ചെന്നിത്തലയും ആരിഫും മാത്രമല്ല, മുഹമ്മദ് മുഹ്സിനും നായകന്; രാഷ്ട്രീയക്കാരുടെ സിനിമാക്കാലം വരുന്നു
സമീപ ദിവസങ്ങളിലായി നിരവധി രാഷ്ട്രീയക്കാരെ അണിനിരത്തിയുളള രണ്ട് ചിത്രങ്ങളുടെ വിവരങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടത്. അതിൽ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ നായകനാകുന്ന സിനിമ റിലീസിന് ഒരുങ്ങുന്നു എന്നതാണ് ഏറ്റവും ഒടുവിൽ എത്തിയ വാർത്ത.
സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ എത്തി മികവ് തെളിയിച്ച നിരവധി താരങ്ങളുണ്ട് നമ്മൾക്ക്. എന്നാൽ രാഷ്ട്രീയത്തിൽ നിന്ന് സിനിമയിൽ അഭിനയിക്കാൻ വരുമ്പോഴോ? സമീപ ദിവസങ്ങളിലായി നിരവധി രാഷ്ട്രീയക്കാരെ അണിനിരത്തിയുളള രണ്ട് ചിത്രങ്ങളുടെ വിവരങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടത്. അതിൽ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ നായകനാകുന്ന സിനിമ റിലീസിന് ഒരുങ്ങുന്നു എന്നതാണ് ഏറ്റവും ഒടുവിൽ എത്തിയ വാർത്ത.
വസന്തത്തിന്റെ കനൽവഴികൾ എന്ന ചിത്രം സംവിധാനം ചെയ്ത അനിൽ നാഗേന്ദ്രൻ ഒരുക്കുന്ന തീ എന്ന ചിത്രത്തിലൂടെയാണ് മുഹമ്മദ് മുഹ്സിന്റെ അരങ്ങേറ്റം. മാധ്യമപ്രവർത്തകന്റെ വേഷത്തിൽ മുഹ്സിൻ എത്തുമ്പോൾ വില്ലനാകുന്നത് നടൻ ഇന്ദ്രൻസാണ്. കലോത്സവങ്ങളിൽ മികവ് തെളിയിച്ച സാഗരയാണ് ചിത്രത്തിലെ നായിക. ഇവർക്ക് പുറമെ സി.ആർ മഹേഷ് എംഎൽഎ, കെ സുരേഷ് കുറുപ്പ്, കെ സോമപ്രസാദ് എംപി, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് സൂസൻ കോടി എന്നി രാഷ്ട്രീയക്കാരാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഇവർക്ക് പുറമെ പ്രേംകുമാർ, അരിസ്റ്റോ സുരേഷ്, വിനുമോഹൻ. രമേഷ് പിഷാരടി, ഋതേഷ്, ഉല്ലാസ് പന്തളം, പ്രസാദ് കണ്ണൻ, വി കെ ബൈജു, പയ്യൻസ് ജയകുമാർ എന്നിങ്ങനെ നിരവധി പേരുമുണ്ട്. യു ക്രിയേഷൻസും വിശാരദ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങിയെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.
മുൻപ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎൽഎയുമായ രമേശ് ചെന്നിത്തല, എം.എ ആരിഫ് എംപി എന്നിവരുടെ ചിത്രമാണ് മറ്റൊന്ന്. ഹരിപ്പാട് ഗ്രാമപഞ്ചായത്ത് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇരുവരും രാഷ്ട്രീയക്കാരായിട്ടാണ് അഭിനയിക്കുന്നത്. ഇവർക്ക് പുറമെ നിരവധി പ്രമുഖ ഹാസ്യതാരങ്ങളും ചിത്രത്തിലുണ്ട്.
രമേശ് ചെന്നിത്തല ഉന്നത രാഷ്ട്രീയ നേതാവായും ആരിഫ് ചെറിയ രീതിയിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി പിന്നീട് എംപിയാകുന്ന അശോകന്റെ വേഷവുമാണ് അഭിനയിക്കുന്നത്. പണ്ട് നാട്ടിലെ ക്ലബ്ബുകളിലും സ്കൂളിലും കോളെജിലുമൊക്കെ നാടകത്തിൽ അഭിനയിച്ചിട്ടുളള രമേശ് ചെന്നിത്തല ചില ഡോക്യുമെന്ററികളിലും മുഖം കാണിച്ചിട്ടുണ്ട്. ബിഗ് സ്ക്രീനിൽ ആദ്യമായിട്ടാണ് രമേശ് അഭിനയിക്കുന്നത്. റെജുകോശി എഴുതിയ ഹരിപ്പാട് ഗ്രാമപഞ്ചായത്തിന്റെ സംവിധാനം നിഖിൽ മാധവാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ചോക്ലേറ്റ് താരം റോമ റിട്ടേണ്‍സ്; ഇത്തവണ വെള്ളേപ്പത്തിലൂടെ തിരിച്ചുവരവ്
'ആരിഫിന് ആദ്യമായി നല്ലൊരു മൊബൈൽ വാങ്ങിക്കൊടുത്തത് സുരേഷ് ഗോപിയാണ്', താരവും രാഷ്ട്രീയക്കാരനും തമ്മിലുളള സൗഹൃദം പറഞ്ഞ് ആലപ്പി അഷ്റഫ്
WCCയില്‍ എലീറ്റിസമുണ്ട്, സ്ത്രീകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണെന്ന് പറയരുത്, വിധു വിന്‍സെന്റിന്റെ രാജിക്കത്ത് ഇങ്ങനെ