എല്ലാത്തിനും കാരണം പെരസ്, ഇതിഹാസതാരങ്ങളെ പടിയടച്ചു പിണ്ഡം വെക്കുന്നു; റാമോസിന്റെ പടിയിറക്കത്തിൽ മനം നൊന്ത് തെളിവ് നിരത്തി റയൽ ആരാധകർ
കഴിഞ്ഞ മാസം റാമോസിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് പെരസിന്റെ അഭിപ്രായപ്രകടനവും ഇപ്പോൾ ചർച്ചയാണ്. ഞങ്ങൾ ഇപ്പോൾ ഒരു ദുഷ്ക്കരസമയത്താണ്. നമ്മൾ റിയലിസ്റ്റിക്കാകേണ്ടിയിരിക്കുന്നു. അവൻ ക്ലബിനൊപ്പം തന്നെ നിൽക്കുമെന്ന് ഇപ്പോൾ എനിക്ക് പറയാനാവില്ല. ഇതായിരുന്നു ആ സമയത്തുള്ള പെരസിന്റെ അഭിപ്രായപ്രകടനം.
16 വർഷത്തിനു ശേഷം റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസിന്റെ പടിയിറക്കത്തിൽ റയൽ ആരാധകർ രോഷാകുലരാവുന്നത് റയൽ പ്രസിഡന്റ് ഫ്ളോറന്റിനോ പെരസിനു നേരെയാണ്. റാമോസിന്റെ പടിയിറക്കത്തിനു പിന്നിലും റാമോസാണെന്നാണ് ആരാധകരുടെ വാദം. ഇതിഹാസകളിക്കാരുടെ പടിയിറക്കത്തിൽ പെരസ് അവരെ ക്ലബിനോട് ചേർത്തുനിർത്തുന്നതിൽ പരാജയമാണെന്നാണ് ആരാധകകണ്ടെത്തൽ ഇതിനകം തന്നെ നിരവധി പേർ പെരസിനെതിരെ ട്വീറ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
ആദ്യം നായകനും ഇതിഹാസ ഗോൾ കീപ്പറുമായ കസീയസിനെ ഒരു യാത്രയയപ്പു പോലും നൽകാതെ പറഞ്ഞയച്ചു. പിന്നീട് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പുകച്ചു പുറത്തു ചാടിച്ചു. ഇപ്പോൾ ഇതാ റാമോസിനെയും. ചില ട്വീറ്റുകളും വിമർശനങ്ങളും ഇങ്ങനെ പോവുന്നു. ഇതിനൊപ്പം സിനദയിൽ സിദാന്റെ കോച്ച് സ്ഥാനത്ത് നിന്നുള്ള പടിയിറക്കത്തിന്റെ പേരിലും പെരസിനെ പ്രതിസ്ഥാനത്ത് നിർത്തുന്നവരുണ്ട്.
കഴിഞ്ഞ മാസം റാമോസിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് പെരസിന്റെ അഭിപ്രായപ്രകടനവും ഇപ്പോൾ ചർച്ചയാണ്. ഞങ്ങൾ ഇപ്പോൾ ഒരു ദുഷ്ക്കരസമയത്താണ്. നമ്മൾ റിയലിസ്റ്റിക്കാകേണ്ടിയിരിക്കുന്നു. അവൻ ക്ലബിനൊപ്പം തന്നെ നിൽക്കുമെന്ന് ഇപ്പോൾ എനിക്ക് പറയാനാവില്ല. ഇതായിരുന്നു ആ സമയത്തുള്ള പെരസിന്റെ അഭിപ്രായപ്രകടനം.
സ്പാനിഷ് സൂപ്പര്‍ ക്ലബ്ബ് റയല്‍ മാഡ്രിഡിനൊപ്പമുള്ള 16 വര്‍ഷത്തെ കരാറിനാണ് കഴിഞ്ഞ ദിനം അവരുടെ ക്യാപ്റ്റനും സൂപ്പർ ഡിഫന്ററുമായ സ്പെയിൻ സൂപ്പർ സ്റ്റാർ സെര്‍ജിയോ റാമോസ് അന്ത്യം കുറിച്ചത്. ഈ മാസത്തോടെയാണ് റയലുമായുള്ള റാമോസിന്റെ കരാര്‍ അവസാനിക്കുന്നത്.
റാമോസ് നായകനെന്ന നിലയില്‍ ടീമിനെ ജയിപ്പിക്കാന്‍ ഏതറ്റംവരെയും പോകുന്ന പ്രകൃതക്കാരനായിരുന്നു. ഒരുപക്ഷേ, റയൽ മാഡ്രിഡിന്റെ ചരിത്രത്തിൽ ഏറെ സ്വാധീനം ചെലുത്തിയ താരം. 2005 ല്‍ സെവിയ്യയില്‍ നിന്നാണ് റാമോസ് റയല്‍ മാഡ്രിഡിലേക്ക് എത്തുന്നത്. പ്രതിരോധിക്കുന്നതിനായി ഏതറ്റംവരെയും പോകാന്‍ മടിയില്ലാത്ത റാമോസ് 671 മത്സരത്തില്‍ നിന്ന് 101 ഗോളുകളാണ് നേടിയത്.
റയല്‍ മാഡ്രിഡിനൊപ്പം അഞ്ച് ലാലിഗ കിരീടങ്ങളുടെ ഭാഗമാവാന്‍ അദ്ദേഹത്തിന് സാധിച്ചു. യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നാല് തവണ റയലിനൊപ്പം അദ്ദേഹം നേടി. ടീം ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുമ്പോള്‍ കപ്പിത്താനായി ഉണ്ടായിരുന്നത് റാമോസ് ആയിരുന്നു. നാല് ക്ലബ്ബ് ലോകകപ്പ്, മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്, നാല് സൂപ്പര്‍ കോപ്പ, രണ്ട് കോപ്പാ ഡെല്‍ റേ കിരീടങ്ങളും റയലിനൊപ്പം അദ്ദേഹം സ്വന്തമാക്കി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!