ടീമിലില്ലെങ്കിലും ഗാബ ടെസ്റ്റ് ജയിക്കാനുള്ള ആ നിർണായകനിർദേശം നൽകിയത് കോഹ്ലിയെന്ന് ബാറ്റിങ് കോച്ചിന്റെ വെളിപ്പെടുത്തൽ
വിരാട് കോഹ്ലിയാണ് ഇത്തരമൊരു നിര്‍ദേശം വെച്ചത്. പന്തിനെ നേരത്തെ ഇറക്കിയാല്‍ ലെഫ്റ്റ്-റൈറ്റ് ബാറ്റിങ് കൂട്ടുകെട്ട് നിലനിര്‍ത്താനാവും. അതൊരു നല്ല ആശയമായി തോന്നിയതിനാലാണ് റിഷഭിനെ നേരത്തെ ഇറക്കിയത്. റാത്തൂര്‍ പറയുന്നു.
ഓസീസിനെതിരായ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ ഏറ്റവും നിർണായകപങ്ക് വഹിച്ച താരങ്ങളിലൊരാൾ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തായിരുന്നു. റിഷഭ് പന്ത് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. ഇന്ത്യയെ പരമ്പര നേടാന്‍ സഹായിച്ച ഗാബയിലെ വിജയതീരത്തെത്തിക്കുന്നതിൽ നിര്‍ണ്ണായകമായത് രണ്ടാം ഇന്നിങ്സില്‍ പുറത്താവാതെ 89 റണ്‍സെടുത്ത പന്തിന്റെ ഇന്നിങ്സാണ്.
സാധാരണ ആറാമനായി എത്തുന്ന റിഷഭ് അഞ്ചാമനായി ആണ് ഗാബയിൽ ഇറങ്ങിയത്. ഇപ്പോഴിതാ നിര്‍ണ്ണായക സമയത്ത് റിഷഭിന് ബാറ്റിങ് പ്രൊമോഷന് നല്‍കിയത് എന്തിനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് പരിശീലകന് വിക്രം റാത്തൂര്‍. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയാണ് റിഷഭിനെ അഞ്ചാമനാക്കി ഇറക്കാനുള്ള ടിപ്സ് നൽകിയതെന്നാണ് റാത്തൂറിന്റെ വെളിപ്പെടുത്തൽ. സ്പിന്നർ ആര് അശ്വിനുമായി യു ട്യൂബ് ചാനലില്‍ നടത്തിയ സംസാരത്തിലാണ് റാത്തൂറിന്റെ തുറന്നുപറച്ചില്‍.
നാട്ടിലേക്ക് മടങ്ങിയ ശേഷവും ഇന്ത്യന്‍ ടീമിനാവശ്യമായ നിര്‍ദേശങ്ങളുമായി കോഹ്ലി സജീവമായിരുന്നു. റിഷഭിനെ നേരത്തെ ഇറക്കാനുള്ള തീരുമാനം എന്റെയായിരുന്നില്ല. വിരാട് കോഹ്ലിയാണ് ഇത്തരമൊരു നിര്‍ദേശം വെച്ചത്. പന്തിനെ നേരത്തെ ഇറക്കിയാല്‍ ലെഫ്റ്റ്-റൈറ്റ് ബാറ്റിങ് കൂട്ടുകെട്ട് നിലനിര്‍ത്താനാവും. അതൊരു നല്ല ആശയമായി തോന്നിയതിനാലാണ് റിഷഭിനെ നേരത്തെ ഇറക്കിയത്. റാത്തൂര്‍ പറയുന്നു.
ചേതേശ്വര്‍ പുജാര ക്രീസില്‍ ഉണ്ടായിരുന്നതിനാല്‍ റിഷഭിന് കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാനും സാധിച്ചു. ആറാമതായി മായങ്ക് അഗര്‍വാള്‍ എത്തിയപ്പോഴും ലെഫ്റ്റ്-റൈറ്റ് കൂട്ടുകെട്ട് നിലനിര്‍ത്താനായി. റിഷഭും വാഷിങ്ടണ്‍ സുന്ദറും അതിവേഗം ബാറ്റ് വീശിയതാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. റാത്തോർ ചൂണ്ടിക്കാട്ടുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!