അശ്വിന് സ്വന്തമാക്കിയത് അപൂര്‍വ റെക്കോഡ്; 100 വര്‍ഷം പഴക്കമുള്ളത്
സന്ദര്‍ശകരുടെ രണ്ടാം ഇന്നിങ്സിന്റെ തുടക്കത്തില്‍ തന്നെ അശ്വിന് വട്ടം കറക്കി. ആദ്യ പന്തില്‍ തന്നെ റോരി ബേണ്‍സിനെ പുറത്താക്കി കളി ഇന്ത്യയുടെ വരുതിയിലാക്കി.
ഇംഗ്ലണ്ടിനെതിരായ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സ്പിന്നിര്‍ രവിചന്ദ്ര അശ്വിന് സ്വന്തമാക്കിയത് ഒരു അപൂര്‍വ റെക്കോഡ് ആണ്. 100 വര്‍ഷത്തിന് ശേഷം ഇന്നിങ്സിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടുന്ന സ്പിന്നര്‍ എന്ന ബഹുമതി. ദക്ഷിണാഫ്രിക്കന്‍ താരം ബെര്‍ട്ട് വോഗ്ലര്‍ 1907 ല്‍ നേടിയതായിരുന്നു ഇതിന് മുമ്പുള്ള നേട്ടം. അതിന് മുമ്പ് 1888ല്‍ ഇഗ്ലണ്ടിന്റെ ബോബി പീല്‍ ആദ്യ പന്തില്‍ വിക്കറ്റ് നേടിയ ആദ്യ സ്പിന്നര്‍ ആയി ചരിത്രത്തില്‍ ഇടം പിടിച്ചു.
ആദ്യ ഇന്നിങിസില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച ഇംഗ്ലീഷ് ടീമിന് അതേ മിടുക്ക് രണ്ടാം ഇന്നിങ്സിലും പക്ഷെ ആവര്‍ത്തിക്കാനായില്ല. 178 റണ്‍സിന് രണ്ടാം ഇന്നിങ്സ് വരിഞ്ഞു മുറുക്കിയ ഇന്ത്യ അഞ്ചാം ദിവസം ശ്രമിച്ചാല്‍ കളിജയിക്കാവുന്ന നിലയില്‍ എത്തി.
സ്പിന്നിന് അനുകൂലമായ പിച്ചില്‍ ആറ് വിക്കറ്റ് പിഴുത് അശ്വിനാണ് ഇംഗ്ലീഷ് ടീമിനെ വലച്ചത്. ഓപ്പണര്‍മാരായ റോറി ബേണ്‍സ്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്ക്, ഡോം ബെസ്, ജോഫ്ര ആര്‍ച്ചര്‍, ജെയിസ് ആന്ഡേസണ് എന്നിവര്‍ അശ്വിന് മുന്നില്‍ കീഴടങ്ങി. 17.3 ഓവറില്‍ 61 റണ്‍സ് മാത്രം വഴങ്ങിയാണ് അശ്വിന്റെ ആറ് വിക്കറ്റ് നേട്ടം. നദീം രണ്ട് വിക്കറ്റും ഇഷാന്ത് ശര്‍മയും ബൂംമ്രയും ഓരോ വിക്കറ്റും നേടി.
സന്ദര്‍ശകരുടെ രണ്ടാം ഇന്നിങ്സിന്റെ തുടക്കത്തില്‍ തന്നെ അശ്വിന് വട്ടം കറക്കി. ആദ്യ പന്തില്‍ തന്നെ റോരി ബേണ്‍സിനെ പുറത്താക്കി കളി ഇന്ത്യയുടെ വരുതിയിലാക്കി.
ആദ്യ ഇന്നിങ്സില്‍ അശ്വിന് മൂന്ന് വിക്കറ്റ് നേടിയിരുന്നു. ആ ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ ബൗള്‍ ചെയ്തതും അശ്വിനായിരുന്നു. 55.1 ഓവര്‍.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!