഗ്ലീഷ് സ്ട്രൈക്കറുടെ സൈനിങ് റയലിലെ തലമുറമാറ്റത്തിന്റെ സൂചനയാണ് നൽകുന്നത്.
Related Stories
കുബോ: റയലിന്റെ ജപ്പാനീസ് മെസി
2019ൽ ബൂട്ടഴിച്ച 11 ഫുട്ബോൾ ഇതിഹാസങ്ങൾ
റൊണാൾഡോ ഇല്ല, ഗോളടിക്കാൻ റൗളും ഫിഗോയും ഡുഗാരിയും; സിദാന്റെ അൾട്ടിമേറ്റ് XI
സെർജിയോ റാമോസിനെ ഇംഗ്ലണ്ടിലെത്തിക്കാൻ യുണൈറ്റഡ് രംഗത്ത്